ലോകത്തിലെ നീളം കൂടിയ നദികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളുടെ സൂചികയാണ് ഈ ലേഖനത്തിൽ. 1000 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള നദികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

നദിയുടെ നീളത്തിന്റെ നിർവചനം[തിരുത്തുക]

ഒരു നദിയുടെ നീളം എളുപ്പത്തിൽ അളക്കാവുന്ന ഒന്നല്ല. നദിയുടെ ഉത്ഭവം, മുഖം എന്നിവ തിരിച്ചറിഞ്ഞ ശേഷം ഇവ തമ്മിലുള്ള കൃത്യമായ ദൂരം അളക്കേണ്ടിയിക്കുന്നു. മിക്ക നദികളുടേയും നീളം ഇതിനാൽ ഏകദേശമായ അളവാണ്. ഉദാഹരണത്തിനു ആമസോൺ നദിക്കാണോ നൈൽ നദിക്കാണോ നീളം കൂടുതൽ എന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ട് .

ഒരു നദിക്ക് സാധാരണ അനേകം പോഷക നദികൾ ഉള്ളതു കൊണ്ട് നദിയുടെ ഉത്ഭവസ്ഥാനം തിട്ടപ്പെടുത്താൻ ബുദ്ധിമുട്ടാവുന്നു. പോഷക നദികളുടെ ഉത്ഭവ സ്ഥാനങ്ങളിൽ, നദീമുഖത്ത് നിന്ന് എറ്റവും ദൂരം കൂടിയ ഉത്ഭവസ്ഥാനത്തെ മുഖ്യ നദിയുടേതായ് കരുതപ്പെടുകയും നദിക്ക് പരമാവധി നീളം സിദ്ധിക്കുന്നു. എന്നാൽ ആ പോഷകനദിയുടെ പേര് മുഖ്യ നദിക്ക് ലഭിക്കണമെന്നില്ല. ഉദാഹരണത്തിനു മിസ്സിസ്സിപീ നദിയുടെ ഏറ്റവും ദൂരത്തുള്ള ഉത്ഭവസ്ഥാനമായി കണക്കാക്കുന്നത് മിസ്സൗറി നദിയുടേതാണ് എന്നാൽ മിസ്സിസ്സിപ്പി 'മിസ്സിസ്സിപീ-മിസ്സൗറീ' യുടെ പോഷക നദി മാത്രമാണ്. നദിയുടെ നീളം പറയുമ്പോൾ 'മിസ്സിസ്സിപീ-മിസ്സൗറീ'യുടെ നീളം എന്നു പറയുന്നു.

അതിനാൽ ഈ ലേഖനത്തിൽ "നീളം" എന്നുദ്ദേശിക്കുന്നത്, പോഷകനദികൾ അടങ്ങിയ നദീ ശൃംഖലയുടേതാണ്.

നദികൾ കാലികമായി ഒഴുകുന്നതിനാലും, തടാകങ്ങൾ , ചതുപ്പ് നിലങ്ങൾ എന്നിവയുടെ വിസ്തീർണം മാറുന്നതിനാലും ഉത്ഭവം കൃത്യമായ് പറയുവാൻ സാധ്യമല്ല.ചില നദികൾക്ക് വലിയ ആഴിമുഖങ്ങൾ ഉണ്ടാകുകയും ഇവ അനുക്രമമായ് വീതി കൂടി സമുദ്രത്തിൽ ചേരുന്നു. ഇങ്ങനെ വരുമ്പോൾ നദീമുഖം നിർണയിക്കാനും ബുദ്ധിമുട്ടാവുന്നു. ഉദാഹരണത്തിന് ആമസോൺ നദിയും സേന്റ് ലോറൻസ് നദിയും. ചില നദികൾക്ക് മുഖം ഉണ്ടാകാറില്ല, അതിനു മുൻപേ അവ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ നദിയുടെ നീളം കാലികമായ് മാറിക്കൊണ്ടേയിരിക്കുന്നു.

കൃത്യമായ ഭൂപടങ്ങൾ ഇല്ലാത്തതിനാലും നീളത്തിന്റെ നിർണയം സൂക്ഷ്മമല്ല. ഭൂപടത്തിന്റെ സ്കേൽ നീളനിർണയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. സ്കേൽ എത്രയും വലുതാണോ അത്രയും കൃത്യമായ നിർണയം സാധ്യമാവുന്നു. രാജ്യങ്ങളുടെ അതിർത്തി നിർണയം, കടലോരനിർണയം എന്നിവയിലെല്ലാം ഈ പ്രശ്നം ഉണ്ടാവാം.

