ഇടശ്ശേരി ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇടശ്ശേരി ഗോവിന്ദൻ നായർ
ഇടശ്ശേരി ഗോവിന്ദൻ നായർ.jpg
ഇടശ്ശേരി ഗോവിന്ദൻ നായർ
ജനനം1906 ഡിസംബർ 23
മരണം1974 ഒക്ടോബർ 16
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കവിയും നാടകകൃത്തും

മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.

ജീവിതരേഖ

ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ പി.കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ മരിച്ചു.

കവിതകൾ

  • അളകാവലി(1940)
  • പുത്തൻ കലവും അരിവാളും (1951)
  • കാവിലെപ്പാട്ട്‌ (1966)
  • പൂതപ്പാട്ട്‌
  • കുറ്റിപ്പുറം പാലം
  • കറുത്ത ചെട്ടിച്ചികൾ
  • വായാടി
  • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
  • ഒരു പിടി നെല്ലിക്ക (1968)
  • അന്തിത്തിരി (1977)
  • അമ്പാടിയിലേക്കു വീണ്ടും
  • ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
  • തൊടിയിൽ പടരാത്ത മുല്ല
  • ഇസ്ലാമിലെ വന്മല
  • നെല്ലുകുത്തുകാരി പാറുവിന്റെ കഥ
  • കൊച്ചനുജൻ
  • ലഘുഗാനങ്ങൾ (1954)
  • ത്രിവിക്രമനു മുന്നിൽ
  • കുങ്കുമപ്രഭാതം
  • അന്തിത്തിരി

നാടകം

  • നൂലുമാല (1947)
  • കൂട്ടുകൃഷി (1950)
  • കളിയും ചിരിയും (1954)
  • എണ്ണിച്ചുട്ട അപ്പം (1957)
  • ചാലിയത്തി (1960)
  • 'ഇടശ്ശേരിയുടെ നാടകങ്ങൾ' (2001)

പുരസ്കാരങ്ങൾ

ഇടശ്ശേരി പുരസ്കാരം

ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 20,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് ഇടശ്ശേരി പുരസ്കാരം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഇടശ്ശേരി_ഗോവിന്ദൻ_നായർ&oldid=3372545" എന്ന താളിൽനിന്ന് ശേഖരിച്ചത്