മഹാശ്വേതാ ദേവി
മഹാശ്വേതാ ദേവി | |
---|---|
തൊഴിൽ | സാഹിത്യകാരി, സാമൂഹ്യപ്രവർത്തക |
ദേശീയത | ഇന്ത്യൻ |
Period | 1956-2016 |
Genre | നോവൽ, ചെറുകഥ, നാടകം, ഉപന്യാസം |
വിഷയം | ഇന്ത്യയിലെ "വിമുക്ത് ജാതി"[1] ആദിവാസികൾ |
സാഹിത്യ പ്രസ്ഥാനം | ഗണനാട്യ |
ശ്രദ്ധേയമായ രചന(കൾ) | ഹജാർ ചൗരഷീർ മാ (1084-ന്റെ അമ്മ) ആരണ്യേർ അധികാർ തിത്തു മിർ |
കയ്യൊപ്പ് |
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു മഹാശ്വേതാ ദേവി (ബംഗാളി: মহাশ্বেতা দেবী). പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ തന്നെ ചില സംഭവങ്ങളിൽ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുമുണ്ട്.
ജീവിതരേഖ
[തിരുത്തുക]മഹാശ്വേതാ ദേവി1926-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. ജുബൻശ്വ [2] എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ് . മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു. സ്കൂൾ വിദ്യഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടർന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും,ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കുകയും,ശേഷം കൽക്കട്ട സർവകലാശാലയിൽ നിന്ന് അതെ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു[3]. ആ ബന്ധത്തിൽ ഉണ്ടായ മകനാണ് പ്രശസ്ത ബംഗാളി എഴുത്തുകാരൻ ആയ നാബുരൻ ഭട്ടാചാര്യ. 1959-ൽ മഹാശ്വേതാദേവി വിവാഹമോചിതയായി.
പ്രവർത്തന മേഖല
[തിരുത്തുക]1969-ൽ ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിൽ പത്രപ്രവർത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികൾ അനുഭവിയ്ക്കേണ്ടി വന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിപരമായ ഉച്ചനീചത്വങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയാണ്. ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷമത്തിനായി പൊരുതുന്ന സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു അവർ.
ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിർത്ത മഹാശ്വേത, വ്യവസായിക ആവിശ്യങ്ങൾക്കായി, തുച്ഛമായ വിലയ്ക്ക് കൃഷിഭൂമി ഏറ്റെടുക്കുന്നതിനെ വിമർശിക്കുകയും കാർഷിക സമരങ്ങൾക്ക് നേതൃത്വവം നൽകുകയും ചെയ്തുവന്നു. ബംഗാൾ ഗവണ്മെന്റിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുന്നത്തിൽ മഹാശ്വേത ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു.[4] 2011ലെ തിരഞ്ഞെടുപ്പിൽ അവർ തൃണമൂൽ കോൺഗ്രസിനുവേണ്ടി പ്രചരണത്തിനിറങ്ങി.
മരണം
[തിരുത്തുക]അവസാനകാലത്ത് വാർദ്ധക്യസഹജവും അല്ലാത്തതുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുവെങ്കിലും സാഹിത്യ-സാംസ്കാരിക ലോകത്ത് മഹാശ്വേതാ ദേവി സജീവസാന്നിദ്ധ്യമായിരുന്നു. അതിനിടയിലാണ് 2016 ജൂൺ 11-ന് ഹൃദയാഘാതത്തെത്തുടർന്ന് അവർ ആശുപത്രിയിലായത്. ആദ്യം ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീട് അത് വീണ്ടും മോശമായി. ഒടുവിൽ അതീവഗുരുതരാവസ്ഥയിലായ അവർ ജൂലൈ 28-ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കൊൽക്കത്തയിലെ ക്യോരാത്താല ശ്മശാനത്തിൽ സംസ്കരിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പ്രമുഖർ അവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ആയിരങ്ങളാണ് അവരുടെ അന്ത്യയാത്ര കാണാൻ തടിച്ചുകൂടിയത്.
