ശ്രീലാൽ ശുക്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീലാൽ ശുക്ല
Srilal Shukla.jpg
ജനനം 31 ഡിസംബർ 1925
അത്രൗലി, ലക്നൗ ജില്ല, ഉത്തർപ്രദേശ്
മരണം 28 ഒക്ടോബർ 2011 (വയസ്:86)
ലക്നൗ, ഉത്തർപ്രദേശ്
ദേശീയത ഇന്ത്യ
തൊഴിൽ നോവലിസ്റ്റ്, കഥാകൃത്ത്
പുരസ്കാര(ങ്ങൾ) ജ്ഞാനപീഠ പുരസ്കാരം
സാഹിത്യ അക്കാദമി പുരസ്കാരം
പത്മഭൂഷൺ
രചനാ സങ്കേതം ആക്ഷേപഹാസ്യം

പ്രശസ്തനായ ഒരു ഹിന്ദി സാഹിത്യകാരനാണ് ശ്രീലാൽ ശുക്ല (ഇംഗ്ലീഷ്:Shrilal Shukla, ഹിന്ദി:श्रीलाल शुक्‍ल) (31 ഡിസംബർ 1925 - 28 ഒക്ടോബർ 2011). ജ്ഞാനപീഠവും പദ്മഭൂഷണും അടക്കമുള്ള ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1925-ൽ ഉത്തർപ്രദേശിലെ ലക്നൗ ജില്ലയിൽ പെട്ട അത്രൗലി ഗ്രാമത്തിൽ ജനിച്ച ശ്രീലാൽ 1947-ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി. 1949-ൽ ഉത്തർപ്രദേശിലെ പ്രവിശ്യാ സിവിൽ സർവ്വീസിൽ (PCS) ജോലിയിൽ പ്രവേശിച്ച ശുക്ലക്ക് പിന്നീട് ദേശീയ സിവിൽ സർവ്വീസിലേക്ക് (IAS) സ്ഥാനക്കയറ്റം ലഭിച്ചു. 1983-ൽ ഔദ്യോഗിക രംഗത്ത് നിന്ന് വിരമിച്ചു.

25-ലധികം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് അവയിലെ ആക്ഷേപഹാസ്യമാണ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷമുള്ള ഇന്ത്യൻ പൊതുസമൂഹത്തിന്റെ മൂല്യച്യുതികൾ ശുക്ല തന്റെ കൃതികളിലൂടെ എടുത്തുകാട്ടുന്നുണ്ട്. 1957-ലാണ് സൂനി ഘാട്ടി ക സൂരജ് എന്ന നോവൽ പുറത്തു വരുന്നത്. ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി രാഗ് ദർബാരി ഇംഗ്ലീഷിലും 15 ഇന്ത്യൻ ഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്മി ക സഹർ , മക്കാൻ, രാഗ് വിരാഗ് തുടങ്ങിയ നോവലുകളും അഗദ് കി പർവ്വ്, ആവോ ബേയ്ത്ത് ലെയ്ൻ കുച്ചി ദേർ , ഉമ്രാവോനഗർ മേം കുച്ച് ദിൻ തുടങ്ങിയ ആക്ഷേപഹാസ്യകൃതികളും യേ ഗർ മേരാ നഹി, ഇസ്സ് ഉമ്ര് മേം തുടങ്ങിയ കഥാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്[1].[2]

2009-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനും മറ്റൊരു ഹിന്ദി നോവലിസ്റ്റായ അമർകാന്തിനും സംയുക്തമായി നൽകപ്പെട്ടു. 2011 സെപ്തംബർ 19-നാണ് അവാർഡ് പ്രഖ്യാപനമുണ്ടായത്. ദീർഘകാലമായി രോഗബാധിതനായിരുന്ന ശ്രീലാൽ ശുക്ലക്ക് ഒക്ടോബർ18-ന് ആശുപത്രിക്കിടക്കയിൽ വെച്ചാണ് ജ്ഞാനപീഠ പുരസ്കാരം കൈമാറപ്പെട്ടത്.[3] 2011 ഒക്ടോബർ 28-ന് ഇദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 712. 2011 ഒക്ടോബർ 17. ശേഖരിച്ചത് 2013 മാർച്ച് 27. 
  2. 2.0 2.1 "അമർ കാന്തിനും ശ്രീലാൽ ശുക്ലയ്ക്കും കമ്പാറിനും ജ്ഞാനപീഠം, മാതൃഭൂമി". 29 ഒക്ടോബർ 2011. ശേഖരിച്ചത് 20 സെപ്തംബർ 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  3. "Jnanpith awardee Shrilal Shukla dead, The Hindu". 29 ഒക്ടോബർ 2011. ശേഖരിച്ചത് 29 ഒക്ടോബർ 2011. 
  4. പദ്മഭൂഷൺ പുരസ്കാര ജേതാക്കളുടെ പട്ടിക, ഇന്ത്യാ ഗവണ്മെന്റ് വെബ്‌സൈറ്റ്
"https://ml.wikipedia.org/w/index.php?title=ശ്രീലാൽ_ശുക്ല&oldid=2784923" എന്ന താളിൽനിന്നു ശേഖരിച്ചത്