ഇ. ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(E. Sreedharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീധരൻ (വിവക്ഷകൾ)
ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ
ജനനം 1932 ജൂലൈ 12(1932-07-12)
പാലക്കാട്, കേരളം
താമസം Flag of India.svg ഇന്ത്യ
ദേശീയത Flag of India.svg ഭാരതീയൻ
മേഖലകൾ സങ്കേതികശാസ്ത്രം
സ്ഥാപനങ്ങൾ ഇന്ത്യൻ റെയിൽവെ
ബിരുദം ഗവണ്മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ് കാക്കിനാഡ(JNTU)
അറിയപ്പെടുന്നത് ഡെൽഹി മെട്രോ റെയിൽവേ
പ്രധാന പുരസ്കാരങ്ങൾ പത്മവിഭൂഷൺ(2008)
പത്മശ്രീ(2001)

ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ (ജനനം:12 ജൂലൈ 1932 പാലക്കാട് കേരളം ഒരു ഇന്ത്യൻ സാങ്കേതികവിദഗ്ദ്ധനാണ്‌.ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു . ഇന്ത്യൻ പൊതു ഗതാഗത സംവിധാനം ആധുനിക വത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു[1][1] [2] [3] [4]. ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി[1].ഇന്ത്യ ഗവർമെന്റ് 2001ൽ  പത്‌മ ശ്രീ യും 2008 ൽ പത്മഭൂഷണും  നൽകി ആദരിച്ചിട്ടുണ്ട് .2005 ൽ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ "ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ " പുരസ്‍കാരം നൽകി ആദരിക്കുക ഉണ്ടായി.

ആദ്യകാല ജീവിതം[തിരുത്തുക]

ശ്രീധരൻ ജനിച്ചത് പാലക്കാട് ജില്ലയിലെ പട്ടാമ്പി പെരിങ്ങോട് എന്ന ഗ്രാമത്തിലാണ്‌. പേരിലെ ഏലാട്ടുവളപ്പിൽ എന്നത് അദ്ദേഹത്തിന്റെ കുടുംബനാമമാണ്‌. പാലക്കാട് ബി.ഇ.എം ഹൈ സ്കൂളിൽ പഠിക്കുമ്പോൾ ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു.സ്കൂൾ പഠനത്തിനു ശേഷം പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നിന്നും ബിരുദവും, ഇന്നത്തെ ജെ.എൻ.ടി.യു ആയ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, കകിനാദയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും നേടി. കോഴിക്കോട് പോളിടെക്നികിലെ ഒരു ചെറിയ കാലത്തെ അദ്ധ്യാപക വൃത്തിക്കു ശേഷം, ബോംബെ പോർട്ട് ട്രസ്റ്റിൽ അപ്രന്റീസ് ആയി ജോലി ചെയ്തു. അതിനു ശേഷം ഇന്ത്യൻ റെയിൽ‌വേസിൽ ഒരു സർ‌വ്വീസ് എഞ്ചിനീയറായി ജോലി ആരംഭിച്ചു. ദേശീയാടിസ്ഥാനത്തിലുള്ള ഒരു പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആദ്യത്തെ ജോലി 1954-ൽ സതേൺ റെയിൽ‌വേസിൽ പ്രൊബേഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്നു. ഇപ്പോഴദ്ദേഹം കൊച്ചി മെട്രോ റെയിലിന്റെ മുഖ്യ ഉപദേഷ്ടാവാണ്. കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

ഗവണ്മെന്റ് സർവീസ് [തിരുത്തുക]

1964 ഡിസംബർ മാസത്തിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് രാമേശ്വരം ഗ്രാമത്തെ തമിഴ് നാടുമായി ബന്ധിപ്പിച്ചിരുന്ന പാമ്പൻ പാലം തകരുക ഉണ്ടായി. ഈ പാലം  പൂർവസ്ഥിതിയിൽ ആക്കുന്നതിനായി ആറു മാസത്തെ ഒരു പദ്ധതി റെയിൽവേ തയ്യാറാക്കി. ഇതിനു വേണ്ടി ഇ ശ്രീധരനെ നിയമിച്ചു. പക്ഷെ അദ്ദേഹം കാലാവധി മൂന്ന് മാസം ആയി കുറക്കുകയും വെറും 46 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയും ചെയ്തു. യുദ്ധ കാല അടിസ്ഥാനത്തിലുള്ള ഈ നേട്ടത്തിനുള്ള അംഗീകാരമായി  ഇന്ത്യൻ റെയിൽവേ മന്ത്രിയുടെ പ്രത്യേക പുരസ്‍കാരം നൽകി ഇ ശ്രീധരനെ ആദരിച്ചു.