കൃത്യമായ ഭൂപടങ്ങൾ ലഭ്യമാണെങ്കിലും അളവിൽ വ്യത്യാസം ഉണ്ടാവാം. നദികൾക്ക് അനേകം കൈവഴികളുണ്ടാവുകയും അവയുടെയെല്ലാം നടുക്കായിട്ടാണൊ അതോ നദിയോരമാണോ അളക്കാൻ ഉപയോഗിക്കുന്നത് എന്നതിനെ അപേക്ഷിച്ചിരിക്കും നീളം. നദികളുടെ കാലികമായ ഒഴുക്കിന്റെ സ്വഭാവവും ഇതിനേ ബാധിക്കുന്നു.

1000 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള നദികൾ[തിരുത്തുക]

മുകളിൽ പറഞ്ഞിരിക്കുന്ന രീതി ഉപയോഗിച്ചാണ് താഴെ കൊടുത്തിരിക്കുന്ന പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മിക്ക നദികളുടെ നീളത്തിൽ സ്രോതസ്സുകൾ വ്യത്യസ്തമായ വിവരമാണ് തരുന്നത്, ഇത് ബ്രാക്കറ്റിൽ കോടുത്തിരിക്കുന്നു.

സേന്റ് ലുയീ പട്ടണത്തിൽ മിസ്സിസ്സിപ്പി നദി
നൈൽ നദി ഈജിപ്റ്റിൽ.
ഭൂഖണ്ഡങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ
ആഫ്രിക്ക ഏഷ്യ യൂറോപ്പ് ഉത്തര അമേരിക്ക ഓസ്റ്റ്‌റേലിയ ദക്ഷിണ അമേരിക്ക
നദി നീളം (കി.മീ.) നീളം(മൈൽ) നദീതടപ്രദേശം (കി.മീ.²) ശരാശരിഒഴുക്ക് (മീ.³/സേ.) നദീമുഖം നദിതട പ്രദേശം വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ
1. നൈൽ 6,690 4,157 2,870,000 5,100 മെഡിറ്ററേനിയൻ കടൽ സുഡാൻ, എത്യോപ്യ, ഈജിപ്റ്റ്, ഉഗാണ്ട, ടാൻസാനിയ, കെനിയ, റുവാണ്ട, ബുറുണ്ടി, എറിട്രിയ, ഡെമൊക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ
2. ആമസോൺ 6,387
(6,762)
3,969
(4,202)
6,915,000 219,000 അറ്റ്ലാന്റിക് സമുദ്രം ബ്രസീൽ, പെറു, ബൊളീവിയ, കൊളംബിയ, ഇക്ക്വഡോർ, വെനിസുവേല
3. യാങ്സ്റ്റേ കിയാംഗ് നദി
(ചാംഗ് ജിയാംഗ്)
6,380
(5,797)
3,964
(3,602)
1,800,000 31,900 കിഴക്കൻ ചൈന കടൽ ചൈന
4. മിസ്സിസിപ്പീ - മിസ്സൗറി 6,270
(6,420)
3,896
(3,989)
2,980,000 16,200 മെക്സിക്കോ ഉൾകടൽ അമേരിക്കൻ ഐക്യനാടുകൾ (98.5%), കാനഡ (1.5%)
5. യെനിസേ - അംഗാര - സെലെംഗ 5,550
(4,506)
3,449
(2,800)
2,580,000 19,600 കാര കടൽ റഷ്യ, മംഗോളിയ്
6. ഓബ് - ഇർ‌ത്യിഷ് 5,410* 3,449* 2,990,000 12,800 ഓബ് ഉൾകടൽ റഷ്യ, കസാഖസ്ഥാൻ, ചൈന
7. ഹുവാംഗ് ഹേ
(മഞ്ഞ നദി)
4,667
(4,350)
2,900
(2,703)
745,000 2,110 ബൊഹായ് കടൽ
(ബൽഹേ)
ചൈന
8. അമുർ
(ഹൈലോംഗ്)
