കല്ലടയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു. പൊന്മുടിക്ക് അടുത്തുള്ള മടത്തറ മലകളിൽ ആണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം. പത്തനാപുരം, കുന്നത്തൂർ, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി കല്ലടയാർ അഷ്ടമുടിക്കായലിൽ ചേരുന്നു. കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ. കരിമൾ കടൈക്കലിൽ നിന്ന് ഉൽഭവിക്കുന്ന പൊങ്ങുമലയാർ, ഗിരികൾ മലകളിൽ നിന്നു ഉൽഭവിക്കുന്ന ഗിരിമലയാർ, പൊന്മുടിയിൽ നിന്ന് ഉൽഭവിക്കുന്ന ശങ്കളിപാലമാർ എന്നിവ കുളത്തൂപ്പുഴയിൽ ചേരുന്നു. കല്ലടയറിന്റെ കുറച്ചു ഭാഗം ഒഴുകുന്നതു ദേശീയപാത 744 സമാന്തരമായി ആണു.

പാലരുവി വെള്ളച്ചാട്ടം[തിരുത്തുക]

കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം.കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട്.[1]. ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്. [2]. സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം[3]) രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു[അവലംബം ആവശ്യമാണ്]. ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർ‌വ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല അപൂർ‌വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം

അണക്കെട്ട്[തിരുത്തുക]

തെന്മലയ്ക്ക് അടുത്തുള്ള പരപ്പാറ ജലസേചന പദ്ധതി, ഒറ്റക്കൽ ജലസേചന പദ്ധതി എന്നിവ ഈ നദിയിലാണ്. കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. 92800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്. തെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം ലഭ്യമാണ്. തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരെയാണു അണക്കെട്ട് സ്ഥിതി ചെയ്യുന്നതു

തെന്മല ഇക്കോടൂറിസം പദ്ധതി[തിരുത്തുക]

തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളുണ്ട്. ഇക്കോടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന 'സോഫ്റ്റ് ട്രക്കിങ്' മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി. ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. ഇതിൽ ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ എന്നിവയുണ്ട്. മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു 'ഇക്കോഫ്രണ്ട്ലി' വിഭാഗം. സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. |തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് 'പിൽഗ്രിമേജ്' വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.

ഒറ്റയ്കൽ ഔട്ട് ലുക്ക്[തിരുത്തുക]

തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്'. ദേശീയ പാത 744ൽ പുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട് മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.

പുനലൂർ തൂക്കുപാലം[തിരുത്തുക]

പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം കല്ലടയാറിനു കുറുകെ ആണ്. കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം..[4][5] [6] തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.[4] ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ[7] മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി[7]. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.

കല്ലടജലോത്സവം[തിരുത്തുക]

കല്ലടജലോത്സവം ഇരുപത്തിയെട്ടാം ഓണദിനത്തിൽ നടകുന്നതു കല്ലടയാറിലെ മുതിരപ്പറമ്പ്-കറുവത്രക്കട് മേഖലയിൽ ആണു. തെക്കൻ കേരളത്തിലെ പ്രധാന ജലോത്സവങ്ങളിൽ ഒന്നാണു കല്ലടജലോത്സവം. കേരളത്തിലെ ഒട്ടുമിക്ക പ്രശസ്തമായ ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയാണിതു.


ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Palaruvi". World Waterfall Database. Archived from the original on 2012-08-26. Retrieved 2010-06-26.
  2. "Showing all Waterfalls in India". World Waterfalls Database. Archived from the original on 2012-08-25. Retrieved 2010-06-20.
  3. "Kallada River". india9. Retrieved 2010-06-26.
  4. 4.0 4.1 തിരുവിതാംകൂർ ഭൂമിശാസ്ത്രം താൾ ൧൮ - സി. ആർ. കൃഷ്ണപിള്ള ബി.എ, എൽ. റ്റി - എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
  5. http://www.punaloor.com/general/about-punaloor.html
  6. http://www.punaloor.com/general/about-punaloor.html
  7. 7.0 7.1 http://www.bridgemeister.com/bridge.php?bid=415
ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=കല്ലടയാർ&oldid=3652397" എന്ന താളിൽനിന്ന് ശേഖരിച്ചത്