എം. ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം ചന്ദ്രശേഖരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചിയിലെ ചങ്ങമ്പുഴ പാർക്കിൽ എം. ചന്ദ്രശേഖരൻ കച്ചേരി നടത്തുന്നു.

ചെന്നൈ സ്വദേശിയായ പ്രസിദ്ധ കർണാടകസംഗീത സമ്പ്രദായത്തിലെ വയലിനിസ്റ്റാണ് എം. ചന്ദ്രശേഖരൻ. 1938 നവംബർ 22-നാണ് ഇദ്ദേഹം ജനിച്ചത്[1]. നല്ലൊരു ഗായകനുമായ ഇദ്ദേഹം വയലിൻ വായനയ്ക്കൊപ്പം പാടുകയും ചെയ്യാറുണ്ട്[2].

ജീവിതരേഖ[തിരുത്തുക]

1949-ൽ കുട്ടിയായിരിക്കുമ്പോഴാണ് ഇദ്ദേഹം അരങ്ങേറ്റം നടത്തിയത്. ഇദ്ദേഹത്തിന്റെ അമ്മ ചാരുബല മോഹനന്റെ പേരിൽ കലാകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്[1]. ബാലമുരളീകൃഷ്ണ പോലുള്ള ഗായകർക്കൊപ്പം ഇദ്ദേഹം കച്ചേരിയിൽ വയലിൻ വായിക്കാറുണ്ട്. പ്രശസ്ത വയലിൻ വിദഗ്ദ്ധയായ ജി. ഭാരതി ഇദ്ദേഹത്തിന്റെ മകളാണ്. രണ്ടാം വയസ്സിൽ ഉണ്ടായ മഞ്ഞപ്പിത്തത്തെത്തുടർന്ന് ഇദ്ദേഹത്തിന്റെ കാഴ്ച്ചശക്തി തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെടുകയുണ്ടായി.

പുരസ്കാരങ്ങൾ[തിരുത്തുക]

ഇദ്ദേഹത്തിന് മദ്രാസ് മ്യൂസിക് അക്കാദമിയിൽ നിന്ന് 2005-ൽ സംഗീത കലാനിധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [3] ഇദ്ദേഹം 2012 ഒക്റ്റോബറിൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സംഗീത നാടക അക്കാദമി ഫെലോഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. തുംകൂർ സർവ്വകലാശാലയിൽ നിന്ന് ഇദ്ദേഹത്തിന് കർണാടകസംഗീതത്തിനു നൽകിയ സംഭാവനകൾക്ക് ഓണററി ഡോക്ടറേറ്റ് നൽകപ്പെട്ടിട്ടുണ്ട്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 http://www.thehindu.com/news/cities/chennai/chen-arts/chen-music/violinist-celebrates-75th-birthday/article4153753.ece
  2. http://www.carnatic.com/people/cs-violin.html
  3. "Violinist with versatile skills". The Hindu. 1 December 2005. Archived from the original on 2006-02-13. Retrieved 13 January 2011.


Persondata
NAME Chandrasekaran, M.
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=എം._ചന്ദ്രശേഖരൻ&oldid=3651772" എന്ന താളിൽനിന്ന് ശേഖരിച്ചത്