റാണി കർണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rani Karnaa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാണി കർണ
ജനനം1939
ഹൈദരാബാദ്, സിന്ധ്, ബ്രിട്ടീഷ് ഇന്ത്യ
മരണം7 മെയ് 2018[1]
കൊൽക്കത്ത
തൊഴിൽകഥക് നർത്തകി
ജീവിതപങ്കാളി(കൾ)നായക്
മാതാപിതാക്ക(ൾ)അസ്സന്ദാസ് കർണ
പുരസ്കാരങ്ങൾപത്മശ്രീ
ഉപരാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ
ലാവോസ് രാജ്ഞിയുടെ ഓർഡർ
സംഗീത നാടക അക്കാദമി പുരസ്കാരം
സംഗീത് വാരിധി
വിജയ് രത്ന
സീനിയർ ഫെലോഷിപ്പ് - ഭാരത സർക്കാർ

പ്രശസ്ത ഇന്ത്യൻ കഥക് നർത്തകിയായിരുന്നു റാണി കർണ.[2][3] 2014-ൽ നൃത്ത മേഖലയിലെ അവരുടെ സേവനങ്ങൾക്കായി നാലാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഭാരത സർക്കാർ അവരെ ആദരിച്ചു.[4]

ജീവചരിത്രം[തിരുത്തുക]

ആദ്യകാലജീവിതവും വിവാഹവും[തിരുത്തുക]

1939 ൽ ഹൈദരാബാദിലെ ഒരു സിന്ധി കുടുംബത്തിൽ (ഇന്നത്തെ പാകിസ്താനിലും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലും) റാണി കർണ ജനിച്ചു.[5][6][7][2][3][8] അച്ഛൻ അസ്സന്ദാസ് കർണ യഥാർത്ഥത്തിൽ ലാർകാന മേഖലയിലെ കർണമലാണി കുടുംബത്തിലെ അംഗമായിരുന്നു. കാലക്രമേണ കർണമലാണി എന്ന കുടുംബത്തിന്റെ പേര് കർണാണിയിലേക്കും ഒടുവിൽ കർണായിലേക്കും ചുരുങ്ങി. 1942 ൽ റാണിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അവരുടെ കുടുംബം സിന്ധിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറി കൊണാട്ട് പ്ലേസിൽ താമസമാക്കി.[9][5]

കുട്ടിയായിരുന്നപ്പോൾ അയൽവാസിയുടെ നൃത്തം കാണാനിടയായ കർണ[9][10] നാല് വയസ്സ് മുതൽ കഥകളി, ഒഡീസി, ഭരതനാട്യം, മണിപ്പുരി തുടങ്ങിയ നൃത്തരൂപങ്ങൾ പഠിക്കാൻ തുടങ്ങി. നൃത്താചാര്യ നാരായൺ പ്രസാദ്, സുന്ദർ പ്രസാദ് എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.[7][11][3] പിന്നീട് ഗുരു ഹിരാലാലിന്റെ കീഴിൽ ജയ്പൂർ ഗരാന ശൈലിയും പണ്ഡിറ്റ് ബിർജു മഹാരാജിൻറെ കീഴിൽ ലക്നൗ ഗരാനയും പഠിക്കാൻ തുടങ്ങി.[3]

ഡൽഹിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ റാണി ഡൽഹി ഹിന്ദു കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദം നേടുകയും പിന്നീട് ബോട്ടണിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പക്ഷേ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടി അക്കാദമിക പഠനം ഉപേക്ഷിച്ചു.[3]

1963 ൽ ഒരു ഒഡിയ കുടുംബത്തിലേക്ക് വിവാഹം കഴിച്ച റാണി കർണ വിവാഹത്തിനുശേഷം തന്റെ താമസം ഭുവനേശ്വരിലേക്കു മാറ്റുകയും[2][11] അതിനേതുടർന്ന് പ്രശസ്ത ഒഡിസി നർത്തകിയായ കുംകും മൊഹന്തിയെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കുകയും ചെയ്തു. അവരിലൂടെ പ്രശസ്ത ഗുരു കേളു ചരൺ മഹാപത്രയുമായി സമ്പർക്കം പുലർത്താനും അദ്ദഹത്തിൻറെ കീഴിൽ 1966 മുതൽ 1985 വരെ ഒഡിസി പഠിക്കാനുമുള്ള അവസരവും ലഭിച്ചു.[3][5][6] അമുബി സിംഗ്, നരേന്ദ്രകുമാർ, ലളിത ശാസ്ത്രി തുടങ്ങി നിരവധി പ്രശസ്ത ഗുരുക്കൻമാരുടെ കീഴിൽ അവർ പരിശീലനം നേടിയിട്ടുണ്ട്.[5][12]

