Jump to content

കുളത്തൂപ്പുഴ

Coordinates: 8°54′30″N 77°03′20″E / 8.9082295°N 77.055501°E / 8.9082295; 77.055501
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kulathupuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുളത്തൂപ്പുഴ
Village
കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം
കുളത്തൂപ്പുഴ is located in Kerala
കുളത്തൂപ്പുഴ
കുളത്തൂപ്പുഴ
Location in Kerala, India
കുളത്തൂപ്പുഴ is located in India
കുളത്തൂപ്പുഴ
കുളത്തൂപ്പുഴ
കുളത്തൂപ്പുഴ (India)
Coordinates: 8°54′30″N 77°03′20″E / 8.9082295°N 77.055501°E / 8.9082295; 77.055501
Country India
StateKerala
DistrictKollam
വിസ്തീർണ്ണം
 • ആകെ424.06 ച.കി.മീ.(163.73 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ34,721
 • ജനസാന്ദ്രത82/ച.കി.മീ.(210/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
691310
വാഹന റെജിസ്ട്രേഷൻKL-25
Nearest cityPunalur
Literacy86.62%

കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത് തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ തെൻമല റയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ചെറു പട്ടണമാണ് കുളത്തൂപ്പുഴ. കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മലയോര ഗ്രാമമാ‍‍ണ് കുളത്തൂപ്പുഴ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപ‍ഞ്ചായത്തായ കുളത്തൂപ്പുഴയ്ക്ക് വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനമാണ് ഉള്ളത്.

പ്രത്യേകതകൾ

[തിരുത്തുക]

പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻമാഷിന്റെ (കുളത്തൂപ്പുഴ രവി) ജന്മസ്ഥലമാണ് കുളത്തൂപ്പുഴ. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭയായ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ (AG) കേരള സംസ്ഥാന സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവലും, ടി സഭയുടെ ദക്ഷിണേന്ത്യൻ മിഷൻസ് (South India Assemblies of God Missions) ഡയറക്ടർ പാസ്റ്റർ റോയ്സൺ ജോണിയും ഈ പ്രദേശത്തു നിന്നുള്ളവരാണ്. ഇലപൊഴിയും കാടുകൾ മുതൽ വന്യജീവിസങ്കേതങ്ങൾ വരെയുള്ള ഇവിടെ സർക്കാർ നേതൃത്വത്തിലുള്ള പശുവളർത്തൽ ഫാം പ്രവർത്തിക്കുന്നു. ലോകത്തിൽ തന്നെ അപൂർവ്വമായ ശെങ്കുറി‍‍ഞ്ഞി എന്ന വൃക്ഷം കുുളത്തൂപ്പുഴയിലെ ശെന്തുരുണി വന്യജീവിസങ്കേതത്തിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്തായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ച പഞ്ചായത്ത് ആണ് കുളത്തൂപ്പുഴ. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കോളനികളുള്ള കുളത്തൂപ്പുഴയുടെ കിഴക്കൻ മേഖലയിലെ പെരുവഴിക്കാല, കുളമ്പി, വട്ടക്കരിക്കം, രണ്ടാംമൈൽ, വില്ലുമല തുടങ്ങിയ കോളനികളിലാണ് കാണിക്കാർ വിഭാഗത്തിലുള്ള ആദിവാസികൾ താമസിക്കുന്നത്. ബ്രിട്ടീഷ് നിർമ്മിതമായ നെടുവന്നൂർക്കടവ് മുത്തശിപ്പാലം, പുരാതനമായ കട്ടിളപ്പാറ, ബ്രിട്ടീഷ് കാലം മുതലുള്ള റോക്ക് വുഡ് എസ്റ്റേറ്റും തേയിലതോട്ടങ്ങളും, വൈവിദ്യമാർന്ന നിബിഡ വനങ്ങളും കുളത്തൂപ്പുഴയുടെ പ്രത്യേകളാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]
  • കല്ലടയാറിന്റെ/കുളത്തൂപ്പുഴയാറിന്റെ ഉൽഭവം കുളത്തൂപ്പുഴ നിന്നാണ്.
  • തെന്മല ഡാം കല്ലടയാർ/കുളത്തൂപ്പുഴയാറിലാണ് സ്ഥിതിചെയ്യുന്നത്
  • റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിട്ടട്ന്റെ റബർ തോട്ടം കുളത്തുപ്പുഴയിലാണ്
  • ഓയിൽ പാാം ഇന്ത്യയുടെ പാം മരതോട്ടം
  • സഞ്ജീവനി സംരക്ഷിത സസ്യ തോട്ടം
  • റബർ,കുരുമുളക് പ്രധാന കൃഷി
  • ഹൈ ടെക്ക് ഡയറി ഫാം കുളത്തുപ്പുഴയിലാണ്
  • ഫോറസ്റ്റ് മ്യൂസിയം
  • ശുദ്ധജല മൽസ്യകുഞ്ഞ് ഉൽപ്പാദനകേന്ദ്രം

ആരാധനാലയങ്ങൾ

[തിരുത്തുക]
ബാലശാസ്താക്ഷേത്രം
[തിരുത്തുക]

കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ‍‍ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ വിഷു ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു. മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.

വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണ്.

അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് (പെന്തെക്കോസ്ത് സഭകൾ)
[തിരുത്തുക]

ഈ ഗ്രാമത്തിൽ പ്രധാനമായും അഞ്ച് അസംബ്ലീസ് ഓഫ് ഗോഡ് സഭകൾ ആണുള്ളത്. ചോഴിയക്കോട്,കല്ലുവെട്ടാംകുഴി, വലിയേല,ഏഴംകുളം,റോസ്മല എന്നിവയാണവ.

ഇതിൽ വലിയേല സഭയിലെ അംഗമാണ് പാസ്റ്റർ ടി.ജെ സാമുവൽ. കല്ലുവെട്ടാംകുഴി സഭയിലെ അംഗമാണ് പാസ്റ്റർ റോയ്സൺ ജോണി. പാസ്റ്റർ റോയ്സൺ ജോണിയുടെ പിതാവ് പഴമണ്ണിൽ വീട്ടിൽ പരേതനായ യോഹന്നാൻ ജോണിയാണ്. മാതാവ് അന്നമ്മ ജോണി. ഭാര്യ റെനിമോൾ പുനലൂർ സ്വദേശിയാണ്. ഈ ദമ്പതികൾക്കു മൂന്ന് മക്കളുണ്ട്‌, സെറ ആൻ റോയ്സൺ, സ്റ്റീവ് ജോ റോയ്സൺ, സ്മിത്ത് ജോ റോയ്സൺ.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സഭയിലും മാവേലിക്കരയ്ക്കടുത്ത് കുറത്തികാട് സഭയിലും ശുശ്രൂഷ ചെയ്തനന്തരം ഇപ്പോൾ ഇടുക്കി ജില്ലയിൽ കുമളിക്കടുത്ത് അണക്കര എന്ന സ്ഥലത്ത് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ ആയിരിക്കുന്നു.

  1. "കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ അടിസ്ഥാന വിവരങ്ങൾ". dop.lsgkerala.gov.in.
"https://ml.wikipedia.org/w/index.php?title=കുളത്തൂപ്പുഴ&oldid=3986888" എന്ന താളിൽനിന്ന് ശേഖരിച്ചത്