രാജേന്ദ്ര കേശവ്‌ലാൽ ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ഗുജറാത്തി കവിയാണ് രാജേന്ദ്ര കേശവ്‌ലാൽ ഷാ. 1913 ജനുവരി 28-ന് ഗുജറാത്തിലെ കപഡ്വനജിൽ ജനിച്ചു. ഇരുപതിലധികം കവിതാ സമാഹാരങ്ങൾ ഇദ്ദേഹച്ചിച്ചിട്ടുണ്ട്. പ്രകൃതിയുടെ സൗന്ദര്യം, ആദിവാസികളുടെയും മത്സ്യബന്ധനക്കാരുടെയും ജീവിതം, തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന വിഷയങ്ങൾ. രബ്രീന്ദനാഥ ടാഗോർ ഇദ്ദേഹത്തെ വളരെയധികം സ്വാധീനിച്ച ഒരു വ്യക്തിയാണ്.

ധവാനി (1951), ശ്രുതി (1957), മധ്യമ (1978), വിഭാവൻ (1983), (എല്ലാം കവിതാ സമാഹാരങ്ങൾ) ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്. ടാഗോറിന്റെ കവിതാസമാഹാരം ബാലക, ജയദേവയുടെ ഗീതാ ഗോവിന്ദ, കോൾറിഡ്ജിന്റെ ദ റൈം ഓഫ് ദ ഏൻഷ്യന്റ് മറൈനർ, ഡാന്റെയുടെ ഡിവൈൻ കോമഡി എന്നീ കൃതികൾ ഇദ്ദേഹം ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

2001-ൽ ഇദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളിൽ ഒന്നായ ജ്ഞാനപീഠം ലഭിച്ചു. രഞ്ചിത്രം സുവർണ ചന്ദ്രക്, ഭാരതീയ് ഭാഷാ പരിഷദ് പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.



"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_കേശവ്‌ലാൽ_ഷാ&oldid=2787427" എന്ന താളിൽനിന്ന് ശേഖരിച്ചത്