Jump to content

പായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളത്തിൽ കാണപ്പെടുന്ന പായൽ

ജലാശയങ്ങളിൽ കാണപ്പെടുന്നതും,വളരെപ്പെട്ടെന്ന് വളരുകയും,വ്യാപിക്കുകയും ചെയ്യുന്ന ആൽഗകളെയാണ്‌ പായൽ എന്നു പറയുന്നത്. ഇംഗ്ലീഷിൽ ഇതിനെ algal bloom അല്ലെങ്കിൽ marine bloom അല്ലെങ്കിൽ water bloom' എന്നറിയപ്പെടുന്നു. ശുദ്ധ ജലാശയങ്ങളിലും,സമുദ്ര ജലത്തിലും പായൽ കാണപ്പെടുന്നു. ഫൈറ്റോപ്ലാങ്‌ടൺ(phytoplankton) സ്പീഷീസിൽ പെടുന്ന ചില പായലുകൾ അവയുടെ പിഗ്മെന്റഡ് കോശങ്ങളുടെ ഉയർന്ന സാന്ദ്രത കാരണം ശുദ്ധജലത്തിന്റെ നിറം മാറ്റുന്നതിനു(discoloration of the water) വരെ കാരണമാകുന്നു[1]. ആഫ്രിക്കൻ പായൽ, കുളവാഴ എന്നീ ഇനങ്ങളാണ് കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനങ്ങൾ. ഇവ കൂടാതെ മറ്റ് പല ഇനങ്ങളും കാണപ്പെടുന്നുണ്ട്. ജലഗതാഗതം, മത്സ്യസമ്പത്ത് എന്നിവക്ക് പായലുകൾ വൻ ഭീഷണിയാണ്. കുട്ടനാട്ടിലെ നിരവധി തോടുകൾ പായൽ നിറഞ്ഞതു മൂലം ഗതാഗതയോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്. പായൽ മൂലം ഒഴുക്ക് നിലക്കുന്ന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനും പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനും ഇടയാക്കുന്നു[അവലംബം ആവശ്യമാണ്]

വിവിധതരം പായലുകൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-11-25. Retrieved 2007-11-16.
"https://ml.wikipedia.org/w/index.php?title=പായൽ&oldid=3678117" എന്ന താളിൽനിന്ന് ശേഖരിച്ചത്