4,368* 2,714* 1,855,000 11,400 ഒഘോട്സ്ക് കടൽ റഷ്യ, ചൈന, മംഗോളിയ
9. കോംഗൊ
(സൈർ)
4,371
(4,670)
2,716
(2,902)
3,680,000 41,800 അറ്റ്ലാന്റിക് സമുദ്രം ഡെമൊക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ, മധ്യാഫ്രിക്കൻ റിപബ്ലിക്, അംഗോള, റിപബ്ലിക് ഓഫ് കൊംഗൊ , ടാൻസാനിയ, കാമറൂൺ, സാംബിയ, ബുറുണ്ടി, റുവാണ്ട
10. ലെന 4,260
(4,400)
2,647
(2,734)
2,490,000 17,100 ലാപ്റ്റേവ് കടൽ റഷ്യ
11. മാക്കെൻ‌സീ - പീസ് - ഫിൻലേ 4,241
(5,427)
2,635
(3,372)
1,790,000 10,300 ബൊഫോർട്ട് കടൽ കാനഡ
12. നൈജർ 4,167
(4,138*)
2,589
(2,571*)
2,090,000 9,570 ഗിനെ ഉൾകടൽ നൈജീരിയ (26.6%), മാലി (25.6%), നൈജർ (23.6%), അൽജീരിയ (7.6%), ഗിനെ (4.5%), കാമറൂൺ (4.2%), ബുർകിന ഫാസൊ(3.9%), ഐവൊറി കോസ്റ്റ്, ബെനിൻ, ചാഡ്
13. മെകോംഗ് 4,023 2,500 810,000 16,000 ദക്ഷിണ ചൈന കടൽ ലഓസ്, തായ്‌ലാണ്ട്, ചൈന, കാമ്പോടിയ, വിയറ്റ്നാം, മ്യാൻ‌മാർ
14. പരാനാ
(റിയൊ ദ് ലാ പ്ലാറ്റ)
3,998
(4,700)
2,484
(2,920)
3,100,000 25,700 അറ്റ്ലാന്റിക് സമുദ്രം ബ്രസീൽ (46.7%), അർജന്റീന (27.7%), പരാഗ്വായ് (13.5%), ബോളിവിയ (8.3%), ഉറുഗ്വായ് (3.8%)
15. മറേ - ഡാർലിംഗ് 3,750
(3,520)
2,330
(2,187)
3,490,000 767 ദക്ഷിണ സമുദ്രം ഓസ്ട്രേലിയ
16. വോൾഗ 3,645* 2,265 1,380,000 8,080 കാസ്പിയൻ കടൽ റഷ്യ (99.8%), കസാഖ്‌സ്ഥാൻ (ചെറുഭാഗം), ബെലാറൂഷ് (ചെറുഭാഗം)
17. ഷറ്റ് അൽ അറബ് - യുഫ്രേറ്റസ് 3,596
(2,992)
2,234
(1,859)
884,000 856 പർഷ്യൻ ഉൾകടൽ ഇറാഖ് (40.5%), ടർ‌കീ (24.8%), ഇറാൻ (19.7%), സിറിയ (14.7%)
18. പുരുസ് 3,379 (2,948) (3,210) 2,100 (1,832) (1,995) ആമസോൺ നദി ബ്രസീൽ, Peru
19. മഡൈറ - മമ്മോറെ 3,239 2,013 ആമസോൺ ബ്രസീൽ, ബോളിവിയ, പെറു
20. യൂകോൺ 3,184 1,978 850,000 6,210 ബെറീംഗ് കടൽ അമേരിക്കൻ ഐക്യനാടുകൾ (59.8%), കാനഡ (40.2%)
21. സിന്ധു
3,180 1,976 960,000 7,160 അറേബ്യൻ കടൽ പാകിസ്താൻ, ഇന്ത്യ, ചൈന, വിവാദ പ്രദേശം(കാശ്‌മീർ), അഫ്‌ഗാനിസ്ഥാൻ (6.3%)
22. സാ‍വൊ ഫ്രാൻസിസ്കൊ 3,180*
(2,900)
1,976*
(1,802)
610,000 3,300 അറ്റ്ലാന്റിക് സമുദ്രം ബ്രസീൽ
