Jump to content

ശൃംഗേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീക്ഷേത്ര ശൃംഗേരി
അമ്പല നഗരം
ശ്രീ വിദ്യാശങ്കര അമ്പലം (1342 AD) ശൃംഗേരി
ശ്രീ വിദ്യാശങ്കര അമ്പലം (1342 AD) ശൃംഗേരി
രാജ്യം India
StateKarnataka
DistrictChikkamagaluru
RegionMalenadu
ഭരണസമ്പ്രദായം
 • MLAT D Rajegowda
ഉയരം
672 മീ(2,205 അടി)
ജനസംഖ്യ
 (2011)
 • ആകെ36,539

Male- 18,030

Female- 18,509
Languages
 • OfficialKannada
 • RegionalKannada.
സമയമേഖലUTC+5:30 (IST)
PIN
577139
Telephone code08265
വാഹന റെജിസ്ട്രേഷൻKA-18

കർണ്ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂർ ജില്ലയിലെ മലയോര പട്ടണവും താലൂക്ക് തലസ്ഥാനവുമാണ് ശൃംഗേരി. അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവും ഋഷീശ്വരനുമായ ശങ്കരാചാര്യർ എ.ഡി എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതാണ് തുംഗാ നദീ തീരത്ത് സ്ഥാപിച്ച ശ്രൃംഗേരി മഠം(ശൃംഗേരി ശാരദാമഠം).

പേരിന്റെ ഉൽപത്തി

[തിരുത്തുക]

ഋഷി വിഭാണ്ഡകന്റെയും പുത്രനായ ഋഷ്യശൃംഗന്റെയും ആശ്രമം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന കുന്നായ ഋഷ്യശൃംഗ-ഗിരിയിൽ നിന്നാണ് ശൃംഗേരി എന്ന പേര് ലഭിച്ചത് എന്ന് വിശ്വസിക്കുന്നു. രാമായണത്തിലെ ബാലകാണ്ഡത്തിിൽ, ഋഷ്യശൃംഗൻ എങ്ങനെയാണ് വരൾച്ച ബാധിച്ച രോമപാദ രാജ്യത്തിൽ മഴ പെയ്യിച്ചതെന്ന് വസിഷ്ഠൻ വിവരിക്കുന്നു.[1]

ഐതീഹ്യം

[തിരുത്തുക]

ഐതിഹ്യമനുസരിച്ച്, ശ്രീ ആദിശങ്കരൻ തന്റെ ശിഷ്യന്മാരെ താമസിക്കാനും പഠിപ്പിക്കാനുമുള്ള സ്ഥലമായി ഈ സ്ഥലം തിരഞ്ഞെടുത്തതായി പറയപ്പെടുന്നു. അദ്ദേഹം തുംഗ നദിക്കരയിലൂടെ നടക്കുമ്പോൾ, പ്രസവിക്കുന്ന ഒരു തവളക്ക് പൊള്ളുന്ന വെയിലിൽ നിന്ന് അഭയം നൽകുന്ന ഒരു മൂർഖൻ പാമ്പിനെ കണ്ടു. സ്വാഭാവിക ശത്രുക്കൾ അവരുടെ സഹജവാസനകൾക്കപ്പുറത്തേക്ക് പോയ സ്ഥലം കണ്ട് വിസ്മയിച്ച അദ്ദേഹം ഇവിടെ ആശ്രമം സ്ഥാപിച്ച് പന്ത്രണ്ട് വർഷം താമസിച്ചു. ഇത് കൂടാതെ ശ്രീ ആദിശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് (ബദരീനാഥിനടുത്തുള്ള ജ്യോതിർമഠം), കിഴക്ക് (പുരിയിൽ), പടിഞ്ഞാറ് (ദ്വാരകയിൽ) എന്നിവിടങ്ങളിലും മഠങ്ങൾ സ്ഥാപിച്ചു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]

ശൃംഗേരി സ്ഥിതി ചെയ്യുന്നത് 13.42°N 75.25°E ൽ ആണ്.[2] ഇവിടം ശരാശരി 672 മീറ്റർ (2204 അടി) ഉയരത്തിലാണ്. ശരാശരി വാർഷിക താപനില 23.5 ഡിഗ്രി സെൽഷ്യസാണ്, ഏപ്രിലിൽ ഏറ്റവും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസിലും ശീതകാല മാസങ്ങളിൽ (ഡിസംബർ-ജനുവരി) കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസിലും എത്തുന്നു. പ്രധാനമായും ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഗണ്യമായ മഴയുണ്ട് (വാർഷിക ശരാശരി 3949 മില്ലിമീറ്റർ). 2018-ൽ, ശൃംഗേരിയിൽ 4,981 മില്ലിമീറ്റർ (196.1 ഇഞ്ച്) വാർഷിക മഴ ലഭിച്ചു.[3] 2019-ൽ ശൃംഗേരിയിൽ 3,819 മില്ലിമീറ്റർ (150.4 ഇഞ്ച്) വാർഷിക മഴ ലഭിച്ചു.[4] 2022-ൽ 3,892 മില്ലിമീറ്റർ (153.2 ഇഞ്ച്) വാർഷിക മഴ ലഭിച്ചു.[5]

