റാംസർ ഉടമ്പടി
റാംസർ ഉടമ്പടി | |
---|---|
‘വിശിഷ്യ നീർപ്പക്ഷികളുടെ ആവാസപ്രദേശങ്ങളായ, അന്താരാഷ്ട്രപ്രധാനമായ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ഉടമ്പടി' | |
Signed Location |
ഫെബ്രുവരി 2, 1971 റാംസർ (ഇറാൻ) |
Effective Condition |
ഡിസമ്പർ, 21 1975 7 രാഷ്ട്രങ്ങളുടെ അംഗീകാരപ്രഖ്യാപനം |
Parties | 168 |
Depositary | യുനെസ്കോയുടെ ഡയറക്ടർ ജനറൽ |
Languages | ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ |
തണ്ണീർത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനുംവിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളും അന്താരരാഷ്ട്രസഹകരണവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ഇറാനിലെ റാംസറിൽ 1971ൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയും അതിന്റെ തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിയും ആണ് റാംസർ ഉടമ്പടി. [1][2]. ഒരു പ്രത്യേക പരിസ്ഥിതി വ്യൂഹത്തിന് (Ecosystem) മാത്രമായി രൂപംകൊണ്ട് ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പയാമ് റാംസർ ഉടമ്പടി.[1] 2013 മേയ് 6-ൽ നിലവിലുള്ളതനുസരിച്ച് 168 അംഗങ്ങൾ ഉൾപ്പെടുന്ന ഈ ഉടമ്പടിയിൽ 2122 തണ്ണീർത്തടപ്രദേശങ്ങൾ ഉൾപ്പെടുന്നുണ്ടു്. ഇവയുടെ ആകെ വിസ്തൃതി 205,366,160 ഹെക്ടർ വരും.
ഏറ്റവും അധികം തണ്ണീർത്തടങ്ങളുള്ള രാജ്യം യുണൈറ്റഡ് കിങ്ഡം ആണ്. അവിടെ 169 തണ്ണീർത്തടങ്ങളുണ്ട്. പട്ടികയിൽ ചേർക്കപ്പെട്ട തണ്ണീർത്തടങ്ങളുടെ വ്യാപ്തിയിൽ കാനഡയാണ് മുന്നിൽ. 62,800 ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള ക്വീൻ മൗഡ് ഗൾഫ് ദേശാടനപക്ഷിസങ്കേതം ഉൾപ്പെടെ 130,000 ചതുരശ്രകിലോമീറ്ററിലേറെ തണ്ണീർത്തടപ്രദേശങ്ങൾ അവിടെയുണ്ട്.[3] തണ്ണീർത്തടങ്ങളുടെ നിർവ്വചനം, റംസാർ ഉടമ്പടി പ്രകാരം വളരെ വ്യാപ്തിയുള്ളതാണ്. അതിൽ മത്സ്യക്കുളങ്ങൾ, വയലേലകൾ, ഉപ്പളങ്ങൾ തുടങ്ങി വേലിയിറക്കസമയത്ത്, ആറു മീറ്ററിനു മുകളിൽ ആഴമുണ്ടാവാത്ത കടൽപ്രദേശങ്ങൾ വരെ ഉൾപ്പെടും.[4]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 http://www.ramsar.org/cda/en/ramsar-home/main/ramsar/1_4000_0__
- ↑ "ലോക തണ്ണീർത്തട ദിനചിന്തകൾ". ഡോ. വി എസ് വിജയൻ. janayugomonline.com. ശേഖരിച്ചത് 2013 ഡിസംബർ 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ റംസാർ ഉടമ്പടിയിലെ കക്ഷികൾ, ശേഖരിച്ചത് 2009-11-07
- ↑ വിനി, മൈക്കൽ (2013). "നാം ഒരു നനഞ്ഞ രാജ്യമാണ് (We're a wet country)". ഐറിഷ് ടൈംസ്. മൂലതാളിൽ നിന്നും 2013-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 09, 2013.
{{cite web}}
: Check date values in:|accessdate=
(help); Italic or bold markup not allowed in:|publisher=
(help)