നിർമൽ വർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിർമ്മൽ വർമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നിർമൽ വർമ
Nirmal Verma (1929 - 2005).jpg
ജനനം(1929-04-03)ഏപ്രിൽ 3, 1929
ഷിംല, ഹിമാചൽ പ്രദേശ്,  ഇന്ത്യ
മരണംError: Need valid birth date (second date): year, month, day
ന്യൂഡെൽഹി,  ഇന്ത്യ
തൊഴിൽനോവലിസ്റ്റ്,

നിർമൽ വർമ ഒരു ഹിന്ദി സാഹിത്യകാരനും പരിഭാഷകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു. ഹിന്ദി സാഹിത്യത്തിലെ നയീ കഹാനി (പുതിയ കഥ) പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ പരിന്ദെ (പക്ഷികൾ) ആണ് ഈ വിഭാഗത്തിലെ ആദ്യ കൃതിയായി പരിഗണിക്കപ്പെടുന്നത്.

അഞ്ച് പതിറ്റാണ്ടുകൾ നീണ്ടു നിന്ന സാഹിത്യജീവിതത്തിൽ ഇദ്ദേഹം അഞ്ച് നോവലുകളും, എട്ട് ചെറുകഥാ സമാഹാരങ്ങളും, ഉപന്യാസങ്ങളും സഞ്ചാരവിവരണങ്ങളും ഉൾപ്പെടെ ഒമ്പത് കൽപിതേതര കൃതികൾ എന്നിവ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉന്നത സാഹിത്യപുരസ്കാരങ്ങളഅയ ജ്ഞാനപീഠവും (1999-ൽ) സാഹിത്യ അക്കാദമി ഫെലോഷിപ്പും (2005-ൽ) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=നിർമൽ_വർമ&oldid=1693890" എന്ന താളിൽനിന്ന് ശേഖരിച്ചത്