മീനാക്ഷി ശേഷാദ്രി
മീനാക്ഷി ശേഷാദ്രി | |
---|---|
ജനനം | ശശികല ശേഷാദ്രി നവംബർ 16, 1963 |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി, നർത്തകി |
സജീവ കാലം | 1982 – 1997 |
അറിയപ്പെടുന്നത് | ഹിന്ദി ചലച്ചിത്രരംഗത്തെ പ്രമുഖ നടി |
സ്ഥാനപ്പേര് | ഫെമിന മിസ്സ് ഇന്ത്യ യൂണിവേർസ് 1981 (വിജയി) |
ജീവിതപങ്കാളി(കൾ) | ഹരീഷ് മൈസൂർ (1999 - 2003) |
ബോളിവുഡ് രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബർ 16, 1963).
ആദ്യ ജീവിതം
[തിരുത്തുക]ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യർ കുടുംബത്തിൽ ഝാർഖണ്ടിലാണ് ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
അഭിനയ ജീവിതം
[തിരുത്തുക]1981 ലെ ഫെമിന മിസ്സ് ഇന്ത്യ പട്ടം തന്റെ 18 വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 ൽ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ സുഭാഷ് ഘായ് സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1997 ൽ അഭിനയിച്ച ഘട്ടക് എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[1]
അഭിനയം കൂടാതെ, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡീസ്സി എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനായ ഹരീഷ് മൈസൂരിനെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി അമേരിക്കയിലെ ടെക്സാസിൽ സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Filmography of Meenakshi Seshadri" Archived 2008-05-27 at the Wayback Machine., Indiafm.com