Jump to content

പാലക്കാട് ആർ. രഘു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാലക്കാട് രഘു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ആർ. രഘു

പത്മശ്രീ പുരസ്കാരത്തിന് അർഹനായ മൃദംഗ വാദകനായിരുന്നു പാലക്കാട് ആർ. രഘു (9 ജനുവരി 1928 - 2 ജൂൺ 2009).

ജീവിതരേഖ

[തിരുത്തുക]

പാലക്കാട് രാമസ്വാമി അയ്യരുടെയും അനന്തലക്ഷ്മി അമ്മാളിന്റെയും മകനായി ബർമ്മയിലെ റംഗൂണിൽ ജനിച്ചു. കുട്ടിക്കാലത്തേ അസാമന്യ സംഗീതാഭരുചി പ്രകടിപ്പിച്ച രഘു തിന്ന്യം വെങ്കിടരാമയ്യരുടെയും ട്രിച്ചി രാഘവയ്യരുടെയും ശിക്ഷണത്തിലാണ് മൃദംഗ വാദനം ആരംഭിച്ചത്. പാലക്കാട് മണി അയ്യരുടെ പക്കലും ദീർഘകാലം പഠിച്ചു. പ്രമുഖ മൃദംഗ വാദകനായ പഴനി സുബ്രമണ്യം പിള്ളയെയായിരുന്നു അദ്ദേഹം മാനസിക ഗുരുവായി കണ്ടിരുന്നത്.ഗണിതത്തിൽ ബിരുദം നേടിയിട്ടുണ്ട്.

കണക്ടികട്ട് വെസ്‌ലിൻ സർവകലാശാല, സാൻഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബർക്ക്‌ലി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, അരിയാക്കുടി രാജാനുജ അയ്യങ്കാർ, ജി.എൻ. ബാലസുബ്രഹ്മണ്യൻ, കെ.വി. നാരായണസ്വാമി, പണ്ഡിറ്റ് രവിശങ്കർ, ഹരിപ്രസാദ് ചൗരസ്യ, ശിവകുമാർ ശർമ, അള്ളരാഖ തുടങ്ങി തന്റെ തലമുറയിലെ പ്രഗല്ഭരായ സംഗീതജ്ഞൻമാരോടൊപ്പം സ്വദേശത്തും വിദേശരാജ്യങ്ങളിലും പക്കമേളത്തിന് ഒപ്പം നിന്നു.[1]

പാലക്കാട് രഘുബാണി

[തിരുത്തുക]

കച്ചേരിക്ക് പക്കമൊരുക്കുന്നതിൽ കീർത്തനങ്ങളുടെ ഗതിയുടെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി അദ്ദേഹം അവതരിപ്പിച്ച ശൈലിയാണ് പാലക്കാട് രഘുബാണി എന്ന പേരിൽ പ്രസിദ്ധമായി മാറിയത്. സാങ്കേതിക തികവാർന്ന ശൈലിയും അനായസ വിരൽ വൈദഗ്ദ്ധ്യവും അദ്ദേഹത്തെ മുൻ നിര മൃദംഗ വാദകരിലൊരാളാക്കി. സംഗീതത്തിന്റെ ഭാവത്തിനും സാഹിത്യത്തിനുമനുസൃതമായി താളമൊരുക്കുന്നതിലും അദ്ദേഹത്തിന് അസാമാന്യകഴിവുണ്ടായിരുന്നു.

ശിഷ്യപരമ്പര

[തിരുത്തുക]

ആലപ്പുഴ രാഘവൻ, തൃശ്ശൂർ നരേന്ദ്രൻ, തിരുവനന്തപുരം വൈദ്യനാഥൻ, കെ.പി. അനിൽകുമാർ, ബോംബേ ബാലാജി, കല്ലടക്കുറിച്ചി ശിവകുമാർ, മനോജ്ശിവ, ആനന്ദ്‌രാമൻ, അഭിഷേക് രഘുറാം എന്നിവർ തുടങ്ങി ഫ്യൂഷൻ സംഗീതരംഗത്ത് ശ്രദ്ധേയരായ ത്രിലോക് ഗുർതു, പാലക്കാട് ശിവ, രഞ്ജിത് ബാരോട്, ശിവമണി, ശ്രീധർ പാർഥസാരഥി വരെയുള്ളവർ രഘുവിന്റെ ശിഷ്യ പരമ്പരയിൽപ്പെടുന്നു.

കുടുംബം

[തിരുത്തുക]

പുതു തലമുറയിലെ പ്രസിദ്ധ കർണാടക സംഗീതജ്ഞരിൽ ഒരാളായ അഭിഷേക് രഘുറാം പാലക്കാട് രഘുവിൻറെ പൗത്രനാണ്.[2][3]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1979)[4]
  • പാലക്കാട് മണി അയ്യർ പുരസ്കാരം
  • പത്മശ്രീ 1985
  • മൃദംഗ ചക്രവർത്തി പുരസ്കാരം
  • കലൈമാമണി പുരസ്കാരം
  • സംഗീത ചൂഢാമണി
  • സംഗീതകലാനിധി പുരസ്കാരം(2007)

അവലംബം

[തിരുത്തുക]
  1. "സംഗീതവിസ്മയം തീർത്ത മാന്ത്രിക വിരലുകൾ". മാതൃഭൂമി. 03 Jun 2009. Retrieved 2013 ഓഗസ്റ്റ് 17. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. Mridangam maestro Palghat Raghu passes away
  3. It was sheer bliss [പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-17.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാലക്കാട്_ആർ._രഘു&oldid=4092649" എന്ന താളിൽനിന്ന് ശേഖരിച്ചത്