റാവൂരി ഭരദ്വാജ
റാവൂരി ഭരദ്വാജ | |
---|---|
![]() Ravuri Bharadhwaja | |
ജനനം | |
മരണം | 18 ഒക്ടോബർ 2013[1] | (പ്രായം 86)
ദേശീയത | ഭാരതീയൻ |
പൗരത്വം | ഭാരത പൗരത്വം |
തൊഴിൽ | എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | കാന്തം |
പുരസ്കാരങ്ങൾ | ജ്ഞാനപീഠം |
പ്രധാന കൃതികൾ | പാകുഡു രാള്ളു |
സ്വാധീനിച്ചവർ | ചാലം |
ഒരു തെലുഗു നോവലിസ്റ്റും, ചെറുകഥാകൃത്തും, കവിയും, നിരൂപകനുമായിരുന്നു റാവൂരി ഭരദ്വാജ(ജനനം: 1927 ജൂലൈ 5, മരണം: 2013 ഒക്ടോബർ 18). 2012-ലെ ജ്ഞാനപീഠപുരസ്കാരം നേടി.[2]. സാമൂഹിക പ്രതിബദ്ധതയോടെ മനുഷ്യനന്മ ലക്ഷ്യമാക്കി എഴുതുന്ന സാഹിത്യകാരനായിരുന്നു ഇദ്ദേഹമെന്ന് ജ്ഞാനപീഠ പുരസ്കാര സമിതി വിലയിരുത്തിയിട്ടുണ്ട്.[3]
ജീവിതരേഖ[തിരുത്തുക]
ഏഴാംക്ലാസാണ് റാവൂരിയുടെ വിദ്യാഭ്യാസയോഗ്യത. എന്നാൽ, അദ്ദേഹത്തിന്റെ പല രചനകളും ബിരുദ, ബിരുദാനന്തര വിദ്യാർഥികളുടെ പാഠപുസ്തകങ്ങളാണ്. റാവൂരിയുടെ കൃതികളെക്കുറിച്ച് ഗവേഷണങ്ങളും നടക്കുന്നു. 37 ചെറുകഥാസമാഹാരങ്ങളും, 17 നോവലുകളും, നാല് നാടകങ്ങളും, അഞ്ച് റേഡിയോനാടകങ്ങളും റാവൂരി രചിച്ചിട്ടുണ്ട്. അനേകം ബാലസാഹിത്യകൃതികളുടെയും രചയിതാവാണ്. സിനിമാ വ്യവസായത്തിനുപിന്നിലെ ജീവിതങ്ങളുടെ കഥ പറയുന്ന 'പാകുഡു രാള്ളു' (ഉരുളൻ കല്ലുകൾ) എന്ന നോവലാണ് റാവൂരിയുടെ ഏറ്റവും പ്രശസ്തമായ കൃതി.
കൃതികൾ[തിരുത്തുക]
- 'പാകുഡു രാള്ളു'
പുരസ്കാരങ്ങൾ[തിരുത്തുക]
- ലോക്‌നായക് ഫൗണ്ടേഷൻ അവാർഡ്
- കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്
- സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ്
- തെലുഗു അക്കാദമി അവാർഡ്
- ബാലസാഹിത്യ പരിഷത് അവാർഡ്
- രാജാലക്ഷ്മി സാഹിത്യപുരസ്‌കാരം
ചലച്ചിത്രതാരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള പാകുഡു റാളു' എന്ന നോവലിനാണ് ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.
2013 ഒക്ടോബർ 18-ന് ഹൈദരാബാദിലെ കെയർ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 86 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അനുഭവിച്ചിരുന്ന അദ്ദേഹം മരിക്കുന്നതിന് കുറച്ചുദിവസം മുമ്പാണ് ജ്ഞാനപീഠം വാങ്ങിയത്.
അവലംബം[തിരുത്തുക]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;obit
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം". മാതൃഭൂമി. ശേഖരിച്ചത് 2013 ഏപ്രിൽ 17. Check date values in:
|accessdate=
(help) - ↑ "തെലുഗു സാഹിത്യകാരൻ റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം". www.mathrubhumi.com. ശേഖരിച്ചത് 2014 ജൂൺ 20. Check date values in:
|accessdate=
(help)
പുറം കണ്ണികൾ[തിരുത്തുക]
Persondata | |
---|---|
NAME | ഭരദ്വാജ, റാവൂരി |
ALTERNATIVE NAMES | |
SHORT DESCRIPTION | തെലുങ്ക് നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, നിരൂപകൻ |
DATE OF BIRTH | 1927 |
PLACE OF BIRTH | മൊഗളൂരു, കൃഷ്ണാ ജില്ല, ഹൈദരാബാദ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ |
DATE OF DEATH | ഒക്ടോബർ 18, 2013 |
PLACE OF DEATH | ഹൈദരാബാദ്, ആന്ധ്രാ പ്രദേശ്, ഇന്ത്യ |