23. സിർ ദര്യ 3,078 1,913 100,000   അറൽ കടൽ കസാഖസ്ഥാൻ, കിർ‌ഗിസ്ഥാൻ, ഉസ്‌ബേകിസ്ഥാൻ, തജീകിസ്ഥാൻ
24. സൽ‌വീൻ
(സൽ‌വിൻ ) (Nù Jiāng)
3,060 1,901 324,000   ആന്തമാൻ കടൽ ചൈന (52.4%), മ്യാൻ‌മാർ (43.9%), തായ്‌ലാണ്ട് (3.7%)
25. സേന്റ് ലോറൻസ് -വലിയ തടാകങ്ങൾ 3,058 1,900 1,030,000 10,100 സേന്റ് ലോറൻസ് ഉൾകടൽ കാനഡ (52.1%), അമേരിക്കൻ ഐക്യനാടുകൾ (47.9%)
26. റിയോ ഗ്രാൻ‌ഡെ 3,057
(2,896)
1,900
(1,799)
570,000 82 മെക്സിക്കോ ഉൾകടൽ അമേരിക്കൻ ഐക്യനാടുകൾ (52.1%), മെക്സിക്കോ (47.9%)
27. താഴെ തുംഗുംസ്ക 2,989 1,857 3,600 യെനിസേ റഷ്യ
28. ബ്രഹ്മപുത്ര 2,948* 1,832* 1,730,000 43,900 ബെംഗാൾ ഉൾകടൽ ഇന്ത്യ (58.0%), ചൈന (19.7%), നേപാൾ (9.0%), ബംഗ്ലാദേശ് (6.6%), വിവാദപരമായ ഇന്ത്യ/ചൈന അതിർത്തി (4.2%), ഭൂട്ടാൻ (2.4%)
29. ഡാന്യൂബ് 2,850* 1,771* 817,000 7,130 ബ്ലാക് കടൽ റൊമാനിയ (28.9%), ഹംഗറി (11.7%), ഓസ്റ്റ്‌‌റിയ (10.3%), സെർ‌ബിയ (10.3%), ജർ‌മനി (7.5%), സ്ലൊവാകിയ (5.8%),ബൾഗേറിയ (5.2%), ബോസ്നിയ ഹെർസഗൊവീന (4.8%), ക്രൊയേഷിയ (4.5%), യുക്രേൻ (3.8%), ചെക്ക് റിപബ്ലിക് (2.6%),സ്ലൊവേനിയ (2.2%), മൊൽദോവ (1.7%), സ്വിറ്റ്സർലാൻട് (0.32%), ഇറ്റലി (0.15%), പോളണ്ട് (0.09%), അൽബാനിയ (0.03%)
30. ടൊകാന്റിൻസ് 2,699 1,677 1,400,000   അറ്റ്ലാന്റിക് സമുദ്രം, ആമസോൺ ബ്രസീൽ
31. സാംബെസി
2,693* 1,673* 1,330,000 4,880 മൊസാംബീക്ക് ചാനൽ സാംബിയ (41.6%), അംഗോള (18.4%), സിംബാബ്‌വേ (15.6%), മൊസാംബീക്ക് (11.8%), മലാവി (8.0%), താൻസാനിയ (2.0%),നമീബിയ, ബോട്ട്സ്വാന
32. വില്യുയ് 2,650 1,647 ലെന റഷ്യ
33. അറഗ്വയിയ 2,627 1,632     ടൊകാന്റിൻസ് ബ്രസീൽ
34. അമു ദര്യ 2,620 1,628 അറൽ കടൽ ഉസ്‌ബേക്കിസ്ഥാൻ, തുർൿമേനിസ്ഥാൻ, തജീകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ
35. ജാപുര
(റിയൊ യാപുര)
2,615* 1,625*     ആമസോൺ ബ്രസീൽ, കൊളംബിയ
36. നെൽ‌സൺ - സസ്‌കെച്ചവാൻ 2,570 1,597 1,093,000 2,575 ഹഡ്‌സൺ ഉൾകടൽ കാനഡ, അമേരിക്കൻ ഐക്യനാടുകൾ
37. പരാഗ്വായ്
(റിയോ പരാഗ്വായ്)
2,549 1,584   4,300 പരാനാ ബ്രസീൽ, പരാഗ്വായ്, ബോളിവിയ, അർജന്റീന
38. കോളിമ 2,513 1,562 കിഴക്ക് സൈബീരിയൻ കടൽ റഷ്യ
