മണി കൃഷ്ണസ്വാമി
Mani Krishnaswami | |
---|---|
ജനനം | Mani Perundevi (1930-02-03)3 ഫെബ്രുവരി 1930 |
മരണം | 12 ജൂലൈ 2002(2002-07-12) (പ്രായം 72) |
തൊഴിൽ | carnatic vocalist |
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ഒരു കർണാടക സംഗീത ഗായികയായിരുന്നു മണി കൃഷ്ണസ്വാമി ( 3 ഫെബ്രുവരി 1930 - 12 ജൂലൈ 2002) .
കുടുംബം
[തിരുത്തുക]മണി പെരുന്ദേവി എന്നായിരുന്നു അവരുടെ ജന്മനാമം. അവരുടെ പിതാവ് ലക്ഷ്മി നരസിംഹാചാരി വെല്ലൂർ സംഗീത സഭയുടെ സെക്രട്ടറിയായിരുന്നു. മണിയ്ക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരഗതവല്ലി അവളെ വയലിൻ വായിക്കാൻ പഠിപ്പിച്ചു. മണിയുടെ ഭർത്താവ് കൃഷ്ണസ്വാമി സജീവ കലാപ്രചാരകനാണ്.[1]
കർണാടക സംഗീതത്തിൽ പരിശീലനം
[തിരുത്തുക]കുടുംബസംഗീതജ്ഞനായ ഗോപാലാചാരിയായിരുന്നു മണിയുടെ കർണാടക സംഗീതത്തിലെ ആദ്യ ഗുരു. കുട്ടിക്കാലത്ത് തന്നെ 500-ലധികം പാട്ടുകൾ പഠിച്ചു. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെന്നൈയിലെ അടയാറിലെ കലാക്ഷേത്രയിൽ സംഗീത സിരോമണി കോഴ്‌സിന് ചേർന്നു (ചെന്നൈയെ അന്ന് മദ്രാസ് എന്നാണ് വിളിച്ചിരുന്നത്). കലാക്ഷേത്രയിൽ അവർ രുഗ്മിണി ദേവി അരുണ്ഡേൽ, ടൈഗർ വരദാചാര്യർ, പാപനാശം ശിവൻ തുടങ്ങിയ ഡോയൻമാരുടെ സ്വാധീനത്തിൻ കീഴിലായി. "സംഗീത കലാനിധി" അവാർഡിന് അർഹരായ അഞ്ച് പ്രതിഭാശാലിയിൽ നിന്ന് കർണാടക സംഗീതം അഭ്യസിച്ചതിന്റെ പ്രത്യേകത അവർക്കുണ്ട്. അവർ: മൈസൂർ വാസുദേവാചാർ, ബുഡല്ലൂർ കൃഷ്ണമൂർത്തി ശാസ്ത്രി,[2] മുസിരി സുബ്രഹ്മണ്യ അയ്യർ, ടൈഗർ വരദാചാരിയാർ, പാപനാശം ശിവൻ എന്നിവരാണ്. മണികൃഷ്ണസ്വാമി മുസിരി പാരമ്പര്യം പിന്തുടർന്നു. മുസിരി സുബ്രഹ്മണ്യ അയ്യരുടെ കൃതികൾ ജനകീയമാക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു.[1]
സംഗീത യാത്ര
[തിരുത്തുക]ഇന്ത്യാ ഗവൺമെന്റ് തിരഞ്ഞെടുത്ത അവർ അന്നത്തെ സോവിയറ്റ് യൂണിയനിലും (1989) ജർമ്മനിയിലും (1991) നടന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലും സംഗീത കച്ചേരികൾ അവതരിപ്പിച്ചു. ഇന്ത്യക്കകത്തും മറ്റു പല രാജ്യങ്ങളിലും അവർ നിരവധി സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. സാൻഫ്രാൻസിസ്കോ സർവകലാശാലയിൽ കുറച്ചുകാലം വിസിറ്റിംഗ് ഫാക്കൽറ്റിയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളിലെ ആസ്ഥാന വിദ്വാനായിരുന്നു മണികൃഷ്ണസ്വാമി. മണികൃഷ്ണസ്വാമി ആലപിച്ച സൗന്ദര്യ ലഹരിയെ കർണാടക സംഗീതാസ്വാദകർ ഒരു സംഗീത നിധിയായി കണക്കാക്കുന്നു.
അവർ ദേശികരുടെ അച്യുത ശതകം പ്രാചീന പ്രാകൃത ഭാഷയിൽ അവതരിപ്പിച്ച് സംഗീതം പകർന്നു. ഒരു പ്രശസ്ത സംഗീത നിരൂപകൻ സുബ്ബുഡു അവരുടെ ശബ്ദത്തെ സുവർണ്ണവും മൃദുലവുമാണെന്ന് പ്രശംസിച്ചു.[3]
അവാർഡുകൾ
[തിരുത്തുക]- Sangeetha Choodamani, 1979 by Sri Krishna Gana Sabha[3]
- Kalaimamani, 1991 by Tamil Nadu State Government[3]
- Sangeetha Kalanidhi, 1992 by Madras Music Academy[4]
- Sangeet Natak Akademi Award, 1987 by Sangeet Natak Akademi[5]
- Padma Shri, (2002)[6]
മരണം
[തിരുത്തുക]മണി കൃഷ്ണസ്വാമി 2002 ജൂലൈ 12 വെള്ളിയാഴ്ച 72 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 1.2 Mani Krishnaswamy passes away
- ↑ Sangeet Natak Akademi Award, 1958
- ↑ മുകളിൽ ഇവിടേയ്ക്ക്: 3.0 3.1 3.2 Mani Krishnaswami
- ↑ Recipients of Sangita Kalanidhi Archived 4 March 2016 at the Wayback Machine.
- ↑ SNA Awardees list Archived 30 May 2015 at the Wayback Machine.
- ↑ Padma Shri Awards (2000–09)
പുറംകണ്ണികൾ
[തിരുത്തുക]- Shrimati Mani Krishnaswami - A Profile
- Mani Krishnaswami performs in Thyagaraja Aradhana (Chakkani raja) യൂട്യൂബിൽ
- Mani Krishnaswami Songs
International | |
---|---|
National |