ജയകാന്തൻ
ജയകാന്തൻ | |
---|---|
![]() | |
ജനനം | 1934 ഏപ്രിൽ 14 |
മരണം | 2015 ഏപ്രിൽ 08 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
പ്രസിദ്ധനായ ഒരു തമിഴ് സാഹിത്യകാരനാണ് ജയകാന്തൻ. (Jayakanthan). 2002 ൽ ജ്ഞാനപീഠ പുരസ്കാരം നേടി
ജീവിതരേഖ[തിരുത്തുക]
1934 ഏപ്രിൽ 14-ന് തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ കടലൂരിൽ ജനിച്ചു.അഞ്ചാം ക്ലാസിൽ പഠിപ്പുപേക്ഷിച്ചു വീടു വിട്ടു. വിഴുപ്പുരത്തുള്ള അമ്മാവനോടൊപ്പമാണ് പിന്നീട് കഴിഞ്ഞത്. സാഹിത്യ തത്പരനായ അമ്മാവൻ ഭാരതിയുടെ സാഹിത്യ ലോകവുമായി പരിചയപ്പെടുത്തി. ചെന്നൈയിലേക്ക് കുടിയേറിയ ജയകാന്തൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായി. സി.പി.ഐ. യുടെ 'ജനശക്തി' പ്രസ്സിലും പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. 1949 ൽ സി.പി.ഐ. നിരോധനം നേരിട്ടപ്പോൾ മറ്റ് ജോലികൾ നോക്കി. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സി.പി.ഐ. വിട്ടു. കാമരാജിനെ ശക്തമായി പിന്തുണച്ചു തമിഴക കോൺഗ്രസ്സിൽ ചേർന്നു. 1950 കളിൽ തമിഴ് സാഹിത്യ ലോകത്തിൽ സജീവ സാന്നിദ്ധ്യമായി. തമിഴ് ചലച്ചിത്രങ്ങളിലും സജീവമായി. ഉന്നൈ പോൽ ഒരുവൻ, ചില നേരങ്ങളിൽ ചില മനിതർകൾ എന്നിവ സംസ്ഥാന പുരസ്കാരങ്ങൾക്കർഹമായി. ദക്ഷിണേന്ത്യയിൽ നിന്നു ആദ്യമായി റഷ്യൻ ഫെഡറേഷന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് അവാർഡിന് അർഹനായി[1]. സാഹിത്യത്തോടൊപ്പം ഉപന്യാസകനും പത്രപ്രവർത്തകനും ചലച്ചിത്ര സംവിധായകനും നിരൂപകനുമാണ് ഇദ്ദേഹം. സമൂഹത്തിലെ ക്രമക്കേടുകളെ ശക്തമായി വിമർശിക്കുന്ന ഒരു വ്യക്തിയാണിദ്ദേഹം. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ രണ്ട് സാഹിത്യ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1996-ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. 2002-ലാണ് ജ്ഞാനപീഠം ലഭിച്ചത്. 2009 ൽ പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.നാല്പതോളം നോവലുകളും ഇരുനൂറ് ചെറുകഥകളും രണ്ട് ആത്മകഥകളും എഴുതിയിട്ടുള്ള ജയകാന്തൻ തിരക്കഥാകൃത്ത്, സംവിധായകൻ, പ്രസംഗകൻ, പത്രാധിപർ എന്നീ നിലകളിലും വ്യക്തിമുദ്ര പതിച്ചു. പത്ത് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മാസങ്ങളായി ചികിൽസയിലായിരുന്ന അദ്ദേഹം 2015 ഏപ്രിൽ 8നു ചെന്നൈയിൽ അന്തരിച്ചു. [2]