39. ഗംഗ 2,510 1,560 14,270 പദ്മാ, ബെംഗാൾ ഉൾകടൽ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ
40. പിൽകൊമായോ 2,500 1,553 പരാഗ്വായ് പരാഗ്വായ്, അർജന്റീന, ബോളിവിയ
41. അപ്പർ ഓബ് 2,490 1,547 ഓബ് റഷ്യ
42. ഇഷിം 2,450 1,522 ഇർ‌ത്യിഷ് കസാഖസ്ഥൻ, റഷ്യ
42. ജുരുവ 2,410 1,498 ആമസോൺ പെറു, ബ്രസീൽ
43. ഉറാൽ 2,428 1,509 237,000 475 കാസ്പിയൻ കടൽ റഷ്യ, കസാഖസ്ഥൻ
44. അർകൻസാസ് 2,348 1,459 505,000
(435,122)
  മിസ്സിസ്സിപീ അമേരിക്കൻ ഐക്യനാടുകൾ
45. ഉബംഗി - ഉഏലേ 2,300 1,429 കോംഗൊ ഡെമൊക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ, മധ്യാഫ്രിക്കൻ റിപബ്ലിക്
46. ഒലെന്യോക് 2,292 1,424 ലാപ്റ്റേവ് കടൽ റഷ്യ
47. ദ്നൈപർ നൈപർ 2,287 1,421 516,300 1,670 ബ്ലാക്ക് കടൽ റഷ്യ, ബെലാറൂഷ്, യുക്രേൻ
48. അൽദാൻ 2,273 1,412 ലെന റഷ്യ
49. നെഗ്രോ 2,250 1,450 ആമസോൺ ബ്രസീൽ, വെനെസുവേല, കൊളംബിയ
50. കൊളംബിയ 2,250 (1,953) 1,450 (1,214) ശാന്ത സമുദ്രം അമേരിക്കൻ ഐക്യനാടുകൾ, കാനഡ
51. കൊളറാഡൊ 2,333 1,450 390,000 1,200 കാലിഫോർ‌ണിയ ഉൾകടൽ അമേരിക്കൻ ഐക്യനാടുകൾ, മെക്സിക്കോ
52. പേൾ - ക്സീജിയാംഗ്
സീ കാംഗ്(പടിഞ്ഞാർ ചൈനയിൽ)
2,200 1,376 437,000 13,600 ദക്ഷിണ ചൈന കടൽ ചൈന
53. റെഡ്ഡ് 2,188 1,360 മിസ്സിസ്സിപീ അമേരിക്കൻ ഐക്യനാടുകൾ
54. ആയയാർവടി നദി 2,170 1,348 411,000 13,000 ആന്തമാൻ കടൽ മ്യാൻ‌മാർ
55. കസായി 2,153 1,338 കോംഗൊ അംഗോള, ഡെമോക്രാറ്റിക് റീപബ്ലിക്ക് ഓഫ് കോംഗൊ
56. ഒഹായൊ - ഓൾ‌ഘെനി 2,102 1,306 490,603   മിസ്സിസ്സിപീ അമേരിക്കൻ ഐക്യനാടുകൾ
57. ഓറീനോകൊ 2,101 1,306 41,000 30,000 അറ്റ്ലാന്റിക് സമുദ്രം വെനെസുവേല, കൊളംബിയ
58. തരിം 2,100 1,305 ലോപ് നൂർ ചൈന
59. ക്സീംഗു 2,100 1,305 ആമസോൺ ബ്രസീൽ
60. ഓറഞ്‌ജ് 2,092 1,300     അറ്റ്ലാന്റിക് സമുദ്രം ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്ട്‌സ്വാന, ലെസോതോ
61. വടക്കൻ സലാഡൊ 2,010 1,249 പരാനാ ആർ‌ജെൻ‌റ്റീന
62. വിറ്റിം 1,978 1,229 ലെന റഷ്യ
63. Tigris 1,950 1,212 ഷാറ്റ് അൽ-ആറബ് ടർക്കീ, ഇറാഖ്, സിറിയ, ഇറാൻ
64. സോംഘ്വ 1,927 1,197 അമുർ ചൈന
