റഹ്‌മാൻ റാഹി
ദൃശ്യരൂപം
(Rehman Rahi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
റെഹ്മാൻ റാഹി ഒരു കശ്മീരി കവിയും പരിഭാഷകനും നിരൂപകനുമാണ്.
1925 മാർച്ച് 6-ന് ശ്രീനഗറിൽ ജനിച്ചു. സർക്കാർ കാര്യാലയത്തിൽ ക്ലെർക്ക് ആയാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പുരോഗമന സാഹിത്യ സംഘത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1961-ൽ ഇദ്ദേഹത്തിന്റെ നവ്റോസ്-ഇ-സബ എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2000-ൽ പദ്മശ്രീയും 2007-ൽ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യപുരസ്കാരങ്ങളിൽ ഒന്നായ ജ്ഞാനപീഠവും ലഭിച്ചു. ജ്ഞാപീഠം ലഭിച്ച ആദ്യ കശ്മീരി സാഹിത്യകാരനാണ് ഇദ്ദേഹം.
സന-വാനി സാസ്, കലം-എ-രഹി, (കവിതകൾ) കഹ്‌വത് (സാഹിത്യ നിരൂപണം), ബാബ ഫരീദ് (പരിഭാഷ) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.