ടി.എം. കൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.എം. കൃഷ്ണ
TM Krishna mavelikara2019.jpg
ജീവിതരേഖ
അറിയപ്പെടുന്ന പേരു(കൾ)TMK
ജനനം (1976-01-22) ജനുവരി 22, 1976 (പ്രായം 43 വയസ്സ്)
Chennai, India
സ്വദേശംTamil Nadu, India
സംഗീതശൈലിIndian classical
തൊഴിലു(കൾ)Singer, Teacher, Lecturer, Author
സജീവമായ കാലയളവ്1988–present
വെബ്സൈറ്റ്http://www.tmkrishna.com

കർണ്ണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്പാട്ടുകാരിലൊരാളാണ് തൊഡൂർ മാഡബുസി കൃഷ്ണ എന്ന ടി. എം . കൃഷ്ണ. വ്യവസായിയായ ടി എം രംഗാചാരിയുടെയും സംഗീതജ്ഞയും വിദ്യാഭ്യാസ പ്രവർത്തകയുമായ പ്രേമയുടെയും പുത്രനായി 22 ജനുവരി 1976 ന് ചെന്നൈയിൽ ജനിച്ചു.[1] [2]. കൃഷ്ണയുടെ ആദ്യകാല ഗുരുക്കന്മാർ ചെങ്കൽപേട്ട് രംഗനാഥനും ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ആയിരുന്നു. സംഗീതസംബന്ധിയായ ഗ്രന്ഥങ്ങൾ രചിക്കുന്നതിലും സംഗീതാദ്ധ്യാപനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കൃഷ്ണയുടെ നിരവധി ആൽബങ്ങൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കൃഷ്ണയുടെ ആദ്യ സംഗീതക്കച്ചേരി ചെന്നൈയിലെ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച സ്പിരിറ്റ് ഓഫ് യൂത്ത് സീരീസിൽ ആയിരുന്നു.[2]

മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത വിവേകാനന്ദ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.ഏ കരസ്ഥമാക്കി. കർണാടക സംഗീതജ്ഞയായ സംഗീത ശിവകുമാറിനെ 1997 നവംബർ 7ന് വിവാഹം ചെയ്തു. ആര്യ, അനന്ത എന്നീ രണ്ട് പെണ്മക്കൾ ഉണ്ട്. മൈലാപ്പൂരിൽ താമസിക്കുന്നു.[1]

2016 -ലെ മഗ്‌സസെ അവാർഡ് ലഭിച്ചവരിൽ ഒരാൾ ടി. എം. കൃഷ്ണയാണ്.[3]

ആദ്യകാല ജീവിതം[തിരുത്തുക]

കർണാടക സംഗീതത്തിൽ ബിരുദമുള്ള അമ്മയുടെയും സംഗീതാഭിമുഖ്യമുള്ള അച്ഛന്റെയും മകനായിട്ടാണ് ജനനം.[4] മദ്രാസ് മ്യൂസിക് അക്കാദമിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ടി.ടി. കൃഷ്ണമാചാരി(മുൻ ഇന്ത്യൻ ധനകാര്യമന്ത്രിയും വ്യവസായിയും) അടുത്ത ബന്ധുവായിരുന്നു.[5] ഭാഗവതുല സീതാരാമ ശർമയുടെ കീഴിൽ ബാലപാഠങ്ങൾ പഠിച്ച കൃഷ്ണ ചെങ്കൽ‌പ്പേട്ട് രംഗനാഥന്റെ കീഴിൽ രാഗം താനം പല്ലവിയിൽ പ്രത്യേക പരിശീലനം നേടി.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

റീഷേപ്പിങ്ങ് ആർട്(2018)[തിരുത്തുക]

