അപൂർബ കിഷോർ ബിർ
അപൂർബ കിഷോർ ബിർ | |
---|---|
ജനനം | 1948 (വയസ്സ് 75–76)[1] ഒഡിഷ, ഇന്ത്യ |
കലാലയം | പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്[2] |
തൊഴിൽ | ഛായാഗ്രാഹകൻ, സംവിധായകൻ |
സജീവ കാലം | 1973-present |
പുരസ്കാരങ്ങൾ | മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം |
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനും തിരക്കഥാകൃത്തുമാണ് എ.കെ. ബിർ എന്നറിയപ്പെടുന്ന അപൂർബ കിഷോർ ബിർ (ജനനം 1948). മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1948ൽ ഒഡിഷയിൽ ജനിച്ചു. ബാല്യകാലത്തുതന്നെ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നു. അച്ഛന്റെ നിർബന്ധം മൂലം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര ഛയാഗ്രഹണം പഠിച്ചു.[3] പഠനത്തിനുശേഷം ഡോക്യുമെന്ററികളിലും ഹ്രസ്വചിത്രങ്ങളിലും ജോലി ചെയ്തു.
27 ഡൗൺ എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ ബിർ മികച്ച ഛയാഗ്രാഹകനുള്ള ദേശീയപുരസ്കാരം കരസ്ഥാമാക്കി.[4] ഈ ചിത്രത്തിന്റെ 70 ശതമാനത്തിലധികവും ചെറിയ ക്യാമറയാണ് ഉപയോഗിച്ചത്. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയിലെ ഒരു ഛായാഗ്രാഹകൻ ബിർ ആയിരുന്നു. ലാവണ്യ പ്രീതി, ബാജ തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച ബാലചിത്രത്തിനുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കി. ഒസാക്ക ഫിലിം ഫെസ്റ്റിവലിലെ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]ഛായാഗ്രാഹകനായി
[തിരുത്തുക]- 27 ഡൗൺ
- പ്രേം വിവാഹ്
- ഗാന്ധി (ഫസ്റ്റ് യൂണിറ്റ് ഛായാഗ്രാഹകൻ)[5]
- രംഗുല കല
- റാം അവതാർ
- ദാസി
- ദിക്ഷ
- ഷരരാത്
- ഷിഖർ
- ഹുപ്പ ഹുയ്യ
സംവിധായകനായും തിരക്കഥാകൃത്തായും
[തിരുത്തുക]- ആദത് സേ മജ്ബൂർ
- ആദി മിമൻസ
- ലാവണ്യ പ്രീതി
- ആരണ്യക
- ബാജ
- ഹമാരി ബേഠി
പുരസ്കാരങ്ങൾ
[തിരുത്തുക]ദേശീയ ചലച്ചിത്രപുരസ്കാരം
[തിരുത്തുക]മികച്ച ഛായാഗ്രാഹകൻ
[തിരുത്തുക]- 1973: 27 ഡൗൺ
- 1988: ദാസി
- 1991: ആദി മിമൻസ
മികച്ച സംസ്ഥാന ചിത്രം (ഒഡിഷ)
[തിരുത്തുക]- 1997: *ഷേഷ ദൃഷ്ടി
- 1998: നന്ദൻ
മികച്ച ബാലചിത്രം
[തിരുത്തുക]- 1991: ലാവണ്യ പ്രീതി
2002: ബാജ
മറ്റു പുരസ്കാരങ്ങൾ
[തിരുത്തുക]- ജയദേവ അവാർഡ്[6]
- ഒസാക്ക ഫിലിം ഫെസ്റ്റിവലിലെ മികച്ച ഏഷ്യൻ ചിത്രം[7]
- മികച്ച ഛായാഗ്രാഹകനുള്ള തരംഗ ഫൈൻ അവാർഡ്
- പത്മശ്രീ (2012)[8]
അവലംബം
[തിരുത്തുക]- ↑ "Apurba Kishore Bir - About This Person - Movies & TV - NYTimes.com". movies.nytimes.com. Retrieved 2013 January 16.
Born in 1948 in Orissa
{{cite web}}
: Check date values in:|accessdate=
(help) - ↑ "::DIRECTORATE OF FILM FESTIVALS::". dff.nic.in. Archived from the original on 2016-08-29. Retrieved 2013 January 16.
In 1974 three Oriya graduates from the FTII, Sadhu Meher (Actor), A.K. Bir (Cinematographer) and Ravi Patnaik (Editor), bagged National Awards for the film, '27DOWN'.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-02. Retrieved 2014-05-14.
- ↑ http://www.timeoutmumbai.net/film/features/apurba-kishore-bir-27-down
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-02. Retrieved 2014-05-14.
- ↑ http://www.dailypioneer.com/state-editions/bhubaneswar/27069-apurba-kishore-bir-to-get-jayadev-award.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-03. Retrieved 2014-05-14.
- ↑ http://economictimes.indiatimes.com/news/politics-and-nation/padma-awards-for-sharmila-rajesh-khanna-sridevi/articleshow/18187987.cms
പുറം കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അപൂർബ കിഷോർ ബിർ
- Apurba Kishore Bir on 27 Down Archived 2013-02-22 at Archive.is
- AK Bir at CFS India Archived 2014-04-16 at the Wayback Machine.