65. തപായോസ് 1,900 1,181 ആമസോൺ ബ്രസീൽ
66. ഡോൺ 1,870 1,162 അസോവ് കടൽ റഷ്യ
67. സ്റ്റോണി ടുംഗുൻസ്ക്ക 1,865 1,159 യെനിസേ റഷ്യ
68. പെചോറ 1,809 1,124 ബരെന്റ്സ് കടൽ റഷ്യ
69. കാമ 1,805 1,122 വോൾഗ റഷ്യ
70. ലിം‌പോപൊ 1,800 1,118 ഇന്ത്യൻ മഹാസമുദ്രം മൊസാംബീക്ക്, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക, ബോട്ട്‌സ്വാന
71. ഗ്വാപോറെ 1,749 1,087 മാമ്മോറെ ബ്രസീൽ, ബോളിവിയ
72. ഇൻ‌ടിഗിർ‌ക്ക 1,726 1,072 കിഴക്കു സൈബീരിയൻ കടൽ റഷ്യ
73. സ്നേക്ക് 1,670 1,038 കൊളംബിയ അമേരിക്കൻ ഐക്യനാടുകൾ
74. സെനിഗൾ 1,641 1,020 അറ്റ്ലാന്റിക് സമുദ്രം സെനിഗൾ, മാലി, മൊറിറ്റാനിയ
75. ഉറുഗ്വായ് 1,610 1,000 അറ്റ്ലാന്റിക് സമുദ്രം ഉറുഗ്വായ് , അർജന്റീന, ബ്രസീൽ
76. ബ്ലൂ നൈൽ 1,600 994 നൈൽ എതിയോപിയ, സുഡാൻ
76. ചർ‌ച്ചിൽ 1,600 994 ഹഡ്സൺ ഉൾകടൽ കാനഡ
76. ഖാതംഗ 1,600 994 ലാപ്റ്റേവ് കടൽ റഷ്യ
76. ഒകവാംഗോ 1,600 994 ഒകവാംഗോ നദീമുഖം നമീബിയ, അംഗോള, ബോട്ട്‌സ്വാന
76. വോൾട്ട 1,600 994 ഗിനെ ഉൾകടൽ ഘാന, ബുർകീന ഫാസൊ, ട്ടോഗൊ, ഐവറി കോസ്റ്റ്, ബെനിൻ
81. ബേനി 1,599 994 മഡൈറ ബോളിവിയ
82. പ്ലാറ്റ് 1,594 990 മിസ്സൗറി അമേരിക്കൻ ഐക്യനാടുകൾ
83. ട്ടൊബോൾ 1,591 989 ഇർ‌ത്യിഷ് കസാഖസ്ഥൻ, റഷ്യ
84. ജുബ്ബ - ഷെബെൽ 1,580* 982* ഇന്ത്യൻ മഹാസമുദ്രം എത്യോപ്യ, സൊമാലിയ
85. ഈസാ
(പുടുമായൊ)
1,575 979 ആമസോൺ ബ്രസീൽ, പെറു, കൊളംബിയ, ഇക്വടോർ
85. മഗ്‌ഡലീന നദി 1,550 963 കരീബിയൻ കടൽ കൊളംബിയ
87. ഹാൻ 1,532 952 യാംഗ്സ്റ്റേ ചൈന
88. ലൊമാമി 1,500 932 കോംഗൊ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗൊ
88. ഓക 1,500 932 വോൾഗ റഷ്യ
90. പെകോസ് 1,490 926 റിയോ ഗ്രാൻ‌ഡെ അമേരിക്കൻ ഐക്യനാടുകൾ
91. മേലെ യെനിസെ 1,480 920 യെനിസെ റഷ്യ, മംഗോളിയ
92. ഗോദാവരീ 1,465 910 ബെംഗാൾ ഉൾകടൽ ഇന്ത്യ
93. കൊളറാഡോ 1,438 894 മെക്സിക്കോ ഉൾകടൽ അമേരിക്കൻ ഐക്യനാടുകൾ
94. റിയൊ ഗ്രാൻ‌ഡ് (ഗ്വപെ) 1,438 894 ഇചിലോ ബോളിവിയ
95. ബെലയ 1,420 882 കാമ റഷ്യ
96. കൂപ്പെർ - ബാർകൂ 1,420 880 ഐർ ഓസ്റ്റ്‌റേലിയ
97. മാരണൊൻ നദി 1,415 879 ആമസോൺ പെറു
98. ദ്നൈസ്റ്റെർ 1,411 (1,352) 877 (840) ബ്ലാക്ക് കടൽ യുക്രേൻ, മൊൽദോവ
