അഞ്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ചൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അഞ്ചൽ (വിവക്ഷകൾ) എന്ന താൾ കാണുക. അഞ്ചൽ (വിവക്ഷകൾ)
അഞ്ചൽ
Kerala locator map.svg
Red pog.svg
അഞ്ചൽ
8°55′45″N 76°55′05″E / 8.9292°N 76.9181°E / 8.9292; 76.9181
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 87,289(7 കി.മീ ചുറ്റളവിൽ)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691306
++91 0475
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
അഞ്ചൽ ബസ്സ് സ്റ്റാൻഡ്

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് അഞ്ചൽ. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌.

അഞ്ചൽക്കുളം[തിരുത്തുക]

അഞ്ചലിൽ നിന്നും ഏകദേശം 4 കി.മീ. ഉള്ളിൽ ഏറം ജംഗ്ഷനു സമീപത്തയിട്ടാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഇതു കുളമാണോ ചിറയാണോ എന്നൊരു തർക്കം നിലനിൽക്കുന്നുണ്ട്. സാധാരണ കുളങ്ങളേക്കാൾ വലുതും ചിറയേക്കാൾ ചെറുതും, രൂപം കൊണ്ട് തിരിച്ചറിയാൻ പറ്റാത്തതുമാണ്. കുളം എന്നത് വൃത്താകൃതിയിലും ചിറ എന്നത് ചതുരാകൃതിയിലും ആണ്. ഈ കുളത്തിന്റെ ആകൃതി ഇതുരണ്ടും അല്ലാത്തതിനാലാണ് പ്രസ്തുത സംശയം നിലനിൽക്കുന്നത്.

അഗസ്ത്യക്കോട് മുനി[തിരുത്തുക]

അഞ്ചലിൽ നിന്നും ഏകദേശം 1.5 കി.മീ. ഉള്ളിൽ , അഞ്ചലിൽ നിന്നും പുനലൂർ പോകുന്ന വഴിയിൽ മെയിൻ റോഡിൽ നിന്നും അല്പം അകത്തേക്ക് മാറി അഗസ്ത്യക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ ക്ഷേത്രത്തെ ക്കുറിച്ചാണ് രണ്ടാമത്തെ തർക്കം. ഈ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആണാണോ അതോ പെണ്ണാണോ എന്നത് ഇതുവരെയും കണ്ടെത്താൻ കഴിയാത്ത ഒരു സംഗതിയാണ്. എങ്കിലും ഇപ്പോഴും ഇവിടെ ശിവന്റെ ആരാധനയാണ് നടത്തപ്പെടുന്നത്. എല്ലാ വർഷവും ശിവരാത്രിക്ക് മറ്റെല്ലാ ശിവക്ഷേത്രങ്ങളിലെപ്പോലെ ഉത്സവം ആഘോഷിക്കുന്നു.

ഏറത്തെ അമ്പലം[തിരുത്തുക]

ഏറം ജംഗ്ഷനിൽ കാണപ്പെടുന്ന ക്ഷേത്രം വയലിനു നടുവിലായ് മൺതിട്ടയിൽ ചുറ്റുമതിലോട് കൂടി കാണപ്പെടുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തെ വയലിൽ തേവർ എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പാർത്ഥസാരഥിയാണ്.

വടമൺ കാഞ്ഞിരം[തിരുത്തുക]

ഏറത്തുനിന്നും ഏകദേശം 1.5 കി. മീ. കിഴക്കുമാറി വടമൺ സ്ഥിതിചെയ്യുന്നു. ഈ കാഞ്ഞിരം സ്ഥിതിചെയ്യുന്നത് വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്താണ്. ഈ ക്ഷേത്രക്കുളത്തിന്റെ കരയിൽ നിൽക്കുന്ന കാഞ്ഞിരത്തിൽ ഒരു ശിഖരത്തിന്റെ ഇലകളും കായ്കളും മധുരമുള്ളതാണ്.ഈ ശിഖരം ഏതാണെന്ന് ഇതുവരെയും ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പലർക്കും മധുരമുള്ള ഇലകളും കായ്കളും ലഭിച്ചിട്ടുണ്ട്.

