എസ്.കെ. പൊറ്റെക്കാട്ട്
എസ്.കെ. പൊറ്റക്കാട് | |
---|---|
![]() എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണക്കായി പുറത്തിറക്കിയ സ്റ്റാമ്പ് | |
ജനനം | |
മരണം | ഓഗസ്റ്റ് 6, 1982 | (പ്രായം 69)
തൊഴിൽ |
|
പുരസ്കാരങ്ങൾ | ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം |
രചനാ സങ്കേതം |
|
പ്രധാന കൃതികൾ |
|
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982)[1]. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്[2].
ജീവചരിത്രം

കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമ
1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു.കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
ജനപ്രതിനിധി
1957ൽ തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്. സ്വതന്ത്ര സമര സേനാനി ആയിരുന്നു.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1962 | തലശ്ശേരി ലോക്‌സഭാമണ്ഡലം | എസ്.കെ. പൊറ്റെക്കാട് | സ്വതന്ത്രൻ (കമ്യൂണിസ്റ്റ്) | സുകുമാർ അഴീക്കോട് | കോൺഗ്രസ് |
1957 | തലശ്ശേരി ലോക്‌സഭാമണ്ഡലം | എം.കെ. ജിനചന്ദ്രൻ | കോൺഗ്രസ് | എസ്.കെ. പൊറ്റെക്കാട് | സ്വതന്ത്രൻ (കമ്യൂണിസ്റ്റ്) |
കുടുംബജീവിതം
ജയവല്ലിയായിരുന്നു പൊറ്റെക്കാട്ടിന്റെ ഭാര്യ. 1950-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് നാലുമക്കളുണ്ടായി - രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. 1980-ലുണ്ടായ ജയവല്ലിയുടെ മരണം പൊറ്റെക്കാട്ടിനെ തളർത്തി. കടുത്ത പ്രമേഹബാധിതൻ കൂടിയായിരുന്ന അദ്ദേഹം, മസ്തിഷ്കാഘാതത്തെത്തുടർന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. 69 വയസ്സായിരുന്നു . മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സാഹിത്യജീവിതം
കോഴിക്കോട് സാമൂതിരി കോളേജ് മാഗസിനിൽ വന്ന രാജനീതി എന്ന കഥയായിരുന്നു ആദ്യം പ്രസിദ്ധീകരിച്ച കഥ. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദു മുസ്ലിം മൈത്രി എന്ന കഥയും പുറത്തു വന്നു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. . 1939-ൽ ബോംബേയിൽ വച്ചാണ് ആദ്യത്തെ നോവൽ നാടൻപ്രേമം എഴുതുന്നത്. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു.1940ൽ മലബാറിലേക്കുള്ള തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു. ഒരു തെരുവിൻറെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിൻറെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണ സംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു.
നാടൻ പ്രേമം, മൂടുപടം,പുള്ളി മാൻ,ഞാവൽപ്പഴങ്ങൾ എന്നീ കൃതികൾ സിനിമയാക്കിയിട്ടുണ്ട്.