ഔദ്യോഗിക കലാജീവിതം[തിരുത്തുക]

റാണി കർണ ഇന്ത്യയിലെ എല്ലാ പ്രമുഖ ക്ലാസിക്കൽ നൃത്ത ആഘോഷങ്ങൾക്കുപുറമേ ഇന്ത്യയിലും വിദേശത്തുമായി ക്ലാസിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.[8][11] യുകെ, റഷ്യ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ അവരുടെ പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.[8][10][11] അവരുടെ അവസാന നൃത്ത പ്രകടനം 2013-ൽ, 74-ാം വയസ്സിൽ ആയിരുന്നു.[9]

റാണി കർണ 1995 ൽ "സംസ്കൃതി ശ്രേയസ്കാർ" എന്ന നൃത്ത അക്കാദമി സ്ഥാപിച്ചു.[5] കൂടാതെ അവർ കൊൽക്കത്തയിലെ ഭാരതീയ വിദ്യാഭവന്റെ ഒരു ഡിവിഷനായ സംഗീതവും നൃത്ത ശിക്ഷൺഭാരതിയും നയിച്ചിരുന്നു.[13] കൽക്കട്ട സ്കൂൾ ഓഫ് മ്യൂസിക് സ്ഥാപകയും ആദ്യ ഡയറക്ടറും കൂടിയായിരുന്ന അവർ അവിടെ 1978 മുതൽ 1993 വരെ പ്രവർത്തിച്ചിട്ടുണ്ട്.[8][11] കൊൽക്കത്തയിൽ അഹാണ എന്ന പേരിൽ അരബിന്ദോ ഭവന്റെ ഡാൻസ് ഡിവിഷൻ സ്ഥാപിക്കുകയും ചെയ്ത അവർ 1980 മുതൽ 1987 വരെ വകുപ്പിന്റെ തലവനായിരുന്നു.[2]

സംസ്കൃതി ശ്രേയസ്കാർ[തിരുത്തുക]

കഥക് നൃത്തരൂപം പ്രചരിപ്പിക്കുന്നതിനും പൊതുവായുള്ള കലാസൃഷ്ടികൾ വികസിപ്പിച്ചെടുക്കാനുമുള്ള ലക്ഷ്യത്തോടെ റാണി കർണ 1995 ൽ സ്ഥാപിച്ച ഡാൻസ് അക്കാദമി ആണ് സംസ്കൃതി ശ്രേയസ്കാർ.[5][11] വിവിധ നൃത്തരൂപങ്ങളിൽ വിവിധ കോഴ്സുകൾ ഇവിടെ നടത്തുന്നു. കൊൽക്കത്തയിലെ ജോധ്പുർ പാർക്കിനടുത്താണ് അക്കാദമി സ്ഥിതിചെയ്യുന്നത്. അക്കാദമിയും അവിടെയുള്ള വിദ്യാർത്ഥികളിലും ഇന്ത്യയിലുടനീളം വിവിധ സാംസ്കാരിക ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നുണ്ട്.[6]

 • കൊണാർക്ക് ഫെസ്റ്റിവൽ - 1994
 • ജയ്പൂർ കഥക് ഫെസ്റ്റിവൽ, ന്യൂഡൽഹി - 1995
 • രബീന്ദ്ര ജൻമോത്സവ്, കൽക്കട്ട - 1996, 1998, 1999
 • വസന്തോത്സവ്, ന്യൂഡൽഹി - 2000
 • നാട്യാഞ്ചലി ഫെസ്റ്റിവൽ, ചിദംബരം - 2000
 • പുരി ബീച്ച് ഫെസ്റ്റിവൽ - 2000
 • കഥക് മഹോത്സവ്, കൊൽക്കത്ത - 2000
 • ത്യാഗരാജ ഫെസ്റ്റിവൽ, തിരുപ്പതി - 2000
 • വിരാസത് ഫെസ്റ്റിവൽ, മംഗലാപുരം - 2000

