കുളത്തൂപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളത്തൂപ്പുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുളത്തൂപ്പുഴ (വിവക്ഷകൾ) എന്ന താൾ കാണുക. കുളത്തൂപ്പുഴ (വിവക്ഷകൾ)

Coordinates: 8°54′25.78″N 77°3′23.87″E / 8.9071611°N 77.0566306°E / 8.9071611; 77.0566306 കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത് തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ തെൻമല റയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ചെറു പട്ടണമായ കുളത്തൂപ്പുഴ ഒരു വനപ്രദേശമാണ്‌.

വിഷ്ണുവിനെ ബാല ശാസ്താവായി പ്രതിഷ്ടിച്ചിരിക്കുന്ന കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ വിഷു ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു. വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണു. നാനാ ജാതി മത വിഭാവങ്ങൾ വളരെ തന്മയതോടും സഹകരണത്തോടും വസിക്കുന്ന ഇടമാണിത്. തെന്മല, ആര്യങ്കാവ്, തുടങ്ങിയ സഹ്യപർ‌വ്വതത്തിലെ വന പ്രദേശങ്ങൾ കുളത്തൂപ്പുഴയ്ക്ക് അടുത്താണ്. പ്രകൃതി നിരീക്ഷണത്തിനും കാനന പര്യടനത്തിനും പോകുന്നവർക്ക് ഒരു താവളം ആണ് കുളത്തൂപ്പുഴ.

"https://ml.wikipedia.org/w/index.php?title=കുളത്തൂപ്പുഴ&oldid=2312310" എന്ന താളിൽനിന്നു ശേഖരിച്ചത്