എം. മുകുന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. മുകുന്ദൻ
M mukundan.jpg
എം.മുകുന്ദൻ
ജനനം (1942-09-10) 10 സെപ്റ്റംബർ 1942 (വയസ്സ് 73)
മയ്യഴി, ഇന്ത്യ
ദേശീയത  ഇന്ത്യ
തൊഴിൽ സാഹിത്യകാരൻ, നയതന്ത്ര ഉദ്യോഗസ്ഥൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്
രചനാകാലം 1961 - ഇതുവരെ
പ്രധാന കൃതികൾ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , "പ്രവാസം" , "ആവിലായിലെ സൂര്യോദയം"

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യജീവിതം[തിരുത്തുക]

Mukundan.jpg

കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന മയ്യഴിയിൽ 1942 സെപ്റ്റംബർ 10-നു ജനിച്ചു.

പ്രത്യേകതകൾ[തിരുത്തുക]

മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

ജീവചരിത്രം[തിരുത്തുക]

തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. വി.എസ്.അച്ചുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണു് എന്നു് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞതു് വിവാദമായതിനാൽ എസ്.എം.എസ് വഴി രാജിക്കത്തു് അയച്ചുകൊടുത്തു. പിന്നീട് രാജി പിൻവലിച്ചു് അക്കാദമിയിൽ തുടർന്നു.

സാഹിത്യ സൃഷ്ടികൾ[തിരുത്തുക]

നോവൽ[തിരുത്തുക]

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

 • വീട് (1967)
 • നദിയും തോണിയും (1969)
 • വേശ്യകളേ നിങ്ങൾക്കൊരമ്പലം (1971)
 • അഞ്ചര വയസ്സുള്ള കുട്ടി (1978)
 • ഹൃദയവതിയായ ഒരു പെൺകുട്ടി
 • തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985)
 • തേവിടിശ്ശിക്കിളി (1988)
 • കള്ളനും പോലീസും (1990)
 • കണ്ണാടിയുടെ കാഴ്ച (1995)
 • മുകുന്ദന്റെ കഥകൾ
 • റഷ്യ
 • പാവാടയും ബിക്കിനിയും
 • നഗരവും സ്ത്രീയും

പഠനം[തിരുത്തുക]

 • എന്താണ്‌ ആധുനികത (1976)

പുരസ്കാരങ്ങൾ[തിരുത്തുക]

മുകുന്ദന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ[തിരുത്തുക]

 • 1999. On the Banks of the Mayyazhi. Trans. Gita Krishnankutty. Chennai: Manas.
 • 2002. Sur les rives du fleuve Mahé. Trans. Sophie Bastide-Foltz. Actes Sud.
 • 2002. God's Mischief. Trans. Prema Jayakumar. Delhi: Penguin.
 • 2004. Adityan, Radha, and Others. Trans. C Gopinathan Pillai. New Delhi: Sahitya Akademi.
 • 2005. The Train that Had Wings: Selected Short Stories of M. Mukundan. trans. Donald R. Davis, Jr. Ann Arbor: University of Michigan Press.
 • 2006. Kesavan's Lamentations. Trans. A.J. Thomas. New Delhi: Rupa.
 • 2007. Nrittam: a Malayalam Novel. Trans. Mary Thundyil Mathew. Lewiston: Edwin Mellen.

ചിത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ M. Mukundan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=എം._മുകുന്ദൻ&oldid=2226670" എന്ന താളിൽനിന്നു ശേഖരിച്ചത്