പ്രധാന കൃതികൾ
നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
നോവൽ
- 1937- വല്ലികാദേവി
- 1941- നാടൻ പ്രേമം
- 1945- പ്രേമശിക്ഷ
- 1948- മൂടുപടം
- 1948- വിഷകന്യക[3]
- 1959- കറാമ്പൂ
- 1960- ഒരു തെരുവിന്റെ കഥ
- 1971- ഒരു ദേശത്തിന്റെ കഥ[4]
- 1974- കുരുമുളക്
- 1979- കബീന
- നോർത്ത് അവന്യൂ[5]
ചെറുകഥകൾ
- 1944 - ചന്ദ്രകാന്തം[6]
- 1944 - മണിമാളിക
- 1945 - രാജമല്ലി
- 1945- നിശാഗന്ധി
- 1945 - പുള്ളിമാൻ
- 1945 - മേഘമാല
- 1946- ജലതരംഗം
- 1946 - വൈജയന്തി
- 1947- പൌർണ്ണമി
- 1947- ഇന്ദ്രനീലം
- 1948- ഹിമവാഹിനി
- 1949- പ്രേതഭൂമി
- 1949- രംഗമണ്ഡപം
- 1952- യവനികയ്ക്കു പിന്നിൽ
- 1954- കള്ളിപ്പൂക്കൾ
- 1954- വനകൗമുദി
- 1955- കനകാംബരം
- 1960- അന്തർവാഹിനി
- 1962- എഴിലംപാല
- 1967- തെരഞ്ഞെടുത്ത കഥകൾ
- 1968- വൃന്ദാവനം
- 1970 - കാട്ടുചെമ്പകം
- ഒട്ടകം
- അന്തകന്റെ തോട്ടി
- നദീതീരത്തിൽ
- കടവുതോണി
- മെയിൽ റണ്ണർ
- രഹസ്യം
- മലയാളത്തിന്റെ ചോര
- ജയിൽ
യാത്രാവിവരണം
- 1947- കാഷ്മിർ
- 1949- യാത്രാസ്മരണകൾ
- 1951- കാപ്പിരികളുടെ നാട്ടിൽ
- 1954- സിംഹഭൂമി
- 1954- നൈൽ ഡയറി
- 1954- മലയ നാടുകളിൽ
- 1955- ഇന്നത്തെ യൂറോപ്പ്
- 1955- ഇന്തൊനേഷ്യൻ ഡയറി
- 1955- സോവിയറ്റ് ഡയറി
- 1956- പാതിരാസൂര്യന്റെ നാട്ടിൽ
- 1958- ബാലിദ്വീപ്
- 1960- ബൊഹീമ്യൻ ചിത്രങ്ങൾ
- 1967- ഹിമാലയസാമ്രാജ്യത്തിൽ
- 1969- നേപ്പാൾ യാത്ര
- 1960- ലണ്ടൻ നോട്ട്ബുക്ക്
- 1974- കയ്റോ കത്തുകൾ
- 1977- ക്ലിയോപാട്രയുടെ നാട്ടിൽ
- 1976- ആഫ്രിക്ക
- 1977- യൂറോപ്പ്
- 1977- ഏഷ്യ
അദ്ദേഹത്തിന്റെ യാത്രാവിവരണലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു. പര്യടനം എന്ന പേരിൽ പൊറ്റെക്കാട്ടിന്റെ അപ്രകാശിത ഡയറിക്കുറിപ്പുകളുടെ സമാഹാരം മാതൃഭൂമി ബുക്സ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു[7].
- യാത്രാവിവരണം: നൈൽഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടിൽ, ബാലിദ്വീപ്, ലണ്ടൻ നോട്ട് ബുക്ക്, സഞ്ചാരസാഹിത്യം (ഭാഗം ഒന്നും രണ്ടും), സിംഹഭൂമി
- കവിതാ സമാഹാരം: പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പി
- സഞ്ചാരിയുടെ ഗീതങ്ങൾ
ആത്മകഥ
- എന്റെ വഴിയമ്പലങ്ങൾ.
