രഘുവീർ ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രഘുവീർ ചൗധരി
ജനനം 1938 ഡിസംബർ 5(1938-12-05)
Bapupura near Gandhinagar, Gujarat, India
ദേശീയത ഇന്ത്യ ഇന്ത്യൻ
തൊഴിൽ സാഹിത്യകാരൻ
പുരസ്കാര(ങ്ങൾ) രഞ്ജിത്ത് റാം സുവർണ ചന്ദ്രക് 1975, സാഹിത്യ അക്കാദമി പുരസ്കാരം 1977,
ജ്ഞാനപീഠ പുരസ്കാരം 2015

51-ാമത് ജ്ഞാനപീഠ പുരസ്കാരം നേടിയ ഗുജറാത്തി സാഹിത്യകാരനാണ് രഘുവീർ ചൗധരി. നോവൽ, കവിത, വിമർശനം എന്നീ മേഖലകളിൽ 80-ലധികം പുസ്തകങ്ങളുടെ കർത്താവാണ്. ഗുജറാത്തി സാഹിത്യ പരിഷത്ത് പ്രസിഡൻറായും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള രഘുവീർ അറിയപ്പെടുന്ന കോളമിസ്റ്റുമാണ്. [1]

ജീവിതരേഖ[തിരുത്തുക]

1938ൽ ജനിച്ച രഘുവീർ ചൗധരി നോവലിസ്റ്റ്, കവി, നിരൂപകൻ, ഗാന്ധിയൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. 1998ൽ ഗുജറാത്ത് യൂനിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനായി വിരമിച്ചു. നവനിർമാൺ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന ഇദ്ദേഹം അടിയന്തരാവസ്ഥക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു.[2][3][4][5] ഗുജറാത്തിക്ക് പുറമേ ഹിന്ദിയിലും ഇദ്ദേഹത്തിൻെറ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി കൗൺസിലിലും പ്രസ് കൗൺസിലിലും അംഗമായിരുന്നു. ഫിലിം ഫെസ്റ്റിവൽ ജൂറി അംഗവുമായിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

ഉപാർവാസ്, വേണുവത്സല, അമൃത, രുദ്രമഹാലയ, സോമതീർഥ് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട രചനകളാണ്. ഉപാർവാസ് ത്രയത്തിന് 1977-ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • രഞ്ജിത്ത് റാം സുവർണ ചന്ദ്രക്
  • സാഹിത്യ അക്കാദമി പുരസ്കാരം
  • 51-ാമത് ജ്ഞാനപീഠ പുരസ്കാരം

അവലംബം[തിരുത്തുക]

  1. Spelling of name is based on his signature.[1] Other alternative spellings are Raghuvir Chaudhary and Raghuvir Chaudhari.
  2. Kartik Chandra Dutt (1 January 1999). Who's who of Indian Writers, 1999: A-M. Sahitya Akademi. p. 237. ISBN 978-81-260-0873-5. Retrieved 25 August 2014. 
  3. Maharashtra (India) (1971). Maharashtra State Gazetteers: General Series. Directorate of Government Print., Stationery and Publications. pp. 405–406. 
  4. "Raghuvir Chaudhary" (Gujarati ഭാഷയിൽ). Gujarati Sahitya Parishad. Retrieved 25 August 2014. 
  5. "Raghuveer Chaudhari". Rangdwar Prakashan. Retrieved 25 August 2014. 
"https://ml.wikipedia.org/w/index.php?title=രഘുവീർ_ചൗധരി&oldid=2863732" എന്ന താളിൽനിന്നു ശേഖരിച്ചത്