പെരുങ്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുളക്കട, മൈലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഗ്രാമമാണ് പെരുംകുളം. നെടുങ്കേണി എന്നാണ് പെരുംകുളം എന്ന വാക്കിൻറെ അർത്ഥം. നെടുങ്കേണി എന്നാൽ ജലസമ്പർക്കം ധാരാളം ഉള്ള സ്ഥലം.തൊട്ടടുത്തുകിടക്കുന്ന പൂവറ്റൂർ‍, പ്ലാമൂട് എന്നീ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന സ്ഥലമാണ് പെരുംകുളം. എന്നാൽ വയൽ പ്രദേശങ്ങൾ ധാരാളം ഉണ്ട്. സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. കുളങ്ങൾ പെരുകിയ നാട് എന്ന അർത്ഥത്തിലായിരിക്കണം പെരുംകുളംഎന്ന സ്ഥലപ്പേര് രൂപം കൊണ്ടത്.

"https://ml.wikipedia.org/w/index.php?title=പെരുങ്കുളം&oldid=3248354" എന്ന താളിൽനിന്ന് ശേഖരിച്ചത്