കലയ്ക്ക് സമൂഹത്തെ പരിവർത്തിപ്പിക്കാനാവുമോ, അതിന് സമൂഹത്തിൽ ഒരു പങ്ക് വഹിക്കാനുണ്ടെങ്കിൽ അത് വെളിപ്പെടുന്നതിന് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ചർച്ച ചെയ്യുന്നു. കൃഷ്ണയുടെ സ്വന്തം അനുഭവത്തെ ആധാരമാക്കി മതേതര ജനാധിപത്യം, വിദ്യാഭ്യാസം, ജാതി, ലിംഗപദവി, സൌന്ദര്യശാസ്ത്രം, അറിവ് ഉല്പാദിപ്പിക്കൽ എന്നിവയെപ്പറ്റിയും ആത്യന്തികമായി ‘ആരാണ് ഞാൻ‘ എന്ന ചോദ്യത്തെപ്പറ്റിയുമാണ് പുസ്തകം. അലെഫ് ഇന്ത്യയാണ് പ്രസാധകർ. [6]

എ സതേൺ മ്യൂസിക്(2013)[തിരുത്തുക]

'എ സതേൺ മ്യൂസിക്-ദ കർണാടിക് സ്റ്റോറി' എന്ന പേരിൽ എഴുതിയ പുസ്തകം നോബൽ സമ്മാന ജേതാവ് അമർത്യാ സെന്നും കലാക്ഷേത്ര ചെയർമാൻ ഗോപാൽകൃഷ്ണ ഗാന്ധിയും ചേർന്ന് 2013ൽ പ്രകാശനം ചെയ്തു.ഈ കൃതിയിൽ കർണാടക സംഗീതത്തിന്റെ തത്ത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം എന്നിവ ചർച്ച ചെയ്യുന്നു. ഹാർപ്പർ കോളിൻസ് ആണ് പ്രസാധകർ.[7]

വോയിസസ് വിതിൻ(2007)[തിരുത്തുക]

കർണാടക സംഗീതത്തിലെ ആദ്യത്തെ കോഫീ ടേബിൾ ബുക്ക് ബോംബേ ജയശ്രീ, ടി എം കൃഷ്ണ, മൈഥിലി ചന്ദ്രശേഖർ എന്നിവർ ചേർന്ന് 2007 ൽ പ്രകാശനം ചെയ്തു. ഏഴ് പ്രമുഖ കർണാടക സംഗീതജ്ഞരെ ആദരിക്കുന്ന പുസ്തകം പ്രതിഫലേച്ഛയില്ലാതെ തയ്യാറാക്കിയതാണ്. രാഷ്ട്രപതി ഭവനിൽ വെച്ച് മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന് ആദ്യ പ്രതി സമ്മാനിച്ചു. ആനന്ദ വികടൻ പബ്ലിക്കേഷൻസ് ഈ പുസ്തകം 2011ൽ തമിഴിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.

പ്രൊ.പി.സാംബമൂർത്തി[തിരുത്തുക]

സംഗീതജ്ഞനും അദ്ധ്യാപകനും ഗവേഷകനുമായിരുന്ന പ്രൊഫസർ പി. സാംബമൂർത്തിയുടെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ ജീവിത രേഖയും ഒട്ടേറെ പ്രസിദ്ധീകരിക്കാത്ത ലേഖനങ്ങളും ചില പ്രസംഗങ്ങളും കൂട്ടിച്ചേർത്ത് ഓർമ്മപ്പതിപ്പായി തയ്യാറാക്കിയതാണ് ഈ പുസ്തകം.

പിന്നണി ഗാനങ്ങൾ[തിരുത്തുക]

രാജു മുരുഗൻ സംവിധാനം ചെയ്ത ജിപ്സി(2019) എന്ന തമിഴ് ചിത്രത്തിലെ സന്തോഷ് നാരായണൻ സംഗീതസംവിധാനം ചെയ്ത 'വെൺപുരാ' എന്ന ഗാനമാണ് ആദ്യ പിന്നണിഗാനം. ഈ പാട്ടിൽ കൃഷ്ണയുടെ ശബ്ദത്തിനു പുറമേ മാർട്ടിൻ ലൂതർ കിംഗ്, നെൽസൺ മണ്ഡേല, ഏ.പി.ജെ അബ്ദുൾ കലാം എന്നിവരുടെ ശബ്ദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. [8]

