കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
സ്ഥാപിച്ചത് 1968, മാർച്ച് 11
Director എം.ആർ. തമ്പാൻ
സ്ഥാനം നളന്ദ , തിരുവനന്തപുരം, കേരളം , ഇന്ത്യ
വെബ്സൈറ്റ് http://www.keralabhashainstitute.org

മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാന-സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രചാരണം നൽകുന്നതിനായി കേരളസർക്കാർ 1968 സെപ്റ്റംബർ 16-നു് ആരംഭിച്ച പ്രസ്ഥാനമാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരത്തു് നളന്ദയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ മുഖ്യ പ്രവർത്തനമായി നടക്കുന്നതു് കലാശാലകൾക്കു വേണ്ടിയുള്ള പാഠപുസ്തകങ്ങളുടെ പ്രസാധനം ആണ്. ഇതിന്റെ പ്രാദേശിക കേന്ദ്രം കോഴിക്കോട് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ഭാഷാ-പരിഭാഷാ സെമിനാറുകൾ, പദകോശ നിർമ്മാണം, നിഘണ്ടുക്കളുടെ നിർമ്മാണം, അന്താരാഷ്ട്ര പുസ്തകോത്സവം എന്നിവയും നടത്തപ്പെടുന്നു.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • വിജ്ഞാനകൈരളി മാസിക.
  • വിജ്ഞാനപോഷിണി - അർദ്ധവാർഷിക പ്രസിദ്ധീകരണം.