ഉള്ളടക്കത്തിലേക്ക് പോവുക

റാണി കർണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാണി കർണ
Born1939
ഹൈദരാബാദ്, സിന്ധ്, ബ്രിട്ടീഷ് ഇന്ത്യ
Died7 മെയ് 2018[1]
കൊൽക്കത്ത
Occupationകഥക് നർത്തകി
Spouseനായക്
Parentഅസ്സന്ദാസ് കർണ
Awardsപത്മശ്രീ
ഉപരാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ
ലാവോസ് രാജ്ഞിയുടെ ഓർഡർ
സംഗീത നാടക അക്കാദമി പുരസ്കാരം
സംഗീത് വാരിധി
വിജയ് രത്ന
സീനിയർ ഫെലോഷിപ്പ് - ഭാരത സർക്കാർ

പ്രശസ്ത ഇന്ത്യൻ കഥക് നർത്തകിയായിരുന്നു റാണി കർണ.[2][3] 2014-ൽ നൃത്ത മേഖലയിലെ അവരുടെ സേവനങ്ങൾക്കായി നാലാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഭാരത സർക്കാർ അവരെ ആദരിച്ചു.[4]

ജീവചരിത്രം

[തിരുത്തുക]

ആദ്യകാലജീവിതവും വിവാഹവും

[തിരുത്തുക]

1939 ൽ ഹൈദരാബാദിലെ ഒരു സിന്ധി കുടുംബത്തിൽ (ഇന്നത്തെ പാകിസ്താനിലും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലും) റാണി കർണ ജനിച്ചു.[5][6][7][2][3][8] അച്ഛൻ അസ്സന്ദാസ് കർണ യഥാർത്ഥത്തിൽ ലാർകാന മേഖലയിലെ കർണമലാണി കുടുംബത്തിലെ അംഗമായിരുന്നു. കാലക്രമേണ കർണമലാണി എന്ന കുടുംബത്തിന്റെ പേര് കർണാണിയിലേക്കും ഒടുവിൽ കർണായിലേക്കും ചുരുങ്ങി. 1942 ൽ റാണിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അവരുടെ കുടുംബം സിന്ധിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറി കൊണാട്ട് പ്ലേസിൽ താമസമാക്കി.[9][5]

കുട്ടിയായിരുന്നപ്പോൾ അയൽവാസിയുടെ നൃത്തം കാണാനിടയായ കർണ[9][10] നാല് വയസ്സ് മുതൽ കഥകളി, ഒഡീസി, ഭരതനാട്യം, മണിപ്പുരി തുടങ്ങിയ നൃത്തരൂപങ്ങൾ പഠിക്കാൻ തുടങ്ങി. നൃത്താചാര്യ നാരായൺ പ്രസാദ്, സുന്ദർ പ്രസാദ് എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.[7][11][3] പിന്നീട് ഗുരു ഹിരാലാലിന്റെ കീഴിൽ ജയ്പൂർ ഗരാന ശൈലിയും പണ്ഡിറ്റ് ബിർജു മഹാരാജിൻറെ കീഴിൽ ലക്നൗ ഗരാനയും പഠിക്കാൻ തുടങ്ങി.[3]

ഡൽഹിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ റാണി ഡൽഹി ഹിന്ദു കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദം നേടുകയും പിന്നീട് ബോട്ടണിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പക്ഷേ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടി അക്കാദമിക പഠനം ഉപേക്ഷിച്ചു.[3]

1963 ൽ ഒരു ഒഡിയ കുടുംബത്തിലേക്ക് വിവാഹം കഴിച്ച റാണി കർണ വിവാഹത്തിനുശേഷം തന്റെ താമസം ഭുവനേശ്വരിലേക്കു മാറ്റുകയും[2][11] അതിനേതുടർന്ന് പ്രശസ്ത ഒഡിസി നർത്തകിയായ കുംകും മൊഹന്തിയെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കുകയും ചെയ്തു. അവരിലൂടെ പ്രശസ്ത ഗുരു കേളു ചരൺ മഹാപത്രയുമായി സമ്പർക്കം പുലർത്താനും അദ്ദഹത്തിൻറെ കീഴിൽ 1966 മുതൽ 1985 വരെ ഒഡിസി പഠിക്കാനുമുള്ള അവസരവും ലഭിച്ചു.[3][5][6] അമുബി സിംഗ്, നരേന്ദ്രകുമാർ, ലളിത ശാസ്ത്രി തുടങ്ങി നിരവധി പ്രശസ്ത ഗുരുക്കൻമാരുടെ കീഴിൽ അവർ പരിശീലനം നേടിയിട്ടുണ്ട്.[5][12]