ബഹുമതികൾ[തിരുത്തുക]

  • Best Lecture Demonstration Award – The Music Academy, Madras - 2009
  • Best Outstanding Vocalist – The Music Academy, Madras - 2009
  • Yogam Nagaswamy Award - The Music Academy, Madras - 2007
  • Ustad Bismillah Khan Yuva Puruskar Award - Sangeet Natak Akademi - 2006
  • Yogam Nagaswamy Award – The Music Academy, Madras – 2005
  • Young Achievers Award - India Today - 2004
  • Sangeetha Shiromani - Shanmukhananda Sabha, Mumbai - 2004
  • Honorific: Nada Bhushanam - Shanmukhananda Sangeetha Sabha, Delhi - 2003
  • Honorific: Isai Peroli - Karthik Fine Arts - 2002
  • Kalki Krishnamurthy Award - 2001
  • Youth Award for Excellence - Maharajapuram Vishwanatha Iyer Trust - 2001
  • Best senior performing artist – The Music Academy, Madras - 2001
  • Honorific - Sangeetha Kala Bharathi - 2000
  • G. Ramakrishna Iyer award – The Music Academy, Madras - 1999
  • Srirangam Gopalrathnam award - The Music Academy, Madras - 1998
  • K.V. Mahadevan award for excellence - 1997
  • Honorific - Yuva Kala Bharathi - Bharath Kalachar - 1997
  • Ariyakudi Ramanuja Iyengar award – The Music Academy, Madras - 1996
  • Musician of the year - Narada Gana Sabha - 1995
  • Best junior vocalist - Krishna Gana Sabha - 1995
  • Best main performer - Youth Association for Classical Music - 1989
  • Spirit of Youth award – The Music Academy, Madras - 1988

ലേഖനങ്ങൾ[തിരുത്തുക]

സമൂഹം, സംസ്കാരം, രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച്[തിരുത്തുക]

  • A Matter of Faiths – 2 August 2013, Teacher Plus
  • India Can Do Better than Modi or Rahul – 22 April 2013, Op-ed, The Hindu [9]
  • Conversations Flow, Ideas Don't – 24 November 2012, Op-ed, The Hindu [10]
  • Power flows from the back seat of a car – 21 July 2012, Sunday Magazine, The Hindu [11]
  • Beyond the Scars – 22 October 2011, National, The Hindu [12]
  • Death of a Humane Society? – 15 May 2010, The Hindu [13]
  • Culture in One’s Life – Jan 2008, Journal of the Krishnamurti Schools
  • A Crisis of Culture – 7 May 2006, Sunday Magazine, The Hindu

സംഗീതം, അതിന്റെ പ്രയോഗം, സംഗീതജ്ഞർ, ചരിത്രം, ഭാവി എന്നിവയെക്കുറിച്ച്[തിരുത്തുക]

  • MS Subbulakshmi -India's Most Misunderstood Musician (Cover Story)- October,2015, Caravan[14]
  • Singing Cinema – 18 October 2013, Frontline
  • What Is Art Music – 9 February 2012, Friday Review, The Hindu
  • A Living Legend...and his Music Today – 2012, Sruti Magazine
  • Article on Violinist Prof. V.V. Subramaniam – 2012, Sruti Magazine
  • A Journey with Kishori Tai – 3 September 2011, Sunday Magazine, The Hindu
  • The Charisma of Composers – 30 January 2011, Sunday Magazine, The Hindu
  • Centered Upon Centuries – 23 January 2011, Sunday Magazine, The Hindu
  • Celebrating Unheard Melodies – 16 January 2011, Sunday Magazine, The Hindu
  • Rhythms of Time – 9 Jan 2011, Sunday Magazine, The Hindu
  • Decoding the Gramaraga – 2 January 2011, Sunday Magazine, The Hindu
  • Celebrating Unheard Melodies – 26 December 2010, Sunday Magazine, The Hindu
  • Poetics of performance - 11 December 2010, Sunday Magazine, The Hindu
  • Emergence of the Desi Tradition – 19 December 2010, Sunday Magazine, The Hindu
  • The Influence of His Music – 2009, G.N. Balasubramaniam Centenary Commemorative Volume
  • Between Tradition and Evolution – 20 December 2009, Sunday Magazine, The Hindu
  • Dawn of a New Era – 16 December 2007, Sunday Magazine, The Hindu
  • An Unequal Music - 4 November 2007, Sunday Magazine, The Hindu
  • It’s Sampradaya Unlimited – 5 April 2001, The Hindu
  • The Religious Connection – 3 December 2000, Folio, The Hindu
  • Those Songs We Sing From Our Soul (Coauthored) – 20 January 2007, Hindustan Times
  • Art Theft (Coauthored) – 2009, Indian Express