കൊൽക്കൊത്ത മെട്രോ [തിരുത്തുക]

1970 ൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയിരിക്കെ ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിൻ പദ്ധതി ( കൊൽക്കൊത്ത) ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ഇ ശ്രീധരനെ ചുമതല പെടുത്തി. ഈ ബൃഹത് പദ്ധതി അദ്ദേഹം സമയ ബന്ധിതമായി പൂർത്തിയാക്കുക മാത്രമല്ല, ഇത് ആധുനിക ഇന്ത്യയുടെ ഒരു അടിസ്ഥാന എഞ്ചിനീയറിംഗ് കാൽവെപ്പായി കണക്കാക്കുകയും ചെയ്യുന്നു. 1975 വരെ അദ്ദേഹം ഈ തസ്തികയിൽ തുടർന്നു.

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്.[തിരുത്തുക]

1979 ഒക്ടോബറിൽ ശ്രീധരൻ കൊച്ചിൻ ഷിപ്യാർഡിൽ ജോലിക്കു ചേർന്നപ്പോൾ , ഈ സ്ഥാപനം ഉല്പാദന ക്ഷമത വളരെ കുറഞ്ഞ നിലയിൽ ആയിരുന്നു. ഷിപ്യാർഡിന്റെ ആദ്യ കപ്പൽ ആയിരുന്ന എം വി റാണി പദ്മിനി യുടെ ഉത്പാദനം അനന്തമായി നീണ്ടു പോയിക്കൊണ്ടിരുന്നു. എന്നാൽ മാനേജിങ് ഡയറക്ടർ &ചെയര്മാൻ ആയി ജോലി ഏറ്റെടുത്തതിനു ശേഷം വെറും രണ്ടു വർഷത്തിനുള്ളിൽ ആദ്യ കപ്പൽ നീറ്റിൽ ഇറങ്ങി.

കരാർ ജോലികൾ [തിരുത്തുക]

പുരസ്കാരങ്ങളും അഭിനന്ദനങ്ങളും[തിരുത്തുക]

 • റെയിൽ‌വേ മന്ത്രാലയം പുരസ്കാരം (1963)
 • പത്മശ്രീ - ഭാരത സർക്കാർ (2001)
 • മാൻ ഓഫ് ദ ഇയർ - ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ (2002)
 • Shri Om Prakash Bhasin Award for professional excellence in engineering (2002)
 • CII (Confederation of Indian Industry) Juror's Award for leadership in infrastructure development (2002-03)
 • One of Asia's Heroes by TIME (2003)
 • AIMA (All India Management Association) award for Public Service Excellence (2003)
 • Degree of Doctor of Science (Honoris causa) from IIT Delhi.
 • Bharat Shiromani award from the Shiromani Institute, Chandigarh (2005)
 • Chevalier de la Legion d'Honneur (Knight of the Legion of Honour) by the government of France (2005)
 • CNN-IBN Indian Of the Year 2007: Public Service (2008)[1]
 • പത്മ വിഭൂഷൺ 2008

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 "Sreedharan is Indian Of the Year: Public Service". CNN-IBN. 2008-01-25. ശേഖരിച്ചത് 2008-01-25. 
 2. "National Portal of India : My India, My Pride : Padma Vibhushan Award". Goverment of India. 2008-01-25. ശേഖരിച്ചത് 2008-03-24. 
 3. "The Hindu : Front Page : Padma Vibhushan for Pranab, Ratan Tata and E Sreedharan". The Hindu. 2008-01-25. ശേഖരിച്ചത് 2008-03-24. 
 4. "NDTV.com: Padma awardees express happiness". NDTV. 2008-01-25. ശേഖരിച്ചത് 2008-03-24. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഇ._ശ്രീധരൻ&oldid=2584604" എന്ന താളിൽനിന്നു ശേഖരിച്ചത്