എൻ.വി. കൃഷ്ണവാരിയർ
എൻ.വി. കൃഷ്ണവാരിയർ | |
---|---|
![]() | |
ജനനം | 1916 മേയ് 13 |
മരണം | 1989 ഒക്റ്റോബർ 12 |
ദേശീയത | ![]() |
തൊഴിൽ | പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം, ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ |
മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
1916 മെയ് 13-ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ് എൻ.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛൻ: അച്യുത വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി[1]. വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു[2]. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. . ആദ്യ കവിതാസമാഹാരമായ "നീണ്ടകവിതകൾ" 1948 ൽ പ്രസിദ്ധീകരിച്ചു. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. 1989 ഒക്ടോബർ 12 ന് കൃഷ്ണവാരിയർ അന്തരിച്ചു[3].
വിവിധസമിതികളിലെ അംഗത്വം[തിരുത്തുക]
- മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ
- കേരള സാഹിത്യ അക്കാദമി അംഗം
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗം
- സമസ്തകേരള സാഹിത്യപരിഷത്ത് അധ്യക്ഷൻ
- ജ്ഞാനപീഠം പുരസ്കാര നിർണ്ണയ കമ്മിറ്റിയുടെ മലയാളം ഉപദേശകസമിതി കൺവീനർ
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ട്രഷറർ
- കേരള പത്രപ്രവർത്തക യൂനിയൻ അധ്യക്ഷൻ
- നാഷണൽ ബുക് കൗൺസിൽ അംഗം
- കേരള ഗ്രന്ഥശാലാ സംഘം പ്രവർത്തക സമിതി അംഗം
- മലയാളം ലക്സിക്കൻ എഡിറ്റോറിയൽ കമ്മിറ്റി അംഗം
- കലാമണ്ഡലം പാഠോപദേശകസമിതി അംഗം
- സംസ്കൃത കമ്മറ്റി (കേരള സർക്കാർ)ചെയർമാൻ
- തിരുവിതാംകൂർ സർവകലാശാലാ സെനെറ്റ് മെംബർ
- കേരള സർവകലാശാലാ സെനെറ്റ് മെംബർ
- കേന്ദ്ര ഗവണ്മെന്റിന്റെ എമിരിറ്റസ് ഫെലോ
- കേരള സർവകലാശാലാ ബി ഒ എസ് അംഗം
- വിവിധ അക്കാദമിക് കൗൺസിലുകളിൽ അംഗത്വം
കവിതകൾ[തിരുത്തുക]
- എൻ വിയുടെ കവിതകൾ(സമ്പൂർണ്ണ സമാഹാരം)
- അകം കവിതകൾ
- അക്ഷരം പഠിക്കുവിൻ
- എൻ വിയുടെ കൃതികൾ
- കാവ്യകൗതുകം
- കാളിദാസന്റെ സിംഹാസനം
- നീണ്ടകവിതകൾ
- കുറേക്കൂടി നീണ്ട കവിതകൾ
- കൊച്ചുതൊമ്മൻ
- പുഴകൾ
- രക്തസാക്ഷി
- തീവണ്ടിയിലെ പാട്ട്
- വിദ്യാപതി
- ഗാന്ധിയും ഗോഡ്‌സേയും
- ചാട്ടവാർ
- ചിത്രാംഗദ (ആട്ടക്കഥ)
- ബുദ്ധചരിതം(ആട്ടക്കഥ)
- വെള്ളപ്പൊക്കം
ലേഖനങ്ങൾ,പഠനങ്ങൾ, പ്രബന്ധങ്ങൾ[തിരുത്തുക]
- എൻ വിയുടെ ഗവേഷണ പ്രബന്ധങ്ങൾ
- എൻ വിയുടെ സാഹിത്യ വിമർശനം
- വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം)
- വെല്ലുവിളികൾ പ്രതികരണങ്ങൾ
- മനനങ്ങൾ നിഗമനങ്ങൾ
- വീക്ഷണങ്ങൾ വിമർശങ്ങൾ
- അന്വേഷണങ്ങൾ,കണ്ടെത്തലുകൾ
- ആദരാഞ്ജലികൾ
- പരിപ്രേക്ഷ്യം
- പ്രശ്നങ്ങൾ,പഠനങ്ങൾ
- ഭൂമിയുടെ രസതന്ത്രം
- മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ
- വിചിന്തനങ്ങൾ വിശദീകരണങ്ങൾ
- വ്യക്തിചിത്രങ്ങൾ
- സമസ്യകൾ സമാധാനങ്ങൾ
- സമാകലനം
- സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകൾ
- സ്മൃതിചിത്രങ്ങൾ
- ഹൃദയത്തിന്റെ വാതായനങ്ങൾ
- A History of Malayalam (English
യാത്രാവിവരണം[തിരുത്തുക]
- അമേരിക്കയിലൂടെ
- ഉണരുന്ന ഉത്തരേന്ത്യ
- പുതിയ ചിന്ത സോവിയറ്റ് യൂണിയനിൽ
നാടകങ്ങൾ[തിരുത്തുക]
- അസതി
- എൻ വിയുടെ നാടകങ്ങൾ
- വാസ്ഗോഡിഗാമയും മറ്റ് മൂന്നു നാടകങ്ങളും
- വീരരവിവർമ്മ ചക്രവർത്തി
ബാലസാഹിത്യം[തിരുത്തുക]
- ജാലവിദ്യ
- ലേഖനകല
വിവർത്തനങ്ങൾ[തിരുത്തുക]
- ഏഴു ജർമ്മൻ കഥകൾ
- ഗാന്ധിയുടെ വിദ്യാർത്ഥി ജീവിതം
- ദേവദാസൻ
- മന്ത്രവിദ്യ
- സുമതി