ഔദ്യോഗിക കലാജീവിതം

[തിരുത്തുക]

റാണി കർണ ഇന്ത്യയിലെ എല്ലാ പ്രമുഖ ക്ലാസിക്കൽ നൃത്ത ആഘോഷങ്ങൾക്കുപുറമേ ഇന്ത്യയിലും വിദേശത്തുമായി ക്ലാസിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.[8][11] യുകെ, റഷ്യ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ അവരുടെ പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.[8][10][11] അവരുടെ അവസാന നൃത്ത പ്രകടനം 2013-ൽ, 74-ാം വയസ്സിൽ ആയിരുന്നു.[9]

റാണി കർണ 1995 ൽ "സംസ്കൃതി ശ്രേയസ്കാർ" എന്ന നൃത്ത അക്കാദമി സ്ഥാപിച്ചു.[5] കൂടാതെ അവർ കൊൽക്കത്തയിലെ ഭാരതീയ വിദ്യാഭവന്റെ ഒരു ഡിവിഷനായ സംഗീതവും നൃത്ത ശിക്ഷൺഭാരതിയും നയിച്ചിരുന്നു.[13] കൽക്കട്ട സ്കൂൾ ഓഫ് മ്യൂസിക് സ്ഥാപകയും ആദ്യ ഡയറക്ടറും കൂടിയായിരുന്ന അവർ അവിടെ 1978 മുതൽ 1993 വരെ പ്രവർത്തിച്ചിട്ടുണ്ട്.[8][11] കൊൽക്കത്തയിൽ അഹാണ എന്ന പേരിൽ അരബിന്ദോ ഭവന്റെ ഡാൻസ് ഡിവിഷൻ സ്ഥാപിക്കുകയും ചെയ്ത അവർ 1980 മുതൽ 1987 വരെ വകുപ്പിന്റെ തലവനായിരുന്നു.[2]

സംസ്കൃതി ശ്രേയസ്കാർ

[തിരുത്തുക]

കഥക് നൃത്തരൂപം പ്രചരിപ്പിക്കുന്നതിനും പൊതുവായുള്ള കലാസൃഷ്ടികൾ വികസിപ്പിച്ചെടുക്കാനുമുള്ള ലക്ഷ്യത്തോടെ റാണി കർണ 1995 ൽ സ്ഥാപിച്ച ഡാൻസ് അക്കാദമി ആണ് സംസ്കൃതി ശ്രേയസ്കാർ.[5][11] വിവിധ നൃത്തരൂപങ്ങളിൽ വിവിധ കോഴ്സുകൾ ഇവിടെ നടത്തുന്നു. കൊൽക്കത്തയിലെ ജോധ്പുർ പാർക്കിനടുത്താണ് അക്കാദമി സ്ഥിതിചെയ്യുന്നത്. അക്കാദമിയും അവിടെയുള്ള വിദ്യാർത്ഥികളിലും ഇന്ത്യയിലുടനീളം വിവിധ സാംസ്കാരിക ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നുണ്ട്.[6]

  • കൊണാർക്ക് ഫെസ്റ്റിവൽ - 1994
  • ജയ്പൂർ കഥക് ഫെസ്റ്റിവൽ, ന്യൂഡൽഹി - 1995
  • രബീന്ദ്ര ജൻമോത്സവ്, കൽക്കട്ട - 1996, 1998, 1999
  • വസന്തോത്സവ്, ന്യൂഡൽഹി - 2000
  • നാട്യാഞ്ചലി ഫെസ്റ്റിവൽ, ചിദംബരം - 2000
  • പുരി ബീച്ച് ഫെസ്റ്റിവൽ - 2000
  • കഥക് മഹോത്സവ്, കൊൽക്കത്ത - 2000
  • ത്യാഗരാജ ഫെസ്റ്റിവൽ, തിരുപ്പതി - 2000
  • വിരാസത് ഫെസ്റ്റിവൽ, മംഗലാപുരം - 2000

