ഉമയാൾപുരം കെ. ശിവരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Umayalpuram K. Sivaraman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉമയാൾപുരം കെ. ശിവരാമൻ
ഉമയാൾപുരം കെ. ശിവരാമൻ ഓമല്ലൂരിൽ കച്ചേരിക്കിടെ
പശ്ചാത്തല വിവരങ്ങൾ
ഉപകരണ(ങ്ങൾ)mridangam

ഭാരതത്തിലെ പ്രശസ്തനായ ഒരു മൃദംഗ വിദ്വാനാണ്‌ ഉമയാൾപുരം കെ. ശിവരാമൻ. കാശിവിശ്വനാഥ അയ്യരുടേയും കമലമ്മാളിന്റേയും മകനായി 1935 ഡിസംബർ 17 ന്‌ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു. പാലക്കാട് മണി അയ്യരെ പോലുള്ള പ്രഗല്ഭരായിരുന്നു ശിവരാമന്റെ ഗുരുനാഥർ. മാദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ.യും ബി.എൽ ഉം കരസ്ഥമാക്കി. ഹിന്ദുസ്ഥാനി, കർണാട്ടിക്‌ സംഗീതത്തിന്‌ പുറമെ പാശ്ചാത്യ സംഗീതത്തിനും മൃദംഗത്തിന്റെ സ്ഥാനം നിർണ്ണയിച്ച ഉമയാൾപുരം ഈ രംഗത്ത്‌ ഗവേഷണം നടത്തിയിട്ടുണ്ട്‌. മമ്മൂട്ടിക്കും അടൂർ ഗോപാലകൃഷ്ണനുമൊപ്പം ശിവരാമനേയും കേരള സർവകലാശാല 2010 ൽ ഡിലിറ്റ് നൽകി ആദരിച്ചു[1]. 2010 ലെ ഭാരത സർക്കാറിന്റെ പത്മവിഭൂഷൺ പുരസ്കാരവും ഉമയാൾപുരത്തെ തേടിയെത്തി.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ[3]
  • പത്മഭൂഷൺ[3]
  • പത്മവിഭൂഷൺ[3]
ഒ.എസ്. ത്യാഗരാജനോടൊപ്പം ഉമയാൾപുരം ശിവരാമൻ

അവലംബം[തിരുത്തുക]

  1. വീക്ഷണം ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഈ വർഷത്തെ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു" (Press release). ഭാരതസർക്കാർ ആഭ്യന്തര മന്ത്രാലയം. 25 ജനുവരി 2010. ശേഖരിച്ചത് 25 ജനുവരി 2010.
  3. 3.0 3.1 3.2 "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 21, 2015.

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉമയാൾപുരം_കെ._ശിവരാമൻ&oldid=3795559" എന്ന താളിൽനിന്ന് ശേഖരിച്ചത്