നർമ്മലേഖനങ്ങൾ
- പൊന്തക്കാടുകൾ
- ഗദ്യമേഖല
വിവർത്തനങ്ങൾ
എസ് കെ പൊറ്റേക്കാടിൻറെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ളീഷ് റഷ്യൻ ഇറ്റാലിയൻ ജർമ്മൻ എന്നീ വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദേശത്തിൻറെ കഥ എന്ന നോവലിൻറെ ഇംഗ്ളീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ Orient Black Swan പുറത്തിറക്കിയിട്ടുണ്ട്.ശ്രീദേവി കെ നായർ, രാധിക പി മേനോൻ എന്നിവരാണ് വിവർത്തനം നടത്തിയിരിക്കുന്നത്.[8] ചില ചെറു കഥകളുടെ വിവർത്തനം The story of the time piece എന്ന പേരിൽ നിയോഗി ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.[9]അദ്ദേഹത്തിൻറെ അമ്പതോളം കൃതികൾ സുബ്ബയ്യ രാജശേഖർ ( സുര) തമിഴിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.[10]
പ്രധാന പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ[11]
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്-ഒരു ദേശത്തിന്റെ കഥ
- ജ്ഞാനപീഠ പുരസ്കാരം[12]
- കോഴിക്കോട് സർവകലാശാല 1982ൽ അദ്ദേഹത്തിന് ഡിലിറ്റ് ബിരുദം നൽകി
- 2003 ൽ ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി.
അവലംബം
- ↑ "കഥ പറയുന്ന മാന്ത്രികൻ - ലേഖനം" (PDF). മലയാളം വാരിക. 2013 മാർച്ച് 15. ശേഖരിച്ചത് 2013 ജൂൺ 10. Check date values in:
|accessdate=
and|date=
(help) - ↑ http://www.prd.kerala.gov.in/awardsmain.htm
- ↑ "വിഷകന്യക:അധിനിവേശത്തിന്റെ പുനർവ്യാഖ്യാനം - ലേഖനം" (PDF). മലയാളം വാരിക. 2013 മാർച്ച് 15. ശേഖരിച്ചത് 2013 ജൂൺ 10. Check date values in:
|accessdate=
and|date=
(help) - ↑ "തെരുവിൽ ഒരു ലോക നാടകവേദി - ലേഖനം" (PDF). മലയാളം വാരിക. 2013 മാർച്ച് 15. ശേഖരിച്ചത് 2013 ജൂൺ 10. Check date values in:
|accessdate=
and|date=
(help) - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 787. 2013 മാർച്ച് 25. ശേഖരിച്ചത് 2013 മെയ് 21. Check date values in:
|accessdate=
and|date=
(help) - ↑ http://www.dcbooks.com/blog/tag/complete-works/
- ↑ "ആത്മപുസ്തകത്താളിലെ വിരൽമുദ്രകൾ - ലേഖനം" (PDF). മലയാളം വാരിക. 2013 മാർച്ച് 15. ശേഖരിച്ചത് 2013 ജൂൺ 10. Check date values in:
|accessdate=
and|date=
(help) - ↑ https://www.dailypioneer.com/2013/sunday-edition/window-to-outside-world.html. Missing or empty
|title=
(help) - ↑ "The story of the time piece".
- ↑ https://www.newindianexpress.com/cities/chennai/2013/apr/08/pottekkatt-was-a-born-writer-466033.html. Missing or empty
|title=
(help) - ↑ http://www.skpottekkatt.org/client.php?main=28
- ↑ പ്രശസ്തരായ സാഹിത്യകാരന്മാർ ( ഡോ.കെ.രവീന്ദ്രൻ നായർ)
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ S. K. Pottekkatt എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- CS1 errors: missing title
- CS1 errors: bare URL
- ജ്ഞാനപീഠം നേടിയ മലയാള സാഹിത്യകാരന്മാർ
- ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
- മലയാള സഞ്ചാരസാഹിത്യകാരന്മാർ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- 1913-ൽ ജനിച്ചവർ
- 1982-ൽ മരിച്ചവർ
- മാർച്ച് 14-ന് ജനിച്ചവർ
- ഓഗസ്റ്റ് 6-ന് മരിച്ചവർ
- മലയാള കഥാകൃത്തുക്കൾ
- മലയാളം നോവലെഴുത്തുകാർ
- കോഴിക്കോട് ജില്ലയിൽ ജനിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- മൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യൻ നോവലെഴുത്തുകാർ
- അപൂർണ്ണ ജീവചരിത്രങ്ങൾ