അക്കാദമി, അതു പ്രദാനം ചെയ്യുന്ന കോഴ്സുകൾക്കു പുറമെ, ശില്പശാലകളും തൽസമയ പ്രകടനങ്ങളും നടത്തിവരുന്നു.[6]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]
  • പത്മശ്രീ - ഭാരത സർക്കാർ - 2004 (കഥക് നൃത്ത മേഖലയിലെ അവരുടെ സേവനങ്ങൾക്കായി)[4][14]
  • ഉപരാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ - ശങ്കേഴ്സ് വീക്ക്‌ലി - 1954[3][10]
  • ലാവോസ് രാജ്ഞിയുടെ ഓർഡർ - 1964[10]
  • സംഗീത് വാരിധി - ഭാരതീയ കലാ കേന്ദ്ര, ന്യൂഡൽഹി - 1977[10]
  • വിജയ് രത്ന - ഇന്ത്യൻ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ് സൊസൈറ്റി, ന്യൂ ഡെൽഹി - 1990[10]
  • സീനിയർ ഫെലോ - സാംസ്കാരിക വകുപ്പ്, മാനവ വിഭവശേഷി മന്ത്രാലയം - ഭാരത സർക്കാർ[3]
  • സംഗീത നാടക അക്കാദമി പുരസ്കാരം - 1996[3]
  • ഹോണററി അവാർഡ് - അഖിൽ ഭാരതീയ സിന്ധി ബോലി, സാഹിത്യ സഭ എന്നിവ - 1998[3]

അവലംബം

[തിരുത്തുക]
  1. "Padma Shri Rani Karnaa no more - Times of India". The Times of India. Retrieved 2019-02-16.
  2. 1 2 3 4 "PAD MA". PAD MA. 12 June 2013. Retrieved 25 September 2014.
  3. 1 2 3 4 5 6 7 8 9 10 "Sindhistan". Sindhistan. 2012. Retrieved 25 September 2014.
  4. 1 2 "Padma Awards Announced". Circular. Press Information Bureau, Government of India. 25 January 2014. Archived from the original on 8 February 2014. Retrieved 23 August 2014.
  5. 1 2 3 4 5 6 "New Indian Express". New Indian Express. 7 December 2013. Archived from the original on 2014-01-22. Retrieved 25 September 2014.
  6. 1 2 3 4 "Rani Karnaa bio". Rani Karnaa.net. 2012. Archived from the original on 2016-03-06. Retrieved 25 September 2014.
  7. 1 2 "Meri News". Meri News. 7 April 2009. Archived from the original on 2016-03-04. Retrieved 25 September 2014.
  8. 1 2 3 4 "Seher Now". Seher Now. 7 October 2012. Retrieved 25 September 2014.
  9. 1 2 3 "Kathak guru Rani Karnaa's journey of life and dance". Narthaki.com. 3 July 2011. Retrieved 25 September 2014.
  10. 1 2 3 4 5 6 "IUE Mag". IUE Mag. 28 August 2014. Archived from the original on 2016-03-04. Retrieved 25 September 2014.
  11. 1 2 3 4 5 6 "The Telegraph". The Telegraph. 7 July 2010. Retrieved 25 September 2014.
  12. "The Hindu". The Hindu. 9 August 2013. Retrieved 25 September 2014.
  13. "Buzz in Town". Buzz in Town. 2013. Retrieved 25 September 2014.[പ്രവർത്തിക്കാത്ത കണ്ണി]
  14. "Receiving the Padma Shri". V6 News TV. 2012. Archived from the original on 2016-03-04. Retrieved 25 September 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റാണി_കർണ&oldid=4021735" എന്ന താളിൽനിന്ന് ശേഖരിച്ചത്