മണിപ്പൂരി നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മണിപ്പൂരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മണിപ്പൂരി (വിവക്ഷകൾ) എന്ന താൾ കാണുക. മണിപ്പൂരി (വിവക്ഷകൾ)
മണിപ്പൂരി നൃത്തം, രാസലീല

രാധാകൃഷ്ണപ്രണയത്തിന്റെ മോഹനഭാവങ്ങളുണർത്തുന്ന നൃത്തരുപമാണ് മണിപ്പുരി. വടക്കുകിഴക്കേ ഇന്ത്യയിലെ ജനസംസ്കാരത്തിന്റെ ആവിഷ്കാരരൂപങ്ങളിൽ പ്രധാനമാണിത്. ഹൃദ്യമായ സംഗീതവും അഭിനയവും നൃത്തവും കലർന്ന ചേതോഹരമായ അനുഭവമാണ് മണിപ്പൂരി. ബ്രാജ് എന്ന സ്ഥലത്തെ വളരെ പ്രചാരമുള്ള നിർത്ത -നാടകമാണ് ഇത്. ആൺ കുട്ടികൾ ഗോപികമാരുടെ വേഷം കെട്ടി കൃഷ്ണനായി വേഷം കെട്ടിയാനർത്തകന് ചുറ്റും നൃത്തം വെക്കുന്നു കൃഷ്ണന്റെകുട്ടികാലത്തെ കഥകളെയാണ് അവതരിപ്പിക്കുന്നത്. ജന്മാഷ്ടമി ദിനത്തിൽ ഇവ അവതരിപ്പിക്കുന്നു.

ചരിത്രം[തിരുത്തുക]

Poubi Lai snake എെതിഹ്യം അടിസ്ഥാനമാക്കിയുള്ള മണിപ്പൂരി നാടോടി നൃത്തം

ആദ്യകാലങ്ങളിൽ മണിപ്പുരി ഒരു ശൈവനൃത്തമായിരുന്നു. ശിവനും പാർവ്വതിയും മധുവിധുവിനു തെരെഞ്ഞെടുത്ത പ്രകൃതിരമണീയമായ സ്ഥലമാണ് മണിപ്പൂർ എന്നു വിശ്വസിക്കപ്പെടുന്നു.[1] “ലായ് ഹരോബ” മണിപ്പൂരിലെ ഒരു ശിവപാർവ്വതി നൃത്തമാണ്. പുരോഹിതന്മാരുടെ ഈ നാട്യം പ്രപഞ്ചത്തിന്റെ ആദിസങ്കല്പത്തെപ്പറ്റിയാണ്. ഇതിലെ ഭ്രമരപുഷ്പനൃത്തത്തിൽ പുഷ്പവും മധുവണ്ണുന്ന വണ്ടും സൃഷ്ടിയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിൽ മണിപ്പൂരിൽ വൈഷ്ണവവിശ്വാസം വളർന്നുവന്നപ്പോൾ മണിപ്പുരി നൃത്തത്തിനു വൈഷ്ണവമായ മാറ്റം ഉണ്ടായി. നാട്യശാസ്ത്രവിധികൾ മണിപ്പുരിയെ കൂടുതൽ ശാസ്ത്രീയമാക്കിത്തീർത്തു. രാധാകൃഷ്ണനൃത്തത്തിൻ മണിപ്പുരിയിൽ മുഖ്യസ്ഥാനമുണ്ടായി. ശൈവസ്വാധീനം വിട്ട് മണിപ്പുരി വൈഷ്ണവരീതി സ്വീകരിച്ചതിനു ഉദാഹരണമാണ് രാസലീലാനൃത്തം.

നൃത്ത ഇനങ്ങൾ[തിരുത്തുക]

മണിപ്പൂരി നൃത്ത അവതാരകൻ
  • രാസലീല

ഭാഗവത കഥകളും ശ്രീകൃഷ്ണചരിതവും ആൺ രാസലീലയ്ക്ക് ആലംബം. ഇതിന്റെ അവതരണത്തിൻ ഏകദേശം പത്തു മണിക്കൂർവരെ വേണ്ടിവരും. ഇതിൽ നാല്പതോളം നർത്തകികൾ പങ്കെടുക്കുന്നു. കണ്ണാടിച്ചില്ലുകൾ പതിച്ച കട്ടി കൂടിയ പാവാടയും, അതിനു മുകളിൽ ഞൊറികളുള്ള അരപ്പാവാടയും, തലയിൽ നേർത്ത മൂടുപടവും ആണ് മണിപ്പുരിനർത്തകികളുടെ രാസലീലയിലെ വേഷം.

