സോഫിയ അഷ്റഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ റാപ്പറും പാട്ടുകാരിയുമാണ് സോഫിയ അഷ്റഫ് (1987ൽ ജനനം). സോഫിയയുടെ പാട്ടുകൾ വ്യാവസായിക ദുരന്തങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തയ്യാറാകാത്ത വൻകിട വ്യവസായസ്ഥാപനങ്ങൾക്കെതിരെയാണ്. "ഡോന്റ് വർക്ക് ഫോർ ഡോവ്" (Don't Work for Dow) എന്ന 2008ലെ ആൽബം 1984ലെ ഭോപാൽ ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ തയ്യാറാവാതിരുന്ന  ഡോവ് കെമിക്കൽസിനെ വിമർശിച്ചുകൊണ്ടാണ്. കൊഡൈക്കനാലിലെ യൂണിലിവർ കമ്പനിയുടെ തെർമോമീറ്റർ ഫാക്ടറിയിൽ നിന്നുള്ള മെർക്കുറി മലിനീകരണത്തെക്കുറിച്ച് "കൊഡൈക്കനാൽ വോൻട്" ("Kodaikanal Won't") എന്ന സംഗീത വീഡിയോ 2015ൽ പുറത്തിറക്കി.

"ഡോവ് വൈസ് ഭോപ്പാൽ:എ ടോക്സിക് റാപ് ബാറ്റിൽ" (Dow vs. Bhopal: a Toxic Rap Battle) എന്ന ഗാനം 2016 ജൂണിൽ പുറത്തിറക്കി.[1]

ആദ്യകാല ജീവിതം[തിരുത്തുക]

1987ൽ ചെന്നൈയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് സോഫിയ അഷ്റഫ് ജനിച്ചത്. ചെന്നൈയിലെ മുസ്ലിം യുവാക്കളുടെ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയും ഇസ്ലാമിക് ചരിത്രവും തത്ത്വചിന്തയും പഠിക്കുകയും ചെയ്തു. ചെന്നൈ സ്റ്റെല്ലാ മാരിസ് കോളജിൽ ഗ്രാഫിക് ഡിസൈനിംഗ് പഠിക്കുകയും പാഠ്യേതരപ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു. കോളജിലെ ഒരു ആഘോഷത്തിലാണ് റാപ്പിംഗ് ആരംഭിച്ചത്. ഹിജാബ് ധരിച്ച് സ്വന്തം വരികൾക്കൊത്ത് റാപ്പ് ചെയ്തുകൊണ്ട് അവൾ സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷം മുസ്ലീങ്ങളോടുള്ള മനോഭാവത്തെ ചോദ്യം ചെയ്തു. ഈ സംഭവത്തിന് ശേഷം മാദ്ധ്യമങ്ങളെ സോഫിയയെ ബുർഖാ റാപ്പർ എന്ന് വിശേഷിപ്പിച്ചു.[2] എന്നാൽ അവൾ ഇപ്പോൾ സ്വയം നിരീശ്വരവാദിയെന്ന് വിശേഷിപ്പിക്കുകയും ശരീരത്തിൽ ഒട്ടേറെ ടാറ്റൂകൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.[3]

തൊഴിൽ[തിരുത്തുക]

യൂണിലിവറിന്റെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒഗില്വി&മേത്തർ എന്ന ആഗോള പരസ്യ കമ്പനിയിൽ ക്രിയേറ്റീവ് സൂപ്പർവൈസർ ആയി സോഫിയ ജോലി ചെയ്തിട്ടുണ്ട്. 2015ൽ "കൊഡൈക്കനാൽ വോൻട്" എന്ന പ്രശസ്തമായ ഗാനം നിർമ്മിക്കുന്നതിന് കുറച്ചുമാസങ്ങൾക്ക് ഈ സ്ഥാപനത്തിൽ നിന്ന് രാജിവെച്ചു. സോഫിയ തുടരണമെന്നാണ് സ്ഥാപനത്തിന്റെ ആഗ്രഹിമെങ്കിലും അവർ പുതിയൊരു തൊഴിൽ പന്ഥാവിലേക്ക് നീങ്ങുവാനായി ജോലിവിട്ടു എന്നാണ് ഓ&എം ന്റെ എക്സിക്യൂട്ടീവ് ചെയർമാൻ പിയൂഷ് പാണ്ഡേ പറഞ്ഞത്.[4] 2008ൽ "ഡോൻട് വർക്ക് ഫോർ ഡോവ്"; 2015ൽ "കൊഡൈക്കനാൽ വോൻട്"; 2016ൽ "ഡോവ് വൈസ് ഭോപ്പാൽ:എ ടോക്സിക് റാപ് ബാറ്റിൽ" എന്നിവയാണ് പ്രധാന ഗാനങ്ങൾ.[5][6] നിക്കി മിനാജിന്റെ അനകോണ്ട എന്ന ഈണം "കൊഡൈക്കനാൽ വോൻട്" എന്ന ഗാനത്തിന്റെ ബീറ്റ് ആയി ഉപയോഗിച്ചിട്ടുണ്ട്. 2015 സോഫിയ ദീൻ എന്ന ഗാനത്തിനായി ചെന്നൈയിലെ പാട്ടുകാരായ മാളവിക മനോജ്, സപ്ത എന്നിവരുമായി യോജിച്ച് പ്രവർത്തിച്ചു. ഈ ഗാനം സദാചാര പോലീസിംഗിനെതിരെയും വിശ്വാസം തെരഞ്ഞെടുപ്പായിരിക്കണം അടിച്ചേൽപ്പിക്കുന്നതാകരുത് എന്നും പറയാനായി സോഫിയ എഴുതിയതായിരുന്നു.[7] ജബ് തക് ഹെ ജാൻ, മരിയാൻ, എന്നീ ചിത്രങ്ങൾക്ക് വേണ്ടി സംഗീത സംവിധായകൻ ഏ.ആർ.റഹ്മാന്റെ സംഗീത സംവിധാനത്തിൽ പാടിയിട്ടുണ്ട്.,[8][9] ഇനിമൈ ഇപ്പടിത്താൻ എന്ന ചിത്രത്തിൽ സംഗീത സംവിധായകൻ സന്തോഷ്കുമാറിനു വേണ്ടിയും പാടിയിട്ടുണ്ട്.[10]