കൃതികൾ[തിരുത്തുക]
നോവലുകളും നോവെല്ലകളും[തിരുത്തുക]
- വാൾക്കൈ അളകിറതു് (ഓഗസ്റ്റ് 1957)
- കൈവിലങ്ക് (ജനുവരി 1961)
- യാരുക്കാക അഴുതാൻ? (ഫെബ്രുവരി 1962)
- പിരമ്മ(ബ്രഹ്മ) ഉപദേശം (മേയ് 1963)
- പിരിയാലയം (ആഗസ്റ്റ് 1965)
- കരുണയിനൽ അല്ല (നവംബർ 1965)
- പരിശുക്ക് പോ ! (ഡിസംബർ 1966)
- കോകില എന്ന ശെയ്തുവിട്ടാൾ (നവംബർ 1965)
- ചിലനേരങ്കളിൽ ചിലമനിതർകൾ (ജൂൺ 1970)
- ഒരു നടികൈ നാടകം പാർക്കിറായ് (ജനുവരി 1971)
- ഒരു മനിതൻ ഒരു വീട് ഒരു ഉലകം (ഏപ്രിൽ 1973)
- ജയജയ ശങ്കരാ... (സെപ്തംബർ 1977)
- ഗംഗൈ എങ്കെ പോകിറാൾ (ഡിസംബർ 1978)
- ഒരു കുടുംബത്തിൽ നടക്കിറതു ... (ജനുവരി 1979)
- പാവം ഇവൾ ഒരു പാപ്പാത്തി (മാർച്ച് 1979)
- എങ്കെങ്കും കാണിനും. (മേയ് 1979)
- ഊരുക്കു നൂറുപേർ (ജൂൺ 1979)
- കരിക്കോടുകൾ (ജൂലൈ 1979)
- മൂങ്കിൽ കാറ്റിനുള്ളെ (സെപ്തംബർ 1979)
- ഒരു മനിതനും ചില എരുമൈ മാടുകളും (ഡിസംബർ 1979)
- ഒവ്വൊരു കൂരൈക്കും കീളെ... (ജനുവരി 1980)
- പാട്ടിമാർകളും പേറ്റിമാർകളും (ഏപ്രിൽ 1980)
- അപ്പുവുക്കു അപ്പാ ശൊന്ന കതൈകൾ (ആഗസ്ത് 1980)
- ഇന്ത നേരത്തിൽ ഇവൾ ... (1980)
- കാത്തിരിക്കാ ഒരുത്തി (സെപ്തംബർ 1980)
- കാരു (ഏപ്രിൽ 1981)
- ആയുത പൂശൈ (മാർച്ച് 1982)
- സുന്ദര കാണ്ഡം (സെപ്തംബർ 1982)
- ഈശ്വര അള്ളാ തേരേ നാം (ജനുവരി 1983)
- ഓ, അമേരിക്ക (ഫെബ്രുവരി 1983)
- ഇല്ലാതവർകൾ (ഫെബ്രുവരി 1983)
- ഇദയ റാണികളും സ്പെട് രാജാക്കളും (ജൂലൈ 1983)
- കാറ്റു വെളിയിനിലെ... (ഏപ്രിൽ 1984)
- കളുത്തിൽ വിളുന്ത മാലൈ (സെപ്തംബർ 1984)
- അന്ത അക്കാവിനൈത്തേടി... (ഒക്ടോബർ 1985)
- ഇന്നും ഒരു പെണ്ണിൻ കതൈ (ജൂലൈ 1986)
- റിഷിമൂലം (സെപ്തംബർ 1965)
- സിനിമാവക്കു പോണ സിത്താളു (സെപ്തംബർ 1972)
- ഉന്നൈപ്പോൽ ഒരുവൻ
- ഹരഹര ശങ്കര (2005)
- കണ്ണൻ (2011)
ആത്മകഥ[തിരുത്തുക]
- ഒരു ഇലക്കിയവാതിയിൻ അരശിയൽ അനുഭവങ്ങൾ (ഒക്ടോബർ 1974)
- ഒരു ഇലക്കിയവാതിയിൻ കലൈയുലക അനുഭവങ്ങൾ(സെപ്റ്റംബർ 1980)
- ഒരു ഇലക്കിയവാതിയിൻ പത്രികൈ അനുഭവങ്ങൾ (ഡിസംബർ 2009)
- ഒരു ഇലക്കിയവാതിയിൻ ആത്മീയ അനുഭവങ്ങൾ [3][4]
ജീവചരിത്രം[തിരുത്തുക]
- വാൾവിക്ക വന്ത ഗാന്ധി (1973)