  • സങ്കീർത്തനനൃത്തം

രാസലീലയോളം വളർന്ന മറ്റൊരു മണിപ്പുരിനൃത്തമാണ് സങ്കീർത്തനനൃത്തം. ചെണ്ടയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ചെണ്ട കൊട്ടി ഇലത്താളം അടിച്ച് പുരുഷന്മാർ രംഗസ്ഥലത്തിൻ മദ്ധ്യത്തേക്ക് വട്ടത്തിൽ കറങ്ങി കളിച്ചു നീങ്ങുന്നു. ഈ നൃത്തത്തിൽ താണ്ഡവവും ലാസ്യവും സമ്മേളിക്കുന്നുണ്ട്. ശരീരത്തിലെ ഓരോ അംഗത്തിന്റെ ചലനവും നൃത്തഭാഷയാക്കി മാറ്റുന്ന ഒരു നാട്യമാണ് മണിപ്പുരി.

  • അസ്രുവിദ്യാനൃത്തം

യുദ്ധമുറകൾ ഉൾക്കൊള്ളുന്ന മറ്റൊരു മണിപ്പുരിനൃത്തമാണ് അസ്രുവിദ്യാനൃത്തം.

  • ചതുർവിധാഭിനയം

ചതുർവിധാഭിനയത്തിനും മണിപ്പുരിയിൽ നല്ലൊരു സ്ഥാനമുണ്ട്.

അവതരണം[തിരുത്തുക]

നർത്തകരുടെ ചലനങ്ങൾക്ക് പ്രകൃതിദൃശ്യങ്ങളുടെ താളാത്മകമായ ചലനങ്ങളോട് സാമ്യമുണ്ട്. നൃത്തവും നൃത്യവും നാട്യവും മണിപ്പുരിയിൽ സമ്മേളിക്കുന്നു. പരമാത്മാവിൽ വിലയം പ്രാപിക്കാനുള്ള ജീവാത്മാവിന്റെ ഉൾപ്രേരണയാൺ മണിപ്പുരിനൃത്തത്തിന്റെയും ആന്തരികഭാവം. മതപരമായ എല്ലാ ചടങ്ങുകൾക്കുമൊപ്പം മണിപ്പുരിനൃത്തം എക്കാലത്തും ഉണ്ടായിരിക്കും.ഖംബ എന്ന യുവാവിന്റെയും തോയിബി എന്ന രാജകുമാരിയുടെയും പ്രേമദുരന്തകഥ നൃത്തനാടകമായി അവതരിപ്പിക്കാറുണ്ട്.

വേഷവിധാനം[തിരുത്തുക]

ദേവദാസിസമ്പ്രദായമനുസരിച്ച് പന്ത്രണ്ട് മുഴം ചുവപ്പുകര സാരി ഞൊറിഞ്ഞുടുക്കുകയും തുമ്പ് ശിരോവസ്ത്രമാക്കിയുമാൺ വേഷവിധാനം. എന്നാൽ കാലം കടന്നുപോകുന്തോറും മണിപുരി നൃത്തത്തിൽ ആഹാര്യാഭിനയത്തിലും ആംഗികാഭിനയത്തിലും പല പരിഷ്കാരങ്ങളും വരുത്തി. ഇടുപ്പ് മുതൽ കന്നങ്കാലുവരെ ഉറപോലേയുള്ള അങ്കവസ്ത്രവും അതിനുമേലേ മിന്നിത്തിളങ്ങുന്ന ഞൊറിവച്ച് വിരിഞ്ഞ ഉടുപ്പും ശിരസ്സിൽ കൂന്തൻ കിരീടം പോലെയുള്ള ശിരോലങ്കാരവും മേത്സാരിയും അണിയുന്നു. [2]

അവലംബം[തിരുത്തുക]

  1. മടവൂർ ഭാസി രചിച്ച “ലഘുഭരതം”
  2. വിജയഭാനു രചിച്ച “നൃത്യപ്രകാശിക”
"https://ml.wikipedia.org/w/index.php?title=മണിപ്പൂരി_നൃത്തം&oldid=3313576" എന്ന താളിൽനിന്ന് ശേഖരിച്ചത്