ശേഖർ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shekhar Sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Shekhar Sen
ശേഖർ സെൻ
ShekharSen.png
ശേഖർ സെൻ
ജനനം (1961-02-16) 16 ഫെബ്രുവരി 1961 (പ്രായം 58 വയസ്സ്)
റായ്പൂർ, മദ്ധ്യപ്രദേശ്, ഇപ്പോൾ ചത്തീസ്ഗഡിൽ
തൊഴിൽSinger, actor, theatre director, composer, lyricist
സജീവം1979–present
ജീവിത പങ്കാളി(കൾ)ശ്വേത സെൻ
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഇന്ത്യയിലെ ഒരു ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവും നടനുമാണ് ശേഖർ സെൻ. 2015 മുതൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനുമാണ് ശേഖർ സെൻ.[1] 2015-ൽ പത്മശ്രീ പുരസ്കാരം ശേഖറിനു ലഭിച്ചിട്ടുണ്ട്. ലീല സാംസൺ 2014 സെപ്റ്റംബർ 30-ന് രാജി വെച്ച ഒഴിവിലാണ് ഇദ്ദേഹത്തെ നിയമിച്ചത്.[2]

1983 മുതൽ സംഗീത സംവിധാനം, ഗായകൻ, ഗാനരചയിതാവ്‌ എന്നീ മേഘകലകളിൽ സജീവമായിരുന്നു ഇദ്ദേഹം. നിരവധി ഭജൻ ആൽബങ്ങളും ഗവേഷണാടിസ്‌ഥാനത്തിൽ സംഗീത പരിപാടികളും നടത്തിയിട്ടുണ്ട്‌. തുളസി, കബീർ, വിവേകാനന്ദ, സൻമതി, ശഹാബ്‌, സൂർദാസ്‌ എന്നീ ഏകാഭിനയ-സംഗീത പരിപാടികളും ഇദ്ദേഹം നടത്തിയിരുന്നു.[3] 2005 മേയ് 4-നു ലോക്‌സഭയിൽ കബീർ എന്ന ഏകാഭിനയം നടത്തിയിരുന്നു.

അവലംബം[തിരുത്തുക]

  1. "ശേഖർസെൻ സംഗീത നാടക അക്കാദമി ചെയർമാൻ". മാതൃഭൂമി. ശേഖരിച്ചത് 23 ഫെബ്രുവരി 2015.
  2. "ലീല സാംസൺ സംഗീത നാടക അക്കാദമി ചെയർപെഴ്‌സൺ സ്ഥാനം രാജിവെച്ചു". മാതൃഭൂമി. ശേഖരിച്ചത് 23 ഫെബ്രുവരി 2015.
  3. "ശേഖർ സെൻ കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ". മംഗളം. ശേഖരിച്ചത് 23 ഫെബ്രുവരി 2015.
"https://ml.wikipedia.org/w/index.php?title=ശേഖർ_സെൻ&oldid=2314376" എന്ന താളിൽനിന്ന് ശേഖരിച്ചത്