ആറ്റൂർ രവിവർമ്മ
Attoor Ravi Varma | |
---|---|
![]() | |
ജനനം | |
മരണം | 26 ജൂലൈ 2019 | (പ്രായം 88)
ദേശീയത | Indian |
പുരസ്കാരങ്ങൾ |
|
രചനാ സങ്കേതം | Poetry, translation |
മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1]
2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു[2].
ജീവിതരേഖ[തിരുത്തുക]
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം കുടുംബസമേതം തൃശ്ശൂരിൽ ആയിരുന്നു താമസം.
അമേരിക്ക,യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
2019 ജൂലൈ 26 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3]
കവിതകൾ[തിരുത്തുക]
തമിഴിൽ നിന്നുമുള്ള വിവർത്തനങ്ങൾ[തിരുത്തുക]
- ജെ.ജെ ചില കുറിപ്പുകൾ (നോവൽ , സുന്ദര രാമസ്വാമി)
- ഒരു പുളിമരത്തിന്റെ കഥ (നോവൽ , സുന്ദര രാമസ്വാമി)
- രണ്ടാം യാമങ്ങളുടെ കഥ ( നോവൽ , സെൽമ)
- നാളെ മറ്റൊരു നാൾ മാത്രം (നോവൽ , ജി.നാഗരാജൻ )
- പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകൾ )
- ഭക്തികാവ്യം ( നായനാർമാരുടെയും ആഴ്വാർമാരുടെയും വിവർത്തനങ്ങൾ )
എഡിറ്റു ചെയ്ത പുസ്തകങ്ങൾ[തിരുത്തുക]
- പുതുമൊഴി വഴികൾ (യുവ കവികളുടെ കവിതകൾ )
പുരസ്കാരങ്ങൾ[തിരുത്തുക]
- മഹാകവി പന്തളം കേരള വർമ പുരസ്കാരം
- ഓളപ്പമ്മാണ പുരസ്കാരം
- എഴുത്തച്ഛൻ പുരസ്കാരം (2012)[4]
- പ്രേംജി പുരസ്കാരം (2008) [5]
- കേരള സാഹിത്യ അക്കാദമി അവാർഡ്[6][7] ,c,,, mdlmmkl,kn
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- ഉള്ളൂർ അവാർഡ് (2015)
- ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം
- പി.കുഞ്ഞിരാമൻ നായർ പുരസ്കാരം
- കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും വിവർത്തനത്തിനുള്ള പുരസ്കാരങ്ങൾ
- ഇ.കെ.ദിവാകരൻ പോറ്റി പുരസ്കാരം
അവലംബം[തിരുത്തുക]
- ↑ "നിനച്ചിരിക്കാതെ കിട്ടിയ പിറന്നാൾ സമ്മാനം". മംഗളം. ശേഖരിച്ചത് 3 മാർച്ച് 2015. Check date values in:
|accessdate=
(help) - ↑ "അക്കാദമിയുടെ വിശിഷ്ടാംഗത്വം" (PDF). കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 27 ജനുവരി 2020. Check date values in:
|accessdate=
(help) - ↑ "കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു". dcbooks. ശേഖരിച്ചത് 2 നവംബർ 2019. Check date values in:
|accessdate=
(help) - ↑ "ആറ്റൂർ രവിവർമയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത് 22 നവംബർ 2012. Check date values in:
|accessdate=
(help) - ↑ "പ്രേംജി പുരസ്‌കാരം ആറ്റൂർ രവിവർമ്മക്ക്". മാതൃഭൂമി. ശേഖരിച്ചത് നവംബർ 11, 2008. Check date values in:
|accessdate=
(help) - ↑ http .com/books/awards.php?award=19
- ↑ സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
[[വർഗ്ഗം:1930-ൽ ജനിച്ചു. മരണം 2019 ജൂലൈ 26
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഡിസംബർ 27-ന് ജനിച്ചവർ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- മലയാളകവികൾ
- മലയാളം വിവർത്തകർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ഉള്ളൂർ അവാർഡ് ലഭിച്ചവർ
- ഇന്ത്യൻ എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