അകിലൻ
(പി.വി. അഖിലാണ്ഡം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പി.വി. അകിലൻ | |
---|---|
![]() 2008 | |
ജനനം | |
ദേശീയത | ഇന്ത്യക്കാരൻ |
തൊഴിൽ | സാഹിത്യകാരൻ |
തൂലികാനാമം | അകിലൻ |
പ്രധാന കൃതികൾ | ചിത്തിര പവൈ, വെങ്കയിൽ മൈന്ദൻ, പവൈവിലകു |
വെബ്സൈറ്റ് | http://www.akilan50.megs.com |
പി.വി. അഖിലാണ്ഡം (തമിഴ്:அகிலன்) ഒരു പ്രശസ്ത തമിഴ് സാഹിത്യകാരനാണ്. അകിലൻ എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുത്.
1922 ജൂൺ 27-ന് തമിഴ്നാട്ടിലെ കാരൂറിൽ ജനിച്ചു. നോവൽ, ചെറുകഥ, സഞ്ചാരസാഹിത്യം, നാടകം, തിരക്കഥ എന്നീ സാഹിത്യ മേഖലകളിലെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു സ്വാതത്ര്യ സമര സേനാനി കൂടിയാണ്.
1963-ൽ ഇദ്ദേഹത്തിന്റെ വെങ്കയിൻ മൈത്തൻ എന്ന ചരിത്രാധിഷ്ഠിത നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] 1975-ൽ ചിത്തിര പവൈ എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. ഏകദേശം 45-ഓളം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഭാഷകൾക്ക് പുറമേ ഇംഗ്ലീഷ്, ജർമൻ, ചെക്ക്, റഷ്യൻ, പോളിഷ്, ചൈനീസ് മലായ് തുടങ്ങിയ വിദേശ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ "Jnanpith Laureates Official listings". Jnanpith Website.