ചരിത്രം

[തിരുത്തുക]

ശൃംഗേരിമഠവും ടിപ്പുസുൽത്താനും

[തിരുത്തുക]

ഹൈദരാലിയും ടിപ്പുവും ശൃംഗേരി മഠവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു[6]. 1791-ൽ മറാത്ത സൈന്യം ശൃംഗേരി മഠം ആക്രമിച്ച് കൊള്ളയടിക്കുകയും[7] ഒരുപാട് ബ്രാഹ്മണരെ വധിക്കുകയും ചെയ്തപ്പോൾ[8] [9] മഠാധിപതി ടിപ്പുവിന്റെ സഹായം തേടുകയുണ്ടായി. ഈ സംഭവത്തിൽ അനുശോചിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഇത്തരം വിശുദ്ധഗേഹങ്ങൾക്ക് നേരെ അക്രമം നടത്തുന്ന കുറ്റവാളികൾ ഈ കലിയുഗത്തിൽ ഉടൻ തന്നെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും (കുറ്റങ്ങൾ ചിരിച്ചു കൊണ്ട് ചെയ്യുന്നവർ, കരഞ്ഞുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങുന്നു എന്ന വരി ഉദ്ധരിച്ചുകൊണ്ട്)."[10][11]

ഉടൻ തന്നെ ടിപ്പു സുൽത്താൻ ബിദ്നൂർ ഗവർണർ മുഖേന ധനസഹായവും മറ്റു സമ്മാനങ്ങളും എത്തിക്കുകയുണ്ടായി[12]. നന്ദിസൂചകമായി മഠാധിപതി പ്രസാദവും ഷാളും തിരിച്ച് അയക്കുകയുണ്ടായി[8]. ഇതിന്റെ രേഖകളായി ടിപ്പുവിനും മഠാധിപതിക്കുമിടയിൽ നടന്ന മുപ്പതോളം കത്തുകൾ 1916-ൽ കണ്ടെടുക്കപ്പെട്ടു.

ശൃംഗേരി ശാരദാദേവിയുടെ മുദ്രണത്തോടെയുള്ള ടിപ്പുവിന്റെ നാണയം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്[13].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The legend of Rishyasringa". Sringeri Sharada Peeta. Retrieved 7 November 2006.
  2. Falling Rain Genomics, Inc - Sringeri
  3. "Annual State Report 2018" (PDF). Retrieved 14 August 2023.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Annual State Report 2019" (PDF). Retrieved 14 August 2023.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Annual State Report 2022" (PDF). Retrieved 21 June 2023.[പ്രവർത്തിക്കാത്ത കണ്ണി]
  6. "ശൃംഗേരി മഠം". Retrieved 2016-11-11.
  7. Shebeeb Khan P. Muslim Struggle for Islamic Identity in Kerala From 1498 to 1921 (PDF). p. 138. Archived from the original (PDF) on 2020-07-26. Retrieved 30 ഒക്ടോബർ 2019.
  8. 8.0 8.1 പണിക്കർ, കെ.എൻ (1991). "Men of Valour and Vision". Social Scientist. 19 (8): 110. Retrieved 1 ഓഗസ്റ്റ് 2019.
  9. Vikram Sampath. "Why we love to hate Tipu Sultan". http://www.livemint.com/. {{cite web}}: External link in |work= (help)
  10. Annual Report of the Mysore Archaeological Department 1916 pp 10–11, 73–6
  11. Irfan Habib (ed.). Confronting Colonialism: Resistance and Modernization Under Haidar Ali & Tipu Sultan. Tipu Sultan as Defender of the Hindu Dharma. p. 125. Retrieved 19 നവംബർ 2019.
  12. Hasan, History of Tipu Sultan, p. 359
  13. Thoufeeq Ahamed Teepu, P. Development of art and architecture uncer Hyder Ali and Tipu Sultan from 1761 to 1799 AD (PDF). p. 304. Retrieved 19 നവംബർ 2019.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശൃംഗേരി&oldid=4021906" എന്ന താളിൽനിന്ന് ശേഖരിച്ചത്