99. ബെന്യു 1,400 870 നൈജർ കാമറൂൺ, നൈജീരിയ
99. ഇൽ 1,400 870 ബൽഖഷ് തടാകം ചൈന, കസാഖസ്ഥൻ
99. വാർബർട്ടൺ - ജോർ‌ജീന 1,400 870 യിയർ തടാകം ഓസ്ട്രേലിയ
102. യമുന 1,376 855 ഗംഗ ഇന്ത്യ
103. സത്‌ലജ് 1,370 851 ചേനാബ് ഇന്ത്യ, പാകിസ്താൻ
103. വ്യത്ക 1,370 851 കാമ റഷ്യ
105. ഫ്രേസർ 1,368 850 ശാന്ത സമുദ്രം കാനഡ
106. കുറ 1,364 848 കാസ്പിയൻ കടൽ അസർ‌ബൈജാൻ, ജോർജിയ, അർമേനിയ, ടർ‌ക്കി, ഇറാൻ
107. ഗ്രാന്റ്റെ 1,360 845 പരാനാ ബ്രസീൽ
108. ബ്രസോസ് 1,352 840 മെക്സിക്കോ ഉൾകടൽ അമേരിക്കൻ ഐക്യനാടുകൾ
109. ലിയാ‍ഒ 1,345 836 ബൊഹായ് കടൽ ചൈന
110. യാലൊംഗ് 1,323 822 യാംഗ്സ്റ്റേ ചൈന
111. ഇഗ്വാ‍സ്സു 1,320 820 പരാന ബ്രസീൽ, ആർ‌ജെൻ‌റ്റീന
111. ഒളിയോക്മ 1,320 820 ലേന റഷ്യ
111. റൈൻ 1,320 820 ഉത്തര കടൽ ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർ‌ലാണ്ട്, നെതർലാണ്ട്, ഓസ്ട്രിയ, ലക്സംബേർഗ്, ലൈചൻ‌സ്റ്റൈൻ, ഇറ്റലി
114. കൃഷ്ണ 1,300 808 ബെംഗാൾ ഉൾകടൽ ഇന്ത്യ
114. ഇരീരി 1,300 808 ക്സിംഗു ബ്രസീൽ
116. നർമദ 1,289 801 അറേബ്യൻ കടൽ ഇന്ത്യ
117. ഒട്ടാവാ 1,271 790 സേന്റ് ലോറൻസ് കാനഡ
118. സേയ 1,242 772 അമുർ റഷ്യ
119. ജുരുവെന 1,240 771 തപയോസ് ബ്രസീൽ
120. അപ്പർ മിസ്സിസ്സിപീ 1,236 768 മിസ്സിസ്സിപീ അമേരിക്കൻ ഐക്യനാടുകൾ
121. അതബസ്ക 1,231 765 മാക്കെൻ‌സീ കാനഡ
122. കനേഡീയൻ 1,223 760 അർ‌കൻസാസ് അമേരിക്കൻ ഐക്യനാടുകൾ
123. ഉത്തര സാസ്കെച്ചവാൻ 1,220 758 സാസ്കെച്ചവാൻ കാനഡ
124. വാൽ 1,210 752 ഓറഞ്‌ജ് ദക്ഷിണാഫ്രിക്ക
125. ഷൈർ 1,200 746 സാംബെസി മൊസാംബീക്ക്, മലാവി
126. നെൻ
(നൊണി)
1,190 739 സോംഘ്‌വ ചൈന
127. ഗ്രീൻ 1,175 730 കൊളറാഡൊ അമേരിക്കൻ ഐക്യനാടുകൾ
128. മിൽക് 1,173 729 മിസ്സൗറി അമേരിക്കൻ ഐക്യനാടുകൾ, കാനഡ
129. എൽബ് 1,162* 722* ഉത്തര കടൽ ജർമ്മനി, ചെക്ക് റിപബ്ലിക്
130. ചിന്ദ്വിൻ 1,158 720 അയെയറവാടി മ്യാൻ‌മാർ
131. ജേംസ് 1,143 710 മിസ്സൗറീ അമേരിക്കൻ ഐക്യനാടുകൾ
131. കാപുവാസ് 1,143 710 ദക്ഷിണ ചൈന കടൽ ഇന്തൊനേഷ്യ, മലേഷ്യ
133. ഹെൽമാന്ദ് 1,130 702 ഹമും-ഏ-ഹെൽമാന്ദ് അഫ്ഗാനിസ്ഥാൻ, ഇറാൻ
133. മദ്രെ ദ് ദിയൊസ് 1,130 702 മഡൈറ പെറു, ബോളിവിയ
