വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
മലയാളത്തിലെ പ്രശസ്തനായ കവിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്. ലാളിത്യവും പ്രസാദാത്മകതയുമാണു് വെണ്ണിക്കുളത്തിന്റെ കവിതകളുടെ സവിശേഷത.
ജനനം, ബാല്യം
[തിരുത്തുക]തിരുവിതംകൂറിലെ കൊല്ലം വെണ്ണിക്കുളം ദേശത്ത് (ഇപ്പോഴത്തെ പത്തനംതിട്ട ജില്ല) ചെറുകാട്ടുമഠം വീട്ടിൽ 1902 മെയ് 10-നു ആണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനിച്ചത്. അച്ഛൻ പത്മനാഭക്കുറുപ്പ്. അമ്മ ലക്ഷ്മിക്കുട്ടിയമ്മ. അച്ഛൻ തന്നെയാണ് വെണ്ണിക്കുളത്തെ ബാല്യത്തിൽ പഠിപ്പിച്ചത്. സംസ്കൃതപഠനത്തിനു ശേഷം മലയാളപാഠശാലയിൽ ചേർന്നു. എഴുത്തച്ഛന്റെയും വെണ്മണിമാരുടെയും കുഞ്ചൻ നമ്പ്യാരുടെയും കൃതികൾ അദ്ദേഹം ബാല്യത്തിലേ വായിച്ചിരുന്നു.
1917-ൽ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി. ജോലിയിലിരിക്കേ മലയാളം മുഖ്യപരീക്ഷ ജയിച്ചു. 1918-ൽ വെണ്ണിക്കുളത്ത് കെ.സി. വർഗ്ഗീസ് മാപ്പിള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം അദ്ധ്യാപകനായി ചേർന്നു.
1932-ൽ മേപ്രാൽ മങ്ങാട്ടുവീട്ടിൽ മാധവിപ്പിള്ളയെ വിവാഹം ചെയ്തു. 1949-ൽ തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ജോലി ലഭിച്ചു. ഭാഷാ ത്രൈമാസികത്തിന്റെ പത്രാധിപരായും ജോലി ചെയ്തിട്ടുണ്ട്.
മരണം
[തിരുത്തുക]1980 ഓഗസ്റ്റ് 29-നു അദ്ദേഹം അന്തരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി അവാർഡ് - 1966 (മാണിക്യവീണ എന്ന കൃതിക്ക്)
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1974 (കാമസുരഭി എന്ന കൃതിക്ക്)
- ഓടക്കുഴൽ അവാർഡ് - 1969 (തുളസീദാസ രാമായണം)
വെണ്ണിക്കുളത്തിന്റെ കൃതികൾ
[തിരുത്തുക]കവിതകൾ
[തിരുത്തുക]- അമൃതാഭിഷേകം[1]
- കദളീവനം[1]
- കേരളശ്രീ[1]
- ജഗത്സമക്ഷം[1]
- പുഷ്പവൃഷ്ടി[1]
- പൊന്നമ്പലമേട്
- ഭർതൃപരിത്യക്തയായ ശകുന്തള
- മാണിക്യവീണ[1]
- മാനസപുത്രി[1]
- രോഗിണി
- വസന്തോത്സവം
- വെളിച്ചത്തിന്റെ അമ്മ[1]
- വെള്ളിത്താലം[1]
- സരോവരം[1]
- സൗന്ദര്യപൂജ[1]
- കാമസുരഭി[1]
- മണിവിളക്ക്[1]
- സ്വർണ്ണസന്ധ്യ[1]
- തീർത്ഥധാര
- കലയുടെ കണ്ണിൽ[1]
- ആരമ്മേ ഗാന്ധി?
നാടകം
[തിരുത്തുക]- കാളിദാസന്റെ കണ്മണി
- പ്രിയംവദ
നോവലുകൾ
[തിരുത്തുക]- നീലജലത്തിലെ പത്മം
- വിജയരുദ്രൻ
ജീവചരിത്രം
[തിരുത്തുക]- പുണ്യപുരുഷൻ
- വഞ്ചിരാജേശ്വരി
- ആത്മകഥ
- ആത്മരേഖ (ആത്മകഥ)
ബാലസാഹിത്യം
[തിരുത്തുക]- കഥാനക്ഷത്രങ്ങൾ[1]
- സിംഹമല്ലൻ
- ഭാരത കഥകൾ
നാടോടിക്കഥ
[തിരുത്തുക]- തച്ചോളി ഒതേനൻ[1]
നിഘണ്ടു
[തിരുത്തുക]- കൈരളീകോശം[1]
വിവർത്തനം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]വെബ് ലോകം (ഉള്ളടക്കം യുണികോഡല്ല) Archived 2007-01-03 at the Wayback Machine.