ടി.വി. ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി വി ഗോപാലകൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.വി. ഗോപാലകൃഷ്ണൻ
ജനനം(1932-06-11)ജൂൺ 11, 1932
തൃപ്പൂണിത്തുറ, എറണാകുളം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽസംഗീതജ്ഞൻ

ഉപകരണസംഗീതത്തിലും വായ്പാട്ടിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച സംഗീതജ്ഞനാണ് തൃപ്പൂണിത്തുറ വിശ്വനാഥൻ ഗോപാലകൃഷ്ണൻ എന്ന ടി.വി. ഗോപാലകൃഷ്ണൻ( ജനനം : 11 ജൂൺ 1932). കർണാടകസംഗീതത്തിലെ മഹാരഥന്മാരായ ഗായകർക്ക് പക്കവാദ്യം വായിച്ചിട്ടുമുണ്ട്.

ജീവിതരേഖ[തിരുത്തുക]

തൃപ്പൂണിത്തുറയിൽ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ 1932 ജൂൺ 11-ന് ജനിച്ചു. അച്ഛൻ വിശ്വനാഥ അയ്യർ കൊച്ചി രാജകൊട്ടാരത്തിലെ ആസ്ഥാനവിദ്വാനായിരുന്നു. നാലാം വയസ്സിൽ മൃദംഗവാദനം ആരംഭിച്ച ഗോപാലകൃഷ്ണൻ ഒമ്പതാംവയസ്സിൽത്തന്നെ ചെമ്പൈയുടെ കച്ചേരിക്ക് പക്കമേളമൊരുക്കി.[1] 1949 മുതൽ നിരവധി സംഗീതക്കച്ചേരികൾ നടത്തി. കൊമേഴ്സിൽ ബിരുദധാരിയായ അദ്ദേഹം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും സംഗീതത്തിനുവേണ്ടി മുഴുവൻ സമയവും നീക്കിവയ്ക്കാൻ ജോലി ഉപേക്ഷിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ജി.എൻ. ബാലസുബ്രഹ്മണ്യം, അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, മുസിരി സുബ്രഹ്മണ്യ അയ്യർ, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ തുടങ്ങി മഹാന്മാരായ സംഗീതജ്ഞരോടൊപ്പം സംഗീതസപര്യ നടത്തി. ഇളയരാജ, എ.ആർ. റഹ്മാൻ, കദ്രി ഗോപാൽനാഥ് തുടങ്ങി നിരവധി പ്രശസ്തരുടെ ഗുരുവുമാണ്. [2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ[3]
  • കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്
  • കേരള സംഗീതനാടക അക്കാദമി അവാർഡ്
  • സംഗീതകലാനിധി പുരസ്കാരം

അവലംബം[തിരുത്തുക]

  1. Kumar, Raj (2003). Essays on Indian Music. Discovery Publishing House. പുറം. 205. ISBN 81-7141-719-1.
  2. Rajan, Anjana (12 January 2007). "A time to every purpose". The Hindu. മൂലതാളിൽ നിന്നും 2012-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-28.
  3. "Padma awardees say they feel honoured". The Hindu. 26 January 2012. ശേഖരിച്ചത് 2012-01-26.
"https://ml.wikipedia.org/w/index.php?title=ടി.വി._ഗോപാലകൃഷ്ണൻ&oldid=3987754" എന്ന താളിൽനിന്ന് ശേഖരിച്ചത്