പ്രധാന കൃതികൾ
[തിരുത്തുക]- "ഝാൻസി റാണി" (1956-ൽ ) ആദ്യ കൃതി
- ഹജാർ ചുരാഷിർ മാ (1975-ൽ). ഈ നോവൽ "1084 ന്റെ അമ്മ" എന്ന പേരിൽ കെ.അരവിന്ദാക്ഷൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
- ആരണ്യേർ അധികാർ (1977-ൽ ) ഈ നോവൽ " ആരണ്യത്തിന്റെ അധികാരം" എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[5]
- അഗ്നി ഗർഭ (1978-ൽ )
- ഛോട്ടി മുണ്ട ഏവം ഥാർ ഥീർ (1980-ൽ )
- ബഷി ടുഡു (1993-ൽ )
- തിത്തു മിർ
- ദ്രൌപതി - ചെറുകഥ
- രുധാലി (1995 - ൽ )
- ബ്യാധ്ഖണ്ടാ (1994-ൽ ) ഇത് "മുകുന്ദന്റെ താളിയോലകൾ" എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. [6]
- ദി വൈ വൈ ഗേൾ - ഇത് "ഒരു എന്തിനെന്തിനു പെൺകുട്ടി" എന്ന പേരിൽ സക്കറിയ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[7]
പുരസ്ക്കാരങ്ങൾ
[തിരുത്തുക]- 1979: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം "ആരണ്യേർ അധികാർ" എന്ന നോവലിന് ലഭിച്ചു[8]
- 1986: പത്മശ്രീ
- 1996: ജ്ഞാനപീഠം - ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരം
- 1997: മാഗ്സസെ അവാർഡ് [9]
- 2006: പത്മ വിഭൂഷൺ - ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി.[10]
- 2011: ബംഗാബിഭൂഷൺ - പശ്ചിമബംഗാൾ ഗവണ്മെന്റിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി.[11]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-24. Retrieved 2013-03-07.
- ↑ Sunil Sethi (15 February 2012). The Big Bookshelf: Sunil Sethi in Conversation With 30 Famous Writers. Penguin Books India. pp. 74–. ISBN 978-0-14-341629-6. Retrieved 5 October 2012.
- ↑ "മുഖാമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 745. 2012 ജൂൺ 04. Retrieved 2013 മെയ് 07.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ നന്ദിഗ്രാമിലെ വിഷയങ്ങളെക്കുറിച്ചുള്ള മഹാശ്വേതാദേവിയുടെ അഭിപ്രായം
- ↑ ആരണ്യത്തിന്റെ അധികാരം- തിരുവനന്തപുരം സ്റ്റേറ്റ് ലൈബ്രറിയുടെ വെബ്സൈറ്റ്ലെ വിവരമനുസരിച്ച് [പ്രവർത്തിക്കാത്ത കണ്ണി]
- ↑ മുകുന്ദന്റെ താളിയോലകൾ - സ്റ്റേറ്റ് ലൈബ്രറിയിയുടെ വെബ്സൈറ്റ് റിസൾട്ട് അനുസരിച്ച് [പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ 1979- ലെ കേന്ദ്ര സാഹിത്യ അവാർഡ്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-26. Retrieved 2013-03-07.
- ↑ "ഹിന്ദുവിലെ ലേഖനം - 2006 - ൽ പത്മഭൂഷൺലഭിച്ചവർ". Archived from the original on 2013-06-15. Retrieved 2013-03-07.
- ↑ ഹിന്ദുവിൽ വന്ന ബംഗാബിഭൂഷൺ അവാർഡിനെക്കുറിച്ചുള്ള ലേഖനം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- from the website of Emory University
- Mahasweta Devi: Witness, Advocate, Writer Archived 2007-06-24 at the Wayback Machine. – A film on Mahasweta Devi by Shashwati Talukdar
- Sawnet-Bookshelf:Mahasweta Devi
- Kerala State Library Collections of Mahashweta Devi[പ്രവർത്തിക്കാത്ത കണ്ണി]
- സ്റ്റേറ്റ് ലൈബ്രറി[പ്രവർത്തിക്കാത്ത കണ്ണി]
- http://www.lifesciencefoundation.in/magazines/Life_Stream_Vol_01_Issue_03/files/assets/seo/page21.html Archived 2016-03-04 at the Wayback Machine.
- Mahasweta Devi at imdb
- Interview with Outlook magazine
- The Rediff Interview/Mahasweta Devi
- Pages using Infobox writer with unknown parameters
- ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
- Articles with NLK identifiers
- Articles with NSK identifiers
- ജ്ഞാനപീഠം നേടിയ ബംഗാളി സാഹിത്യകാരന്മാർ
- 1926-ൽ ജനിച്ചവർ
- 2016-ൽ മരിച്ചവർ
- ജനുവരി 14-ന് ജനിച്ചവർ
- ജൂലൈ 28-ന് മരിച്ചവർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- മാഗ്സസെ പുരസ്കാരം ലഭിച്ചവർ
- വിശ്വഭാരതി സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