സച്ചിദാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോയമ്പറമ്പത്ത് സച്ചിദാനന്ദൻ
Satchidanandan2@Kollam 2022.jpg
Occupationപ്രൊഫസർ, ഇന്ദിരാഗാന്ധി ഓപ്പൺ യൂനിവെർസിറ്റി.
Nationalityഇന്ത്യൻ
Genreകവി, നിരൂപകൻ, തർജ്ജമ പഠനം
Notable awardsകേരള സാഹിത്യ അക്കാദമി പുരസ്കാരം
Signature

മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം:[മേയ് 28], 1946 - ). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നുവെച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു.

കാക്കനാടൻ അനുസ്മരണം 2022

ജീവിത രേഖ[തിരുത്തുക]

1946മേയ്‌ 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ[1] തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989[2], 1998[3]2000[4], 2009,2012[5] വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി..1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയും ആയി പ്രവത്തിക്കുന്നു

സച്ചിദാനന്ദൻ

പുരസ്കാരങ്ങൾ[തിരുത്തുക]

 1. കേരള സാഹിത്യ അക്കാദമിയുടെ ലേഖനങ്ങൾക്കുള്ള സി ബി കുമാർ അവാർഡ് , 1984
 2. ഇന്ത്യൻ യൂത്ത് അസോസിയേഷന്റെ (കേരളം) മികച്ച പൊതു നിരീക്ഷകനുള്ള പുരസ്കാരം, 1986
 3. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം , 1989
 4. കവിതാ പരിഭാഷക്കുള്ള മദ്ധ്യപ്രദേശ് ഗവണ്മെന്റിന്റെ ശ്രീകാന്ത് വർമ ഫെല്ലോഷിപ്പ് , 1990
 5. സമഗ്ര സംഭാവനക്കുള്ള ഒമാൻ കൾചറൽ സെന്ററിന്റെ പുരസ്കാരം , 1993
 6. മഹാകവി ഉള്ളൂർ പുരസ്കാരം , 1996
 7. മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം, 1997
 8. കവിതക്കുള്ള ഭാരതീയ ഭാഷാ പരിഷദ് സംവത്സർ പുരസ്കാരം , കൊൽക്കൊത്ത , 1998
 9. നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം , 1999
 10. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് , 1999
 11. കവിതക്കുള്ള ഗാനകൃഷ്ടി പുരസ്കാർ , കൊൽക്കൊത്ത , 2000
 12. കുമാരനാശാൻ പുരസ്കാരം , ചെന്നൈ , 2000
 13. ഓടക്കുഴൽ പുരസ്കാരം , 2001
 14. യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2001
 15. സാഹിത്യത്തിലൂടെ മാനവ സേവനം ചെയ്യുന്നതിനുള്ള കേരള സർക്കാറിന്റെ മാനവീയം കൾച്ചറൽ മിഷൻ പുരസ്കാരം, 2001
 16. സമഗ്ര സംഭാവനക്കുള്ള ബഹറിൻ കേരളീയ സമാജം പുരസ്കാരം , 2002
 17. കവിതക്കുള്ള ഗംഗാധർ മെഹർ ദേശീയ പുരസ്കാരം, സാമ്പൽപൂർ സർവകലാശാല , ഒറീസ , 2002
 18. കവിതക്കുള്ള പന്തളം കേരളവർമ പുരസ്കാരം , 2005
 19. ബാപ്പുറെഡ്ഡി ദേശീയ സാഹിത്യ പുരസ്കാരം, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, 2005
 20. വയലാർ അവാർഡ്, 2005
 21. സൗഹൃദ പുരസ്കാരം, പോളണ്ട് ഗവണ്മെന്റ്, 2005
 22. സാഹിത്യശ്രീ, ഹിന്ദി സമ്മേളൻ, ഡെൽഹി, 2006
 23. നൈറ്റ്‌ഹുഡ് ഓഫ് ദി ഓർഡർ ഓഫ് മെരിറ്റ്, ഇറ്റാലിയൻ ഗവണ്മെന്റ്, 2006
 24. ശ്രീ കേരള വർമ്മ സാഹിത്യ പുരസ്കാരം, 2006
 25. കെ കുട്ടികൃഷ്ണൻ സ്മാരക കവിതാ പുരസ്കാരം, 2007
 26. സമഗ്ര സംഭാവനക്കുള്ള സുബ്രഹ്മണ്യ ഷേണായ് സ്മാരക പുരസ്കാരം, 2008
 27. കടമ്മിനിട്ട രാമകൃഷ്ണൻ സ്മാരക പുരസ്കാരം, 2009
 28. പദ്മപ്രഭാ പുരസ്കാരം, 2009
 29. പരിഭാഷക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, 2009
 30. കേരള സാഹിത്യ അക്കാദമി ഫേല്ലോഷിപ്പ്, 2010
 31. കുസുമരാജ് ദേശീയ പുരസ്കാരം, 2011
 32. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2012
 33. കുവെമ്പു ദേശീയ പുരസ്കാരം [6]
 34. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം 2019 october
 35. എസ്.എസ്.എഫ് സാഹിത്യോത്സവ് അവാർഡ് 2019


നിരസിച്ച അവാർഡുകൾ[തിരുത്തുക]

 1. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് - ഇന്ത്യയിൽ വർഗ്ഗീയത ശക്തമായിട്ടും മോദിയുടെ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്ന കാരണത്താലാണ് പ്രസ്തുത സ്ഥാനം രാജി വെച്ചത്. [7]

കൃതികൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

 • എഴുത്തച്ഛനെഴുതുമ്പോൾ
 • സച്ചിദാനന്ദന്റെ കവിതകൾ
 • ദേശാടനം
 • ഇവനെക്കൂടി
 • കയറ്റം
 • സാക്ഷ്യങ്ങൾ
 • അപൂർണ്ണം
 • വിക്ക്
 • മറന്നു വച്ച വസ്തുക്കൾ
 • വീടുമാറ്റം
 • മലയാളം
 • കവിബുദ്ധൻ
 • സംഭാഷണത്തിനൊരു ശ്രമം
 • അഞ്ചു സൂര്യൻ
 • പീഡനകാലം
 • വേനൽ മഴ തുടങ്ങി ഇരുപത് കവിതാ സമാഹാരങ്ങൾ

കൂടാതെ, 1965 മുതൽ 2005 വരെ എഴുതിയ (തെരഞ്ഞെടുത്ത) കവിതകൾ "അകം", "മൊഴി" എന്നിങ്ങനെ രണ്ട് സമാഹാരങ്ങളായി ഡി. സി. ബുക്സ് 2006ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവർത്തന കവിതാ സമാഹാരങ്ങൾ[തിരുത്തുക]

നാടകങ്ങൾ[തിരുത്തുക]

യാത്രാവിവരണങ്ങൾ[തിരുത്തുക]

പഠനങ്ങൾ[തിരുത്തുക]

 • കവിതയും ജനതയും
 • അന്വേഷണങ്ങൾ
 • പാബ്ലോ നെരൂദാ

ലേഖനസമാഹാരങ്ങൾ[തിരുത്തുക]

 • കുരുക്ഷേത്രം
 • സംവാദങ്ങൾ സമീപനങ്ങൾ
 • സംസ്‌കാരത്തിന്റെ രാഷ്ട്രീയം
 • വീണ്ടുവിചാരങ്ങൾ
 • മാർക്‌സിയൻ സൗന്ദര്യ ശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ച് ലേഖന സമാഹാരങ്ങൾ

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സച്ചിദാനന്ദൻ&oldid=3734101" എന്ന താളിൽനിന്ന് ശേഖരിച്ചത്