Jump to content

അകിലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.വി. അകിലൻ
2008
2008
തൂലികാ നാമംഅകിലൻ
തൊഴിൽസാഹിത്യകാരൻ
ദേശീയതഇന്ത്യക്കാരൻ
ശ്രദ്ധേയമായ രചന(കൾ)ചിത്തിരപ്പാവൈ, വേങ്കയിൻ മൈന്ദൻ, പാവൈ വിളക്കു്
വെബ്സൈറ്റ്
http://www.akilan50.megs.com

പി.വി. അഖിലാണ്ഡം (തമിഴ്:அகிலன்) ഒരു പ്രശസ്ത തമിഴ് സാഹിത്യകാരനാണ്. അകിലൻ എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുത്.

1922 ജൂൺ 27-ന് തമിഴ്നാട്ടിലെ കാരൂറിൽ ജനിച്ചു. നോവൽ, ചെറുകഥ, സഞ്ചാരസാഹിത്യം, നാടകം, തിരക്കഥ എന്നീ സാഹിത്യ മേഖലകളിലെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു സ്വാതന്ത്ര്യസമരസേനാനി കൂടിയാണ്.

1963-ൽ ഇദ്ദേഹത്തിന്റെ വേങ്കയിൻ മൈന്ദൻ[α] എന്ന ചരിത്രാധിഷ്ഠിത നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] 1975-ൽ ചിത്തിര പവൈ എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. ഏകദേശം 45-ഓളം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഭാഷകൾക്ക് പുറമേ ഇംഗ്ലീഷ്, ജർമൻ, ചെക്ക്, റഷ്യൻ, പോളിഷ്, ചൈനീസ്, മലായ് തുടങ്ങിയ വിദേശ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]
  1. വേങ്കൈയിൻ മൈന്തൻ (തമിഴ്: வேங்கையின் மைந்தன், അക്ഷരാർത്ഥം 'വേങ്കിനാടിന്റെ വീരൻ', മലയാള-ലിപ്യന്തരണം: വേങ്‌കൈയിഩ് മൈന്‌തഩ്)

അവലംബം

[തിരുത്തുക]
  1. "Jnanpith Laureates Official listings". Jnanpith. Archived from the original on 2007-10-13. Retrieved 2011-03-15.



"https://ml.wikipedia.org/w/index.php?title=അകിലൻ&oldid=4098553" എന്ന താളിൽനിന്ന് ശേഖരിച്ചത്