സംരംഭങ്ങൾ[തിരുത്തുക]

ചെന്നൈ പൊറമ്പോക്ക് പാടൽ[തിരുത്തുക]

ചെന്നൈ പൊറമ്പോക്ക് പാടൽ മ്യൂസിക് വീഡിയോ 2017 ജനുവരി 14ന് യൂട്യൂബിൽ പ്രകാശനം ചെയ്തു. ടി. എം കൃഷ്ണയും പരിസ്ഥിതി പ്രവർത്തകനായ നിത്യാനന്ദ് ജയരാമനും ചേർന്ന് ചെയ്ത സംരംഭമായിരുന്നു ഇത്. തമിഴിൽ ഗാനം എഴുതിയത് കബെർ വാസുകിയും ചിട്ടപ്പെടുത്തിയത് ആർ.കെ ശ്രിരാംകുമാറും വീഡിയോ സംവിധാനം ചെയ്തത് രതീന്ദ്രൻ പ്രസാദും ആയിരുന്നു. കൃഷ്ണ എന്നൂർ നദീമുഖത്തും പരിസരത്തും പാടുന്നതായി, പ്രദേശത്തിന് എന്നൂർ പവർ പ്ലാന്റ് വരുത്തിയ നാശനഷ്ടങ്ങളിൽ ഊന്നുന്ന രീതിയിൽ ചിത്രീകരിച്ചതായിരുന്നു വീഡിയോ. ആദ്യമായി കർണാട സംഗീതം ആഴ്ചകളോളം യൂട്യൂബിൽ ട്രെൻഡിംഗ് ആയത് പൊറമ്പോക്ക് പാടൽ ആയിരുന്നു. പാട്ടിന്റെ പേരിൽ തന്നെ ഉള്ള പൊറമ്പോക്ക് എന്ന വാക്ക് പൊതുഭൂമി എന്ന അർഥം ഉള്ളതാണെങ്കിലും നിലവിൽ ശാപവാക്കായാണ് ഉപയോഗിക്കുന്നത്. തമിഴിന്റെ പ്രാദേശിക വകഭേദത്തെ ആദ്യമായി കർണാടകസംഗീതത്തിൽ ചിട്ടപ്പെടുത്തി എന്ന പ്രത്യേകതയും ഇതിനുണ്ട്. ആനന്ദഭൈരവി, ബേഗഡ, ഹമീർ കല്യാണി, ദേവഗാന്ധാരി, സാലഗ ഭൈരവി, സിന്ധു ഭൈരവി എന്നീ രാഗങ്ങൾ ഉൾക്കൊള്ളിച്ച രാഗമാലികയിലാണ് പൊറമ്പോക്ക് പാടൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.[15][16][17]

ഐക്യ[തിരുത്തുക]

ഉത്തര കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുള്ള യെല്ലമ്മ ആരാധകരായ ഒരു ചെറിയ ഒരു ട്രാൻസ്ജെൻഡർ സമൂഹമാണ് ജോഗപ്പ. പരമ്പരാഗതമായി ഭിക്ഷയാചിക്കലും പാട്ടും നൃത്തവും ചെയ്യുന്ന സമൂഹമാണ് ഇവർ. 2016 മുതൽ സോളിഡാരിറ്റി ഫൌണ്ടേഷനുമായി യോജിച്ച് ജോഗപ്പകളോടൊപ്പം ടി. എം. കൃഷ്ണ വേദികളിൽ ഐക്യ എന്ന പേരിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു വരുന്നു. ഇത് ഒറ്റപ്പെട്ട ഈ സമൂഹത്തെയും അവരുടെ സംസ്കാരത്തെയും മുഖ്യധാരയിൽ കൊണ്ടുവരാൻ സഹായകമായിട്ടുണ്ട്.[18][19]