അഞ്ചൽ കന്നുകാലിചന്ത[തിരുത്തുക]

രാജഭരണത്തിന്റെ തകർച്ചയ്ക്കുശേഷം അഞ്ചൽ പ്രദേശത്തിന്റെ പ്രധാന കേന്ദ്രം അഞ്ചൽ ചന്തമുക്കിലായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്നതാണ് അഞ്ചൽ കന്നുകാലിച്ചന്ത. അഞ്ചലിനെക്കുറിച്ച് പുറംനാടുകളിൽ അറിയപ്പെട്ടിരുന്നത് കന്നുകാലിച്ചന്തയുടെ പേരിലായിരുന്നു. എല്ലാ മലയാള മാസവും 15-നും 30-നും ആണ് കന്നുകാലിച്ചന്ത കൂടുന്നത്. തമിഴ്നാട്ടിലെ മധുര, കടമല, മാനാപുരം, പുളിയറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ ഇവിടെ കന്നുകാലികളെ കച്ചവടത്തിന് കോണ്ടു വന്നിരുന്നു. ഇന്നത്തെ പഞ്ചായത്ത് പ്രൈവറ്റ് ബസ്റ്റാന്റ് മൈതാനത്തിലായിരുന്നു അന്നു കന്നുകാലിച്ചന്ത നടത്തിയിരുന്നത്.

അഞ്ചൽ സഹകരണസംഘം[തിരുത്തുക]

കൊല്ലവർഷം 1123 മേടം 17 ൽ ആണ് അഞ്ചലിൽ ആദ്യമായി ഒരു സഹകരണസംഘം ആരംഭിച്ചത്.ഈ പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയത് വിവിധോദ്ദേശ സഹകരണ സംഘം എന്ന പേരിലാണ്.കർഷകരെ സഹായിക്കുക,നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയായിരുന്നു അക്കാലത്തെ പദ്ധതിയുടെ പ്രധാന ഉദ്ദേശങ്ങൾ.ഈ കാലത്ത് അഞ്ചൽ ആർ.ഒ.ജംഗ്ഷനിൽ ഒരു കപ്പ ഉൽപ്പാദക ക്രയവിക്രയക സംഘം വി.വി.തോമസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു.ഈ രണ്ട് സംഘങ്ങളും 1957ൽ ഒന്നായി.ഫെഡറൽ ബാങ്കിന്റ ശാഖ 1968 മെയ്20 ൽ കോളേജ് ജംഗ്ഷനിൽ സ്ഥാപിതമായി.അഞ്ചലിലെ ആദ്യത്തെ ബാങ്ക് ഇതായിരുന്നു.അഞ്ചലിലെ പഴയകാല സർക്കാർ ആഫീസുകൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.

പ്രധാന ക്ഷേത്രങ്ങൾ[തിരുത്തുക]

അഗസ്ത്യക്കോട് ക്ഷേത്രം, പനയഞ്ചേരി ശ്രീധർമ്മ ശാസ്താ ക്ഷേത്രം, കളരിയിൽ ഭഗവതീക്ഷേത്രം, ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,ഏറം കൊല്ലിയിൽ ദേവി ക്ഷേത്രം, വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയവ. കടക്കൽ ദേവീക്ഷേത്രത്തിൽ നിന്നും 12 വർഷം കൂടുമ്പോൾ ദേവിയുടെ തിരുമുടി എഴുന്നള്ളത്ത് സഹോദരിക്ഷേത്രമായ കളരിയിൽ ഭഗവതിക്ഷേത്രത്തിൽ എത്തുകയും അവിടെ നിന്നും ഏറം ശ്രീകൃഷ്ണസ്വാമിക്ഷേത്രം വരെ എത്തി, ഇറക്കിപൂജ നടത്തുകയും, തിരികെ കടക്കൽ എത്തുകയും ചെയ്യുന്നു.

ഉൽസവങ്ങൾ[തിരുത്തുക]

അഞ്ചലിൽ പ്രധാനമായും പഞ്ചായത്തിന്റ വകയായി എല്ലാവർഷവും മരമടിമഹോൽസവം നടത്തിവരുന്നു. അതുപോലേതന്നെ പ്രശസ്തമായ മാമ്പഴ മഹോൽസവം ഇവിടെയാണ് നടക്കുന്നത്. പണ്ട് വനമായിരുന്ന പ്രദേശത്തു ഇപ്പോൾ ഉൽസവം ധാരാളം നടക്കുന്നുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

  • അക്ഷാംശം = 8.9000 ഡിഗ്രി, *രേഖാംശം = 76.9000 ഡിഗ്രി.
  • സമുദ്രനിരപ്പിൽ നിന്ന് 68 മീറ്റർ ആണ് അഞ്ചലിന്റെ ശരാശരി ഉയരം.

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അഞ്ചൽ&oldid=2441970" എന്ന താളിൽനിന്നു ശേഖരിച്ചത്