- ഒരു കഥാശിരിയനിൻ കഥൈ 1989 (മുൻഷി പ്രേംചന്ദിന്റെ ജീവചരിത്രം)
ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]
- ഒരു പിടി സോറ് (സപ്തംബർ 1958)
- ഗുരുപീഠം (ഒക്ടോബർ 1971)
- ഇനിപ്പും കരിപ്പും (ആഗസ്ത് 1960)
- ദേവൻ വരുവാറാ (1961)
- മാലൈ മയക്കം (ജനുവരി 1962)
- യുഗകാന്തി (ഒക്ടോബർ 1963)
- ഉണ്മൈ ശുടും (സപ്തംബർ 1964)
- പുതിയ വാർപ്പുകൾ (ഏപ്രിൽ 1965)
- കുയതരികണം (ഏപ്രിൽ 1967)
- ഇരന്ത കാലങ്കൾ (ഫെബ്രുവരി 1969)
- ചക്രം നിർപ്പതില്ലൈ (ഫെബ്രുവരി 1975)
- പുകൈ നടുവിനിലെ (ഡിസംബർ 1990)
- ചുമൈതാങ്കി
- ബൊമ്മൈ
ലേഖന സമാഹാരങ്ങൾ[തിരുത്തുക]
- ഭാരതി പാദം
- ഇമയത്തുക്കു അപ്പാൽ
ചലച്ചിത്രമായ രചനകൾ[തിരുത്തുക]
- ഉന്നൈ പോൽ ഒരുവൻ
- ചില നേരങ്ങളിൽ ചില മനിതർകൾ (സംവിധാനം : ഭീംസിംഗ്)
- ഒരു നടികൈ നാടകം പാർക്കിറാൾ(സംവിധാനം : ഭീംസിംഗ്)
- ഊറുക്കു നൂറു പേർ (സംവിധാനം : ലെനിൻ)
- യാരുക്കാക അഴുതാൻ
- പുതു ചെരുപ്പ്
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]
- ഉന്നൈപ്പോലെ ഒരുവൻ (1962ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു) [5]
- യാരുക്കാക അഴുതാൻ
- പാതൈ തെരിയുത് പാര്
പുരസ്കാരങ്ങൾ[തിരുത്തുക]
- 1996-ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ്
- 2002 ൽ ജ്ഞാനപീഠ പുരസ്കാരം
- 2009 ൽ പത്മഭൂഷൺ[6]
- 2011 ൽ തമിഴ്നാട് ഗവൺമെന്റിന്റെ പ്രഥമ ഭാരതി പുരസ്കാരം[7]
- 2011ൽ റഷ്യൻ സർക്കാരിന്റെ 'ഓർഡർ ഒഫ് ഫ്രണ്ട്ഷിപ് " പുരസ്‌കാരം [5]
അവലംബം[തിരുത്തുക]
- ↑ "തമിഴ് സാഹിത്യകാരൻ ജയകാന്തന് റഷ്യൻ ബഹുമതി". മൂലതാളിൽ നിന്നും 2011-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-09.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-10.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-10.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-10.
- ↑ 5.0 5.1 http://news.keralakaumudi.com/news.php?nid=19ef02cc3ca9989d257fae2c20d45399
- ↑ http://www.extramirchi.com/general/complete-list-of-2009-padma-vibhushan-padma-bhushan-padma-shri/
- ↑ http://www.thehindu.com/news/states/tamil-nadu/article1098105.ece
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]