Jump to content

റസൂൽ പൂക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Resul Pookutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റസൂൽ പൂക്കുട്ടി
ജനനം1972
തൊഴിൽചലച്ചിത്ര sound design
സജീവ കാലം1997 - present
ജീവിതപങ്കാളി(കൾ)ഷാദിയ [1]
പുരസ്കാരങ്ങൾ2009: മികച്ച ശബ്ദമിശ്രണം സ്ലംഡോഗ് മില്യണയർ
2009: മികച്ച ശബ്ദമിശ്രണം സ്ലംഡോഗ് മില്യണയർ

ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും[2],ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.[3].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ,വിളക്കുപാറ  [4] സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.[4]

ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.

അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ[5].2008 ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .[6]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2009 - പത്മശ്രീ പുരസ്കാരം [7]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. It's been an unbelievable ride' The Times of India, Jan 24, 2009.
  2. http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
  3. "Resul - the other Indian Oscar nominee". NDTV Movies. Archived from the original on 2009-02-14. Retrieved 2009 January 23. {{cite web}}: Check date values in: |accessdate= (help)
  4. 4.0 4.1 K.K. GOPALAKRISHNAN. "Directing sound". The Hindu. Archived from the original on 2006-09-14. Retrieved 2009 January 23. {{cite web}}: Check date values in: |accessdate= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-30. Retrieved 2010-06-27.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-05. Retrieved 2013-12-27.
  7. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Archived from the original on 2010-01-28. Retrieved 2010 January 28. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=റസൂൽ_പൂക്കുട്ടി&oldid=4100879" എന്ന താളിൽനിന്ന് ശേഖരിച്ചത്