കേരളത്തിലെ നദികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. കേരളത്തിലെ ജീവനാഡിയായി വിശേഷിപ്പിക്കുന്ന ഇത്തരം ജലാശയങ്ങളിൽ പ്രമുഖമാണ് കേരളത്തിലെ നദികൾ. 44 നദികളാണ് കേരളത്തിലുള്ളത്. 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്.[1] കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്. 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.

കേരളത്തിലെ നദികൾ[തിരുത്തുക]

കേരളത്തിലെ നദികളുടെ പട്ടിക അവയുടെ നീളം അനുസരിച്ച് താഴെ ചേർത്തിരിക്കുന്നു. നദികളുടെ പോഷക നദികളും കാണാം. എല്ലാ നദികളും പശ്ചിമഘട്ടത്തിൽനിന്നും ഉൽഭവിച്ച്[അവലംബം ആവശ്യമാണ്] കേരളത്തിലെ കായലുകളിലോ അറബിക്കടലിലോ ചെന്നു ചേരുന്നു. ബ്രാക്കറ്റിൽ നദികളുടെ നീളം കൊടുത്തിരിക്കുന്നു.

ക്രമം നദി നീളം (കി.മീ) ഉത്ഭവം ജില്ലകൾ പോഷകനദികൾ
1 പെരിയാർ 244 ശിവഗിരി മലകൾ, മൂന്നാർ - പൊന്മുടി , ആനമല ഇടുക്കി , എറണാകുളം , തൃശ്ശൂർ മുതിരപ്പുഴ , ഇടമലയാർ, ആനമലയാർ , ചെറുതോണിയാർ , ചിറ്റാർ , കാഞ്ചിയാർ , കരിന്തിരിയാർ , കിളിവള്ളിത്തോട് , കട്ടപ്പനയാർ , മുല്ലയാർ , മേലാശ്ശേരിയാർ , പാലാർ , പെരിഞ്ചൻകുട്ടിയാർ , ഇരട്ടയാർ , തുവളയാർ , പൂയംകുട്ടിയാർ, പെരുംതുറയാർ , പന്നിയാർ , തൊട്ടിയാർ , ആനക്കുളം പുഴ , മണലിയാർ
2 ഭാരതപ്പുഴ 209 ആനമല പാലക്കാട്, തൃശ്ശൂർ, മലപ്പുറം തൂതപ്പുഴ (കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പൻ‌കടവ്, തുപ്പാണ്ടിപ്പുഴ)
ഗായത്രിപ്പുഴ (മംഗലം നദി, അയലൂർപ്പുഴ, വണ്ടാഴിപ്പുഴ, മീങ്കാരപ്പുഴ, ചുള്ളിയാർ)
കൽ‌പ്പാത്തിപ്പുഴ (കോരയാറ്, വരട്ടാറ്, വാളയാർ, മലമ്പുഴ)
കണ്ണാ‍ടിപ്പുഴ (പാലാറ്, അലിയാറ്, ഉപ്പാറ് )
3 പമ്പാ നദി 176 പത്തനംതിട്ട, ആലപ്പുഴ
4 ചാലിയാർ 169 ഇളമ്പാരി മല വയനാട് , മലപ്പുറം , കോഴിക്കോട്
5 ചാലക്കുടിപ്പുഴ 145.5 പാലക്കാട്, തൃശ്ശൂർ , എറണാകുളം
6 കടലുണ്ടിപ്പുഴ 130 മലപ്പുറം, കോഴിക്കോട്
7 അച്ചൻ‌കോവിലാർ 128 പത്തനംതിട്ട, കൊല്ലം, ആലപ്പുഴ
8 കല്ലടയാർ 121 കൊല്ലം
9 മൂവാറ്റുപുഴയാർ 121 എറണാകുളം, കോട്ടയം
10 വളപട്ടണം പുഴ 110 കണ്ണൂർ
11 ചന്ദ്രഗിരി പുഴ 105 കാസർഗോഡ്
12 മണിമലയാർ 90 ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ
13 വാമനപുരം പുഴ 88 തിരുവനന്തപുരം, കൊല്ലം
14 കുപ്പം പുഴ 88 കണ്ണൂർ
15 മീനച്ചിലാർ 78 കോട്ടയം
16 കുറ്റ്യാടിപ്പുഴ 74 വയനാട്, കോഴിക്കോട്
17 കരമനയാർ 68 തിരുവനന്തപുരം
18 ഷിറിയപ്പുഴ 68
19 കാര്യങ്കോട് പുഴ 64
20 ഇത്തിക്കരയാർ 56 കൊല്ലം
21 നെയ്യാർ 56 തിരുവനന്തപുരം
22 മയ്യഴിപ്പുഴ 54 കണ്ണൂർ
23 പയ്യന്നൂർ നദി 51
24 ഉപ്പള പുഴ 50
25 കരുവന്നൂർ പുഴ 48
26 താണിക്കുടം പുഴ 29
27 കീച്ചേരിപ്പുഴ 51
28 അഞ്ചരക്കണ്ടി പുഴ 48
29 തിരൂർ പുഴ 48 മലപ്പുറം
30 നീലേശ്വരം പുഴ 46 കാസർഗോഡ്
31 പള്ളിക്കൽ പുഴ 42 കൊടുമൺ കുട്ടിവനം പത്തനംതിട്ട, കൊല്ലം
32 കോരപ്പുഴ 40 കോഴിക്കോട്
33 മോഗ്രാൽ പുഴ 34
34 കവ്വായി പുഴ 31
35 മാമം നദി 27 തിരുവനന്തപുരം
36 കുയ്യാലി പുഴ 28
37 ചിറ്റേരി നദി 25
38 കല്ലായിപ്പുഴ 22 കോഴിക്കോട്
39 രാമപുരം പുഴ 19
40 അയിരൂർ നദി 17 തിരുവനന്തപുരം
41 ബാഗ്ര മഞ്ചേശ്വരം പുഴ 16
42 കബിനി നദി 57 വയനാട്
43 ഭവാനി നദി 38 പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്
44 പാംബാ‍ർ നദി 25 ഇടുക്കി

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]