കൊഡൈക്കനാൽ സ്റ്റിൽ വോൻട്[തിരുത്തുക]

2015ലെ "കൊഡൈക്കനാൽ വോൻട്" എന്ന വൈറൽ ആയ വീഡിയോയുടെ തുടർച്ചയായി 2018ൽ മറ്റ് കലാകാരരോടൊപ്പം "കൊഡൈക്കനാൽ സ്റ്റിൽ വോൻട്" എന്നൊരു സംഗീത വീഡിയോ കൂടി പുറത്തിറക്കി. 2015ലെ വീഡിയോ കാരണം ഉണ്ടായ മാദ്ധ്യമശ്രദ്ധയ്ക്ക് ശേഷം 14 വർഷമായി സമരത്തിലായിരുന്ന മെർക്കുറി വിഷബാധയേറ്റ 591 തൊഴിലാളികൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ യൂണിലിവർ നിർബന്ധിതമായി. ഇന്നും കൊഡൈക്കനാലിൽ ഗുരുതരമായ മെർക്കുറി മലിനീകരണത്തിന് കാരണമാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ് പുതിയ വീഡിയോയിൽ ഉന്നയിക്കുന്ന ആവശ്യം. നിത്യാനന്ത് ജയരാമന്റെ ആവിഷ്കാരം രതീന്ദ്രൻ ആർ പ്രസാദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ വീഡിയോയിൽ സോഫിയയോടൊപ്പം കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ, അമൃത് റാവു എന്നിവരും പാടുന്നുണ്ട്. ഇതിലെ സംഗീതം കർണാട സംഗീതം, റാപ് സംഗീതം, തമിഴ് ഗാന കുത്ത് എന്നീ സംഗീത ശൈലികൾ യോജിപ്പിച്ചതാണ്. യൂണിലിവറിന്റെ നിലപാടിനെ "പരിസ്ഥിതി വംശീയത" (environmental racism) എന്നാണ് ഇതിൽ വിശേഷിപ്പിക്കുന്നത്.[11][12][13]

അവലംബങ്ങൾ[തിരുത്തുക]

 1. "Indian Rapper Targets US Chemical Giant in Bid for Damages". AP. 10 July 2016. ശേഖരിച്ചത് 10 July 2016.
 2. "Meet firebrand rapper Sofia Ashraf who is all set for her maiden performance in Mumbai". www.iamin.in. ശേഖരിച്ചത് 2015-10-25.[പ്രവർത്തിക്കാത്ത കണ്ണി]
 3. "bpb's Book of Tattoos: Sofia Ashraf, Copywriter, O&M". Brown Paper Bag. 19 February 2015. മൂലതാളിൽ നിന്നും 2015-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-15.
 4. Balakrishnan, Ravi (4 August 2015). "O&M ex-employee Sofia Ashraf takes on Unilever's Kodaikanal plant for alleged "environment pollution"". The Economic Times. ശേഖരിച്ചത് 4 August 2015.
 5. Mackey, Robert (31 July 2015). "Indian Rapper Calls Out Unilever to a Nicki Minaj Beat". The New York Times. ശേഖരിച്ചത് 9 August 2015.
 6. "Unilever poisoning Kodaikanal with Mercury". Business Standard. 13 January 2013. ശേഖരിച്ചത് 14 July 2013.
 7. http://www.thehindu.com/features/metroplus/society/sapta-and-sofia-ashraf-create-a-tuneful-conversation/article7900042.ece
 8. Ayub, Jamal (3 December 2012). "Sofia Ashraf: Rapping for a cause". The Times of India.
 9. "'Burqa rapper' Sofia Ashraf is face of viral Nicky Minaj parody video". The Indian Express. 2015-08-07. ശേഖരിച്ചത് 2015-10-25.
 10. Srinivasan, Karthik (23 May 2015). "Hitman". The Hindu.
 11. https://www.deccanchronicle.com/entertainment/kollywood/240618/kodaikanal-wont-it-still-wont.html
 12. https://thewire.in/environment/kodaikanal-still-wont-another-music-video-demanding-unilever-do-right-by-the-city
 13. https://www.thehindu.com/news/cities/chennai/kodaikanal-still-wont-sings-of-environmental-racism/article24295255.ece
"https://ml.wikipedia.org/w/index.php?title=സോഫിയ_അഷ്റഫ്&oldid=3648368" എന്ന താളിൽനിന്ന് ശേഖരിച്ചത്