അക്കാദമി, അതു പ്രദാനം ചെയ്യുന്ന കോഴ്സുകൾക്കു പുറമെ, ശില്പശാലകളും തൽസമയ പ്രകടനങ്ങളും നടത്തിവരുന്നു.[6]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

 • പത്മശ്രീ - ഭാരത സർക്കാർ - 2004 (കഥക് നൃത്ത മേഖലയിലെ അവരുടെ സേവനങ്ങൾക്കായി)[4][14]
 • ഉപരാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ - ശങ്കേഴ്സ് വീക്ക്‌ലി - 1954[3][10]
 • ലാവോസ് രാജ്ഞിയുടെ ഓർഡർ - 1964[10]
 • സംഗീത് വാരിധി - ഭാരതീയ കലാ കേന്ദ്ര, ന്യൂഡൽഹി - 1977[10]
 • വിജയ് രത്ന - ഇന്ത്യൻ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ് സൊസൈറ്റി, ന്യൂ ഡെൽഹി - 1990[10]
 • സീനിയർ ഫെലോ - സാംസ്കാരിക വകുപ്പ്, മാനവ വിഭവശേഷി മന്ത്രാലയം - ഭാരത സർക്കാർ[3]
 • സംഗീത നാടക അക്കാദമി പുരസ്കാരം - 1996[3]
 • ഹോണററി അവാർഡ് - അഖിൽ ഭാരതീയ സിന്ധി ബോലി, സാഹിത്യ സഭ എന്നിവ - 1998[3]

അവലംബം[തിരുത്തുക]

 1. "Padma Shri Rani Karnaa no more - Times of India". The Times of India. ശേഖരിച്ചത് 2019-02-16.
 2. 2.0 2.1 2.2 2.3 "PAD MA". PAD MA. 12 June 2013. ശേഖരിച്ചത് 25 September 2014.
 3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 3.9 "Sindhistan". Sindhistan. 2012. ശേഖരിച്ചത് 25 September 2014.
 4. 4.0 4.1 "Padma Awards Announced". Circular. Press Information Bureau, Government of India. 25 January 2014. മൂലതാളിൽ നിന്നും 8 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2014.
 5. 5.0 5.1 5.2 5.3 5.4 5.5 "New Indian Express". New Indian Express. 7 December 2013. ശേഖരിച്ചത് 25 September 2014.
 6. 6.0 6.1 6.2 6.3 "Rani Karnaa bio". Rani Karnaa.net. 2012. മൂലതാളിൽ നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2014.
 7. 7.0 7.1 "Meri News". Meri News. 7 April 2009. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2014.
 8. 8.0 8.1 8.2 8.3 "Seher Now". Seher Now. 7 October 2012. ശേഖരിച്ചത് 25 September 2014.
 9. 9.0 9.1 9.2 "Kathak guru Rani Karnaa's journey of life and dance". Narthaki.com. 3 July 2011. ശേഖരിച്ചത് 25 September 2014.
 10. 10.0 10.1 10.2 10.3 10.4 10.5 "IUE Mag". IUE Mag. 28 August 2014. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2014.
 11. 11.0 11.1 11.2 11.3 11.4 11.5 "The Telegraph". The Telegraph. 7 July 2010. ശേഖരിച്ചത് 25 September 2014.
 12. "The Hindu". The Hindu. 9 August 2013. ശേഖരിച്ചത് 25 September 2014.
 13. "Buzz in Town". Buzz in Town. 2013. ശേഖരിച്ചത് 25 September 2014.[പ്രവർത്തിക്കാത്ത കണ്ണി]
 14. "Receiving the Padma Shri". V6 News TV. 2012. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാണി_കർണ&oldid=3895834" എന്ന താളിൽനിന്ന് ശേഖരിച്ചത്