ടി.കെ. ഗോവിന്ദറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി കെ ഗോവിന്ദറാവു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.കെ. ഗോവിന്ദറാവു
ജനനം(1929-04-21)ഏപ്രിൽ 21, 1929[1][2]
മരണംസെപ്റ്റംബർ 18, 2011(2011-09-18) (പ്രായം 82)[2][3]
തൊഴിൽചലച്ചിത്രപിന്നണിഗായകൻ, കർണാടക സംഗീതജ്ഞൻ

ആദ്യ മലയാളി ചലച്ചിത്രപിന്നണിഗായകനും പ്രശസ്ത കർണാടക സംഗീതജ്ഞനുമായിരുന്നു തൃപ്പൂണിത്തുറ കൃഷ്ണറാവു ഗോവിന്ദറാവു എന്ന ടി.കെ. ഗോവിന്ദറാവു (21 ഏപ്രിൽ 1929 - 18 സെപ്റ്റംബർ 2011).

പ്രമാണം:With T.K.Govinda Rao.jpg
സ്റ്റേജിൽ

ജീവിതരേഖ[തിരുത്തുക]

ശുദ്ധമായ ഭാഗവസംഗീതത്തിന്റെ ഉപാസകനായിരുന്നു ഈ സംഗീതജ്ഞൻ. തൃപ്പൂണിത്തുറ വടക്കേക്കോട്ട ചക്കാലമുട്ട് പള്ളിശ്ശേരിമഠത്തിൽ കൃഷ്ണറാവുവിന്റെയും കമലമ്മാളിന്റേയും മകനാണ്.[4] നിർമ്മല എന്ന ചിത്രത്തിലെ ശുഭലീല...എന്ന ഗാനമാണ് ആദ്യമലയാളചലച്ചിത്രഗാനം[5] പി. ലീലയോടൊപ്പം പാടിയ പാടുക പൂങ്കുയിലേ ...ആണ് മലയാളത്തിലെ ആദ്യ യുഗ്മ ഗാനം.മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ വരികൾക്ക് പി.എസ്.ദിവാകർ ഈണമിട്ട ഈ ചിത്രത്തിൽ മാത്രമാണ് അദ്ദേഹം പാടിയത്. പിന്നീട് മുസിരി സുബ്രഹ്മണ്യയ്യരുടെ ശിഷ്യനായി കർണാടക സംഗീതലോകത്തേക്കു തിരിഞ്ഞു.

ആകാശവാണി ഡൽഹി നിലയത്തിൽ ചീഫ് പ്രൊഡ്യൂസറായും മദ്രാസ് നിലത്തിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ കൃതികളെല്ലാം സമാഹരിച്ച് ഗോവിന്ദ റാവു അതിന്റെ അർത്ഥത്തോടുകൂടി ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തി. സ്വാതിതിരുനാളിന്റെ നാനൂറോളം കൃതികളും സംഗീതലോകത്തിനായി അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കർണാടക സംഗീതം അതിന്റെ സാഹിത്യം മനസ്സിലാക്കി പാടണമെന്ന നിർബന്ധബുദ്ധി പുലർത്തിയിരുന്ന ഗോവിന്ദ റാവു, അതിനായി അദ്ദേഹം ഗാനമന്ദിർ എന്ന ട്രസ്റ്റിനും രൂപം നൽകി.

2011 സെപ്റ്റംബർ 18 ന് തന്റെ 82-ആം വയസ്സിൽ ചെന്നൈയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Naada Inbam :- About the Event" (ഭാഷ: ഇംഗ്ലീഷ്). sabhash.com. 2012 ഏപ്രിൽ 21. മൂലതാളിൽ നിന്നും 2014-01-29 11:56:11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 29. {{cite web}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. 2.0 2.1 "CONDOLENCE RESOLUTION" (ഭാഷ: ഇംഗ്ലീഷ്). New Delhi: Sangeet Natak Akademi. മൂലതാളിൽ നിന്നും 2014-01-29 12:01:36-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 29. {{cite web}}: Check date values in: |accessdate= and |archivedate= (help)
  3. "Scholarly musician T.K. Govinda Rao passes away" (ഭാഷ: ഇംഗ്ലീഷ്). thehindu.com. 2011 സെപ്റ്റംബർ 19. മൂലതാളിൽ നിന്നും 2014-01-29 12:04:34-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 29. {{cite web}}: Check date values in: |accessdate=, |date=, and |archivedate= (help)
  4. http://www.mathrubhumi.com/online/malayalam/news/story/1170230/2011-09-19/kerala[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10084115&tabId=4[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-19.
"https://ml.wikipedia.org/w/index.php?title=ടി.കെ._ഗോവിന്ദറാവു&oldid=3761797" എന്ന താളിൽനിന്ന് ശേഖരിച്ചത്