നിർമൽ വർമ
ദൃശ്യരൂപം
(Nirmal Verma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നിർമൽ വർമ | |
---|---|
ജനനം | 3 ഏപ്രിൽ 1929 ഷിംല |
മരണം | 25 ഒക്ടോബർ 2005 ന്യൂ ഡൽഹി |
തൊഴിൽ | നോവലിസ്റ്റ്, |
പങ്കാളി | ഗഗൻ ഗിൽ |
നിർമൽ വർമ(3 ഏപ്രിൽ 1929 - 25 ഒക്ടോബർ 2005)ഒരു ഹിന്ദി സാഹിത്യകാരനും പരിഭാഷകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു. ഹിന്ദി സാഹിത്യത്തിലെ നയീ കഹാനി (പുതിയ കഥ) പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ പരിന്ദെ (പക്ഷികൾ) ആണ് ഈ വിഭാഗത്തിലെ ആദ്യ കൃതിയായി പരിഗണിക്കപ്പെടുന്നത്.
അഞ്ച് പതിറ്റാണ്ടുകൾ നീണ്ടു നിന്ന സാഹിത്യജീവിതത്തിൽ ഇദ്ദേഹം അഞ്ച് നോവലുകൾ, എട്ട് ചെറുകഥാ സമാഹാരങ്ങൾ, ഉപന്യാസങ്ങളും സഞ്ചാരവിവരണങ്ങളും ഉൾപ്പെടെ ഒമ്പത് കൽപിതേതര കൃതികൾ എന്നിവ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉന്നത സാഹിത്യപുരസ്കാരങ്ങളഅയ ജ്ഞാനപീഠവും (1999-ൽ) സാഹിത്യ അക്കാദമി ഫെലോഷിപ്പും (2005-ൽ) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.