എൻ. രമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൻ രമണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. രമണി
എൻ. രമണി
ജനനം(1934-10-15)ഒക്ടോബർ 15, 1934
മരണം2015 ഒക്ടോബർ 09
ദേശീയതഇന്ത്യൻ
തൊഴിൽപുല്ലാങ്കുഴൽ വാദകൻ
ജീവിതപങ്കാളി(കൾ)കാമാക്ഷി
കുട്ടികൾആർ. ത്യാഗരാജൻ
എൻ. മോഹനൻ

കർണ്ണാടകസംഗീതരംഗത്തെ ഒരു ഓടക്കുഴൽ വാദകനായിരുന്നു നടേശൻ രമണി അഥവാ എൻ രമണി. തമിഴ്നാട്ടിലെ തിരുവാരൂരിൽ 1934 -ൽ രമണി ജനിച്ചു. പിതാമഹനായ അഴിയൂർ നാരായണ അയ്യരായിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ രമണിയെ അഭ്യസിപ്പിച്ചത്. പുല്ലാങ്കുഴൽ കച്ചേരികൾ നടത്തി വരുന്ന സഹോദരിമാരായിരുന്ന സിക്കിൽ സഹോദരിമാരുടെയും ഗുരു അഴിയൂർ നാരായണ അയ്യർ തന്നെയായിരുന്നു. സിക്കിൾ ശിങ്കാരവെല്ലാർ ക്ഷേത്രത്തിലായിരുന്നു രമണിയുടെ അരങ്ങേറ്റം. വീണ, വയലിൻ വായനയിലും അദ്ദേഹം പ്രശസ്തനായിരുന്നു. പുല്ലാങ്കുഴൽ രംഗത്തെ അതികായനായിരുന്ന മാലിയുടെ ശിഷ്യത്വവും രമണി സ്വീകരിക്കുകയുണ്ടായി. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പന്നലാൽ ഘോഷ്, കർണ്ണാടക സംഗീതജ്ഞനായ ജി.എൻ.ബാലസുബ്രഹ്മണ്യത്തിന്റെ ശൈലികളും രമണി പ്രയോഗിയ്ക്കുകയുണ്ടായിട്ടുണ്ട്.[1]ട്രിവാൻഡ്രം വെങ്കട്ടരാമൻ, ലാൽഗുഡി ജി. ജയരാമൻ എന്നിവർക്കൊപ്പം വേണു – വീണ – വയലിൻ എന്ന ആശയം വേദിയിൽ ആവിഷ്കരിച്ചു.[2]

അർബുദരോഗബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന രമണി 2015 ഒക്ടോബർ 9 ന് മൈലാപുർ ഇസബേൽ ആശു​പത്രിയിൽ വെച്ച് അന്തരിച്ചു.[3]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-13.
  2. "പുല്ലാങ്കുഴൽ വിദഗ്ദ്ധൻ എൻ. രമണി അന്തരിച്ചു". www.madhyamam.com. മൂലതാളിൽ നിന്നും 2015-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഒക്ടോബർ 2015.
  3. "വിഖ്യാത പുല്ലാങ്കുഴൽ വാദകൻ എൻ. രമണി (82) അന്തരിച്ചു". www.mathrubhumi.com. മൂലതാളിൽ നിന്നും 2015-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഒക്ടോബർ 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ._രമണി&oldid=3802202" എന്ന താളിൽനിന്ന് ശേഖരിച്ചത്