സിർ ദര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിർ ദര്യ
Syr Darya river.jpg
Physical characteristics
നദീമുഖംAral Sea
നീളം2,212 km

സ്വർഗീയ നദിയായ സായ്ഹോണിനെ ഓർമ്മിപ്പിക്കുന്ന നദിയാണ്‌ സിർ ദര്യ. നര്യൻ, കാറ ദര്യ നദികളിൽ നിന്നുത്ഭവിച്ച് ആറൽ കടലിൽ പതിക്കുന്ന ഈ നദി 2,212 കി.മീ. നീണ്ടുകിടക്കുന്നു. കസാഖിസ്താൻ, ഉസ്ബക്കിസ്താൻ, താജിക്കിസ്താൻ എന്നിവിടങ്ങളിലായി 2,19,000 ചതുരശ്ര കിലോമീറ്റർ ആണ്‌ ഇതിൻറെ നീർത്തടം. മധ്യേഷ്യയിലെ പ്രധാന പരുത്തിത്തോട്ടങ്ങൾക്കെല്ലാം നീർ പകരുന്നത് സിർ ദര്യയാണ്. ഈ നദിയിലെ ജലം എട്ടുലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പ്രയോജനപ്പെടുന്നത്. സഹോദരീ നദിയായ അമു ദര്യയുടെ പകുതി ജലമേ ഇതിലിള്ളൂ. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു നദിയായ സിർ ദര്യ, സൈറസ്[2]‌, അലക്സാണ്ടർ[3]‌ എന്നിവരുടെ സാമ്രാജ്യങ്ങളുടെ വടക്കുകിഴക്കൻ അതിരായിരുന്നു. ഗ്രീക്കുകാർ ഈ നദിയെ ജക്സാർട്ടസ് എന്നാണ് വിളിച്ചിരുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
  2. Voglesang, Willem (2002). "7- Opening up to the west". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറം. 97. ISBN 978-1-4051-8243-0. Cite has empty unknown parameters: |1= and |coauthors= (help)
  3. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറങ്ങൾ. 113–122. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സിർ_ദര്യ&oldid=3513212" എന്ന താളിൽനിന്ന് ശേഖരിച്ചത്