133. റ്റിയറ്റ് 1,130 702 പരാനാ ബ്രസീൽ
133. വിചെഗ്ഡ 1,130 702 വടക്കൻ ഡ്വിന റഷ്യ
137. സെപിക് 1,126 700 ശാന്ത സമുദ്രം പാപുഅ ന്യു ഗിനേ, ഇന്തൊനേഷ്യ
138. സിമാറോൺ 1,123 698 അർ‌കൻസാസ് അമേരിക്കൻ ഐക്യനാടുകൾ
139. അനാദിർ 1,120 696 അനാദിർ ഉൾകടൽ റഷ്യ
140. ലിയാർ‌ഡ് 1,115 693 മാക്കെൻ‌സീ കാനഡ
141. വയിറ്റ് 1,102 685 മിസ്സിസ്സിപ്പീ അമേരിക്കൻ ഐക്യനാടുകൾ
142. ഹ്വല്ലാഗ 1,100 684 മാരണോൻ പെറു
143. ഗാംബിയ 1,094 680 അറ്റ്ലാന്റിക് സമുദ്രം ഗാംബിയ, സെനിഗൾ, ഗിനെ
144. ചേനാബ് 1,086 675 സിന്ധു ഇന്ത്യ, പാകിസ്താൻ
145. യെല്ലോസ്റ്റോൺ 1,080 671 മിസ്സൗറിi അമേരിക്കൻ ഐക്യനാടുകൾ
146. ഡോനെറ്റ്സ് 1,078 (1,053) 670 (654) ഡോൺ യുക്രേൻ, റഷ്യ
147. ബെർ‌മെജോ 1,050 652 പരാഗ്വായ് ആർ‌ജെൻ‌റ്റീന, ബോളീവിയ
147. ഫ്ലൈ 1,050 652 പപുഅ ഉൾകടൽ പാപുഅ ന്യൂ ഗിനെ, ഇന്തോനേഷ്യ
147. ഗ്വാവിയാർ 1,050 652 ഒറിനോകൊ കൊളംബിയ
147. കുസ്കോക്വിം 1,050 652 ബെറിംഗ് കടൽ അമേരിക്കൻ ഐക്യനാടുകൾ
151. ടെന്നെസ്സീ 1,049 652 ഒഹായോ അമേരിക്കൻ ഐക്യനാടുകൾ
152. ദോഗാവ 1,020 634 റിഗ ഉൾകടൽ ലാറ്റ്‌വിയ, ബെലാറൂഷ്, റഷ്യ
153. ജില 1,015 631 കൊളറാഡൊ അമേരിക്കൻ ഐക്യനാടുകൾ
154. വിസ്റ്റുള 1,014 630 ബാൾട്ടിക് കടൽ പോളണ്ട്
155. ല്‌വാർ 1,012 629 അറ്റ്ലാന്റിക് സമുദ്രം ഫ്രാൻസ്
156. എസ്സ്ക്കീബോ 1,010 628 അറ്റ്ലാന്റിക് സമുദ്രം ഗയാന
156. ഖോപർ 1,010 628 ഡോൺ റഷ്യ
158. റ്റാഗസ് 1,006 625 അറ്റ്ലാന്റിക് സമുദ്രം സ്പേയിൻ, പോർച്ചുഗൾ
159. കൊളറാഡൊ 1,000 620 അറ്റ്ലാന്റിക് സമുദ്രം അർജന്റീന

കുറിപ്പുകൾ[തിരുത്തുക]

  • നദിയുടേ നീളത്തിനു പിന്നിൽ ആസ്റ്റെറിക്സ്(*) ഉണ്ടെങ്കിൽ,പല ഉത്ഭവങ്ങളുടെ ശരാശരിയാണ്. പല ഉത്ഭവസ്ഥാനങ്ങൾ നോക്കുമ്പോൾ വ്യത്യാസം അധികമാണെങ്കിൽ അതും സൂചിപ്പിച്ചിരിക്കുന്നു .
  • സ്വതവേ നദികളുടേ ആംഗലേയ നാമമാണ് കൊടുത്തിരിക്കുന്നത് . മറ്റ് പേരുകൾ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു
  • ഓരോ രാജ്യത്തിലുള്ള നദീതട പ്രദേശത്തിന്റെ ഏകദേശ ശതമാനമാണ് കൊടുത്തിരിക്കുന്നത്.

മറ്റു കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]