എ. കന്യാകുമാരി
(എ കന്യാകുമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കർണ്ണാടക സംഗീതത്തിലെ ഒരു വയലിൻ വാദകയാണ് കുമാരി .എ.കന്യാകുമാരി (A. Kanyakumari). ആന്ധ്രാപ്രദേശിലെ വിജയനഗരം എന്നസ്ഥലത്താണ് കന്യാകുമാരി ജനിച്ചത്. വിജേശ്വരറാവു, എം.ചന്ദ്രശേഖരൻ എന്നിവരുടെ കീഴിൽ പരിശീലനം നേടിയ കന്യാകുമാരി സംഗീതജ്ഞയായ എം.എൽ.വസന്തകുമാരിയോടോപ്പം 19 വർഷത്തോളം കച്ചേരികളിൽ വയലിനിൽ അകമ്പടി സേവിച്ചിട്ടുണ്ട്. [1]
ബഹുമതികൾ[തിരുത്തുക]
2016 -ലെ മദ്രാസ് മ്യൂസിക് അകാദമിയുടെ സംഗീത കലാനിധി അവാർഡ് എ കന്യാകുമാരിക്കാണു ലഭിച്ചത്. വയലിൻ വാദനത്തിൽ ഈ സമ്മാനം ലഭിക്കുന്ന ആദ്യത്തെ വനിതയാണ് കന്യാകുമാരി.[2] മറ്റു സമാനങ്ങൾ
- കലൈമാമണി
- ഉഗദി പുരസ്ക്കാരംആന്ധ്രാപ്രദേശ് സർക്കാർ.
- ആസ്ഥാന വിദുഷിശൃംഗേരി ശാരദാപീഠം
- സംഗീതകലാ നിപുണ, [3]
- സംഗീതനാടക അക്കാദമി അവാർഡ്, 2003