ചെന്നൈ കലൈ തെരു വിഴാ ( മുൻപ്: ഊരൂർ-ഓൽക്കോട്ട് കുപ്പം വിഴാ)[തിരുത്തുക]

ചെന്നൈയിലെ പ്രധാന സംഗീതോത്സവകാലമായ മാർഗഴിയിൽ മത്സ്യബന്ധനം ചെയ്ത് ഉപജീവനം ചെയ്യുന്ന ആളുകൾ താമസിക്കുന ഊരൂർ-ഓൽക്കോട്ട് കുപ്പം എന്ന കടൽത്തീരത്ത് 2013 മുതൽ നടന്നു വരുന്ന സംഗീത-കലാമേളയാണ് ഇത്. പ്രദേശവാസികളും സാമൂഹ്യപ്രവർത്തകരും ഇതിന്റെ നടത്തിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ടി.എം. കൃഷ്ണയാണ് ഇതിന് പിന്നിലെ പ്രധാന പ്രേരകശക്തി.[20]

കൊഡൈക്കനാൽ സ്റ്റിൽ വോൻട്[തിരുത്തുക]

സോഫിയ അഷ്റഫ്, അമൃത് റാവു എന്നിവരോടൊപ്പം ചേർന്ന് പാടിയ സംഗീത വീഡിയോ ആണ് "കൊഡൈക്കനാൽ സ്റ്റിൽ വോൻട്". സോഫിയ അഷ്റഫിന്റെ "കൊഡൈക്കനാൽ വോൻട്" എന്ന 2015ലെ സംഗീത വീഡിയോയുടെ തുടർച്ചയാണിത്. കൊഡൈക്കനാലിലെ പാമ്പാർ ഷോലവനങ്ങളിൽ മലിനീകരണത്തിനിടയാക്കുന്ന മെർക്കുറി മാലിന്യം വേണ്ട രീതിയിൽ നീക്കം ചെയ്യാത്ത യൂണിലിവർ കമ്പനിക്കെതിരെയാണ് ഈ ആൽബം. 2018 ജൂൺ 29ന് പ്രകാശനം ചെയ്ത വീഡിയോയിൽ യൂണിലിവറിന്റെ നിലപാടിനെ "പരിസ്ഥിതി വംശീയത" (environmental racism) എന്നാണ് വിശേഷിപ്പിക്കുന്നത്. നിത്യാനന്ത് ജയരാമന്റെ ആവിഷ്കാരം രതീന്ദ്രൻ ആർ പ്രസാദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ വീഡിയോയിലെ സംഗീതം കർണാട സംഗീതം, റാപ് സംഗീതം, തമിഴ് ഗാന കുത്ത് എന്നീ സംഗീത ശൈലികൾ യോജിപ്പിച്ചതാണ്.[21][22][23]

ഭീഷണി[തിരുത്തുക]

ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആലപിക്കുന്ന കർണാടക സംഗീതജ്ഞർക്കെതിരെ രാഷ്ട്രീയ സനാതൻ സേവ സംഘം എന്ന തീവ്രഹിന്ദുത്വ സംഘടന ഭീഷണി മുഴക്കിയിരുന്നു. ടി.എം കൃഷ്ണ, ഒ.എസ്. അരുൺ, നിത്യശ്രീ മഹാദേവൻ, ബോംബേ ജയശ്രീ തുടങ്ങിയ കർണാടക സംഗീതഞ്ജർക്കെതിരെയാണ് ഭീഷണി മുഴക്കിയത്. എവിടെ പരിപാടി അവതരിപ്പിച്ചാലും ശാരീകമായി കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. അങ്ങനെയെങ്കിൽ, എല്ലാ മാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കർണാട്ടിക്ക് ഗാനങ്ങൾ അവതരിപ്പിക്കുമെന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തിരുന്നു.[24] [25]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 Krishnamurthy, Akhila (30 July 2011). "Say hello to Carnatic Music's sex symbol". Tehelka. ശേഖരിച്ചത് 19 April 2018.
  2. 2.0 2.1 http://www.carnaticdarbar.com/review/2009/review_60.asp
  3. http://www.asianetnews.tv/news/tm-krishna-bezwada-wilson-win-ramon-magsaysay-award
  4. Indian Classical Music Society of Chicago - T.M. Krishna
  5. Indian Classical Music Society of Chicago - T.M. Krishna
  6. VENKATESH, M.R. (19 April 2018). "We need multiple religions, multiple ideas of the Hindu: TMK". DECCAN CHRONICLE. ശേഖരിച്ചത് 19 April 2018.
  7. Book Release by T.M. Krishna,The Hindu Newspaper,Dec17,2013
  8. https://www.thehindu.com/entertainment/movies/tm-krishna-on-debuting-in-tamil-cinema-as-a-singer-in-gypsy/article27273908.ece
  9. http://www.thehindu.com/opinion/op-ed/india-can-do-better-than-modi-or-rahul/article4640436.ece
  10. http://www.thehindu.com/opinion/op-ed/conversation-flows-ideas-dont/article4127471.ece
  11. http://www.thehindu.com/opinion/open-page/power-flows-from-the-back-seat-of-a-car/article3666837.ece
  12. http://www.thehindu.com/todays-paper/tp-features/tp-sundaymagazine/beyond-the-scars/article2563795.ece
  13. http://www.thehindu.com/features/metroplus/society/death-of-a-humane-society/article430632.ece
  14. "MS Understood". The Caravan - A Journal of Politics and Culture. ശേഖരിച്ചത് 2015-11-05.
  15. "Here comes the Chennai Porombokkku Paadal - Times of India". The Times of India. ശേഖരിച്ചത് 2017-03-09.
  16. Rangan, Baradwaj. "Notes from the south". The Hindu (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-03-09.
  17. കതിരവൻ, എതിരൻ (03 ഫെബ്രുവരി 2017). "പൊറമ്പോക്കിലെ ടി.എം.കൃഷ്ണ". ഇന്ത്യൻ എക്സ്പ്രസ് മലയാളം. ശേഖരിച്ചത് 19 ഏപ്രിൽ 2018. Check date values in: |date= (help)
  18. Govind, Ranjani (17 ഫെബ്രുവരി 2016). "T.M. Krishna to lead a concert for equality in Bengaluru". ശേഖരിച്ചത് 20 ഏപ്രിൽ 2018.
  19. Coming Together to Sing an Equal Music http://guftugu.in/2016/02/t-m-krishna-and-the-jogappas/. ശേഖരിച്ചത് 20 ഏപ്രിൽ 2018. Missing or empty |title= (help)
  20. http://www.newindianexpress.com/cities/chennai/2018/mar/05/urur-olcott-kuppam-change-by-the-bay-1782006.html
  21. https://www.deccanchronicle.com/entertainment/kollywood/240618/kodaikanal-wont-it-still-wont.html
  22. https://thewire.in/environment/kodaikanal-still-wont-another-music-video-demanding-unilever-do-right-by-the-city
  23. https://www.thehindu.com/news/cities/chennai/kodaikanal-still-wont-sings-of-environmental-racism/article24295255.ece
  24. https://www.asianetnews.com/news/tm-krishna-reply-to-hind-extremist-organization-threat-pdavx3
  25. https://www.thehindu.com/news/cities/chennai/discordant-note-in-the-world-of-carnatic-music/article24648218.ece

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടി.എം._കൃഷ്ണ&oldid=3227980" എന്ന താളിൽനിന്ന് ശേഖരിച്ചത്