ലീല സാംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Leela Samson
ലീല സാംസൺ
ജനനം1951 (വയസ്സ് 68–69)[1]
കൂണൂർ, തമിഴ്നാട്
തൊഴിൽഅദ്ധ്യക്ഷ: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (2011–2015)
ഡയറക്ടർ: കലാക്ഷേത്ര (2005–2013)
അദ്ധ്യക്ഷ: കേന്ദ്ര സംഗീത നാടക അക്കാദമി (2010-2014)
Current groupസ്പന്ദ (1995–present)
നൃത്തംഭരതനാട്യം

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അധ്യക്ഷയും കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷയുമായിരുന്നു ലീല സാംസൺ. 2014 സപ്തംബർ 30-ന് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.[2] 2011 ഏപ്രിൽ മാസത്തിലാണ് സെൻസർ ബോർഡ് അധ്യക്ഷയായി നിയമിതയായത്.[3] 2010 ഓഗസ്റ്റിൽ ലീല സംഗീതനാടക അക്കാദമിയുടെ അധ്യക്ഷയായും നിയമിക്കപ്പെട്ടു.[4] ഗുർമീത് റാം റഹിം സിങ് അഭിനയിച്ച സിനിമ മെസഞ്ചർ ഒാഫ് ഗോഡ് സെൻസർ ബോർഡ് വിലക്കിയിരുന്നു. തുടർന്ന് സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുകയും അപ്പലേറ്റ് ട്രിബ്യൂണൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സെൻസർ ബോർഡിൽ നിന്നും രാജി വെച്ചു.[5]

പുരസ്കാരങ്ങൾ[തിരുത്തുക]

1990-ൽ ലീലയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.[6] തമിഴ്‌നാട്‌ സർക്കാരിന്റെ കലയ്‌മാമണി, കൃഷ്ണഗാനസഭയുടെ നൃത്ത ചൂഡാമണി, സംസ്കൃതി തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[7] ഭരതനാട്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് (1999-2000) കേന്ദ്രസംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു.[8]

അവലംബം[തിരുത്തുക]

  1. "പ്രസ് റിലീസ്" (PDF). സംഗീത നാടക അക്കാദമി. 10 ഓഗസ്റ്റ് 2010. Italic or bold markup not allowed in: |publisher= (help)
  2. "ലീല സാംസൺ സംഗീത നാടക അക്കാദമി ചെയർപെഴ്‌സൺ സ്ഥാനം രാജിവെച്ചു". മാതൃഭൂമി. ശേഖരിച്ചത് 23 ഫെബ്രുവരി 2015.
  3. "കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷ ലീല സാംസൺ രാജിവച്ചു". മനോരമ. ശേഖരിച്ചത് 23 ഫെബ്രുവരി 2015.
  4. "ലീല സാംസൺ സംഗീത നാടക അക്കാദമി ചെയർപെഴ്‌സൺ സ്ഥാനം രാജിവെച്ചു". മാതൃഭൂമി. ശേഖരിച്ചത് 23 ഫെബ്രുവരി 2015.
  5. "സെൻസർ ബോർഡ് അധ്യക്ഷ ലീല സാംസൺ രാജിവെച്ചു". ഇന്ത്യാവിഷൻ. ശേഖരിച്ചത് 23 ഫെബ്രുവരി 2015.
  6. "പത്മ പുരസ്കാരങ്ങൾ". മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി.
  7. Kalaimamani Awards for 123 persons announced ദി ഹിന്ദു, 15 ഫെബ്രുവരി 2006.
  8. "SNA: List of Akademi Awardees". കേന്ദ്ര സംഗീത നാടക അക്കാദമി ഔദ്യോഗിക വെബ്സൈറ്റ്.
"https://ml.wikipedia.org/w/index.php?title=ലീല_സാംസൺ&oldid=2784514" എന്ന താളിൽനിന്ന് ശേഖരിച്ചത്