സുധ രഘുനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sudha Ragunathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സുധ രഘുനാഥൻ
Sutha Ragunathan Perth Au 2012.JPG
ജനനംApril 30
തൊഴിൽകർണ്ണാടക സംഗീതജ്ഞ
ജീവിത പങ്കാളി(കൾ)രഘുനാഥൻ (1982 മുതൽ)
മക്കൾ
 • കൗശിക്
 • മാളവിക
ഗാന
മാതാപിതാക്കൾ(s)
 • വെങ്കിട്ട്‌രാമൻ
 • ചൂഡാമണി

ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രശസ്ത കർണ്ണാടക സംഗീതജ്ഞയാണ് സുധ രഘുനാഥൻ (തമിഴ്: சுதா ரகுநாதன்). 2004-ൽ സംഗീത്തിലെ സംഭാവനകൾ മാനിച്ച് പദ്മശ്രീ ലഭിച്ചു. കർണ്ണാടകയിലെ ബെംഗലൂരുവിൽ ജനിച്ചു. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സുധ ഒൻപതാം വയസ്സിൽ പാടിത്തുടങ്ങി. അമ്മ ചൂഡാമണിയും തുടർന്ന് ബി.വി. ലക്ഷ്മണനും ആദ്യകാല ഗുരുക്കരായിരുന്നു. 1977-ൽ പദ്മഭൂഷൺ എം.എൽ വസന്തകുമാരിയുടെ കീഴിൽ സംഗീതമഭ്യസിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു.

1982-ൽ രഘുനാഥനെ വിവാഹം കഴിച്ചു. കൗശിക്, മാളവിക എന്നിവർ മക്കളാണ്.

അവാർഡുകൾ[തിരുത്തുക]

 • ഭാരത് ജ്യോതി - ഭാരതീയ വിദ്യാഭവൻ, ന്യൂയോർക്ക് - 1988
 • കലാ മാമണി - തമിഴ് നാട് സംസ്ഥാന സർക്കാർ - 1993
 • സംഗീത ചൂഡാമണി - ശ്രീകൃഷ്ണ ഗാന സഭ, ചെന്നൈ - 1997
 • പദ്‌മശ്രീ - ഭാരത സർക്കാർ - 2004
 • സംഗീത കലാ സാരഥി - ശ്രീ പാർഥസാരഥി സ്വാമി സഭ, ചെന്നൈ - കാഞ്ചി മഠത്തിലെ ശ്രീ ജയേന്ദ്ര സരസ്വതികളിൽ നിന്ന്
 • സംഗീത സരസ്വതി - ശ്രിംഗേരി മഹാസന്നിധാനത്തിൽ നിന്ന്
 • ഗാന കുയിൽ - വാല്മീകി മൻറം, ചെന്നൈ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഹോം പേജ്

"https://ml.wikipedia.org/w/index.php?title=സുധ_രഘുനാഥൻ&oldid=2882802" എന്ന താളിൽനിന്ന് ശേഖരിച്ചത്